landlines , smartphone features ,BSNL ,upgrading ,telephone exchanges ,Rajasthan,SMS, chatting , video calls , company official ,Next Generation Networking ,NGN,technology , Bundi district, Hindoli, telecom district manage,B.K Agarwal ,
in ,

ഇനി ലാൻഡ് ലൈനിലും സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ!

ജയ്പ്പൂർ: പൊതുമേഖലസ്ഥാപനമായ ഭാരത്ത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബി.എസ്.എൻ.എൽ) രാജസ്ഥാനിലെ ടെലിഫോൺ എക്സ്ചേഞ്ചുകൾ നവീകരിക്കുന്നു. സ്മാർട്ട് ഫോണിലുള്ള സവിശേഷതകളോടു കൂടി ലാൻഡ് ലൈനുകൾ ( landlines ) പരിഷ്കരിക്കുവാനുള്ള നീക്കത്തിലാണ് കമ്പനി.

എസ്എംഎസ്, ചാറ്റിങ്, വീഡിയോ കോളിംഗ് എന്നീ സവിശേഷതകൾ ഇനി മുതൽ ലാൻഡ് ലൈനിലും ലഭ്യമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പുതുതലമുറയിലെ നെറ്റ് വർക്കിംഗ് (എൻജിഎൻ) സാങ്കേതിക ഉപയോഗിച്ചാണ് എക്സ്ചേഞ്ചുകൾ നവീകരിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ ബണ്ടി ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു.

പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ബണ്ടി, ഹിൻഡോലി എന്നീ ജില്ലകളിലാണ് നവീകരണം ആദ്യം നടപ്പാക്കുക. തുടർന്ന് അടുത്ത അഞ്ച് വർഷം കൊണ്ട് ബാക്കിയുള്ള ജില്ലകളിലും പദ്ധതി നടപ്പാക്കുമെന്ന് ബണ്ടി ടെലികോം ജില്ലാ മാനേജർ ബി.കെ അഗർവാൾ അറിയിച്ചു.

മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന ചാറ്റിംഗ്, മെസ്സേജിംഗ് (എസ്എംഎസ്), വീഡിയോ കോളിംഗ്, പേർസണൽ റിംഗ് ബാക്ക് ടോൺ (പിആർബിടി) എന്നീ സവിശേഷതകൾ ഇനി മുതൽ ലാൻഡ് ലൈനിലും ലഭിച്ച് തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ഐഫോണിനൊപ്പം ലാൻഡ് ലൈൻ ഫോണും നവീകരിക്കണമെന്ന് അഗർവാൾ അറിയിച്ചു.

ഇതിനുപുറമെ ഉപഭോക്താക്കൾക്ക് എവിടെ ഇരുന്നു കൊണ്ടും ലാൻഡ് ലൈൻ സേവനങ്ങളും പ്ലാനുകളും ഉപയോഗപ്പെടുത്താൽ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ലാൻഡ് ലൈൻ നമ്പർ മൊബൈൽ ഫോണുമായി കണക്ട് ചെയ്‌താൽ മതിയാകുമെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.

മാത്രവുമല്ല ലാൻഡ് ലൈനിൽ വരുന്ന കോളുകൾ മൊബൈൽ ഹാൻഡ്സെറ്റുകളിലും ലഭിക്കും. ഇതിലൂടെ ലാൻഡ് ലൈനിന്റെ പരിധിയിൽ ഇല്ലെങ്കിലും വരുന്ന കോളുകൾ ഒന്നും തന്നെ നഷ്‌ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

2G ടവറുകൾ കോംബോ ബിടിഎം-ലേയ്ക്ക് പരിഷ്കരിക്കുന്നതിലൂടെ കമ്പനിക്ക് 3ജി സംവിധാനം നല്കാൻ സാധിക്കും.

ബണ്ടി നഗരത്തിലെ 20 മൊബൈൽ ടവറുകൾ ഉൾപ്പെടെ 86 മൊബൈൽ ടവറുകൾ നിലവിൽ നവീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഗ്രാമീണ മേഖലയിൽപ്പോലും ഇന്റർനെറ്റ് വളരെ വേഗതയിൽ ലഭിക്കുന്നുണ്ടെന്ന് അഗർവാൾ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

rape, meaning , child, girls, father, Gautam Gambhir , protest, talk about child rape, cricketer,  A for Abuse, B for Brutality, C for Cruelty, Insaaf Ka Tarazu , film, Kathua, 

റേപ്പ് എന്ന വാക്കിന്റെ അർത്ഥം കുഞ്ഞുങ്ങളോട് വിശദീകരിക്കേണ്ടി വരുന്ന ദിവസത്തെ ഭയക്കുന്നു: ഗൗതം ഗംഭീർ

South Sudan,Oxfam , famine , food,hunger,Oxfam scarcity, poor harvests ,food prices ,British charity , 

ദക്ഷിണ സുഡാൻ കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിൽ