large waist circumference , heart attack, risk, study, ladies,  obesity ,hip and waist size,women,body mass index,BMI, ratio of height to weight
in , ,

അരക്കെട്ടിൽ അമിതവണ്ണമുള്ള സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കൂടുതൽ

ഹൃദയാഘാതത്തിന്റെ മുഖ്യ കാരണം അമിതവണ്ണമാണെന്ന് കരുതിയിരിക്കെ അത്തരം ധാരണകളെയെല്ലാം തകിടം മറിച്ചുകൊണ്ട് പുതിയൊരു പഠനം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ കാര്യത്തിലാണ് പുത്തൻ വെളിപ്പെടുത്തലുകൾ ശാസ്ത്ര ലോകം മുന്നോട്ട് വയ്ക്കുന്നത്. അരക്കെട്ടിലെ ( waist ) അമിതവണ്ണം സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ വിലയിരുത്തൽ.

ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയിൽസ്‌ എന്നിവിടങ്ങളിൽ നിന്നായി 479610 പേരിൽ നടത്തിയ പഠനമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചേരാൻ ഗവേഷകർക്ക് സഹായകമായത്. ആദ്യ ഘട്ടത്തിൽ പഠനത്തിന് വിധേയമായവരെല്ലാം 40 നും 69നും ഇടയിൽ പ്രായമുള്ളവരാണ് എന്നുള്ളതും പഠന ഫലത്തെ കൂടുതൽ പ്രസക്തമാക്കുന്നു.

ഇവരിൽ പലരും അമിതഭാരം ഉള്ളവരായിരുന്നെങ്കിലും ഹൃദയ സംബന്ധമായ യാതൊരു രോഗങ്ങളുടെയും ലക്ഷണം പ്രകടമായിരുന്നില്ല. എന്നാൽ അമിതവണ്ണം ഉള്ളവരേക്കാൾ വലിയ അരക്കെട്ടുള്ള സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. നിതംബ വലിപ്പവും അരക്കെട്ടിന്റെ ചുറ്റളവും തമ്മിലുള്ള അനുപാതം ക്രമാതീതമാണെങ്കിൽ കൂടുതൽ അപകടകരമാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.

അമിതമായ അരക്കെട്ടുള്ള സ്ത്രീകൾക്ക് അതേ ശരീര പ്രകൃതമുള്ള പുരുഷന്മാരേക്കാൾ അപകട സാധ്യത കൂടുതലാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത്ആൻഡ് യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡിലെ സാനി പീറ്റേഴ്സ് അഭിപ്രായപ്പെട്ടു. അരക്കെട്ടിലെ കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിലൂടെ അപകടകരമായ അവസ്ഥയ്ക്കുള്ള പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും സാനി പീറ്റേഴ്സ് വ്യക്തമാക്കി.

ആഗോള തലത്തിൽ 1.9 ബില്യൺ ആളുകൾ അമിതവണ്ണം ഉള്ളവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ബോധ്യപ്പെടുത്തുന്നു. അമിതവണ്ണം ഹൃദയാഘാതം, പ്രമേഹം, സന്ധി രോഗങ്ങൾ എന്നിവയ്ക്ക് പുറമെ പല തരം കാൻസറുകൾക്കും കാരണമാകുന്നതായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

18.5 നും 24.9നും ഇടയിലുള്ള ബോഡി മാസ്സ് ഇൻഡക്സാണ് ആരോഗ്യ പൂർണമായ ഭാരമായി കണക്കാക്കപ്പെടുന്നത്. 30-നു മുകളിൽ എത്തുമ്പോൾ അത് അമിതവണ്ണം ആയി രേഖപ്പെടുത്തുന്നു. എന്നാൽ 40-ന് മുകളിൽ അതിനെ രോഗാവസ്ഥയായി കണക്കാക്കുന്നു. ആരോഗ്യകരമായ ഭക്ഷണ രീതി സ്വീകരിക്കുന്നതിലൂടെ അരക്കെട്ടിലുണ്ടാകുന്ന അമിതവണ്ണം ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

കൂടാതെ കൃത്യമായ വ്യായാമവും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ആഴ്ച്ചയിലെ പരമാവധി ദിനങ്ങളിൽ വ്യായാമം ചെയ്യണമെന്നാണ് ഇവരുടെ ഉപദേശം. പ്രതിദിനം കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കണമെന്ന് ഗവേഷകർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kochi Tuskers , BCCI, fine, Supreme court, order, 550 crore rupees, cricket,

കൊച്ചി ടസ്കേഴ്സിന് ബിസിസിഐ 550 കോടി രൂപ നല്‍കണം: സുപ്രീംകോടതി

World Bank,India , report, GDP ,growth,GST, private investments , exports, economic activity ,biannual publication, India Development Update,India’s Growth Story, disrupted ,demonetisation , Goods and Services Tax ,

ഇന്ത്യയുടെ സാമ്പത്തിക അവലോകനവുമായി ലോക ബാങ്ക് റിപ്പോർട്ട്