Movie prime

ഐബിഎസിന് ലതാം എയര്‍ ഗ്രൂപ്പിന്‍റെ വമ്പന്‍ കരാര്‍

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ലാറ്റിനമേരിക്കയിലെ ലതാം എയര്ലൈന് ഗ്രൂപ്പിന്റെ സാങ്കേതികവിദ്യാ പങ്കാളിയായി തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു. തങ്ങളുടെ ആഗോളാടിസ്ഥാനത്തിലുള്ള വിമാനസര്വീസുകളെയും ജീവനക്കാരെയും വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കുന്നതിന് വര്ഷങ്ങള് നീളുന്നതും കോടിക്കണക്കിനു ഡോളര് വില മതിക്കുന്നതുമായ കരാറാണ് ലതാം എയര്ലൈന് ഗ്രൂപ്പ് ഐബിഎസുമായി ഒപ്പുവച്ചത്. മാസങ്ങള് നീണ്ട തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കൊടുവിലാണ് ഐബിഎസിന് ലതമിന്റെ കരാര് ലഭിച്ചത്. 26 രാജ്യങ്ങളിലെ 140 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രതിദിനം 1300 സര്വീസുകളാണ് ലതാം നടത്തുന്നത്. More
 
ഐബിഎസിന് ലതാം എയര്‍ ഗ്രൂപ്പിന്‍റെ വമ്പന്‍ കരാര്‍

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ലാറ്റിനമേരിക്കയിലെ ലതാം എയര്‍ലൈന്‍ ഗ്രൂപ്പിന്‍റെ സാങ്കേതികവിദ്യാ പങ്കാളിയായി തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു.

തങ്ങളുടെ ആഗോളാടിസ്ഥാനത്തിലുള്ള വിമാനസര്‍വീസുകളെയും ജീവനക്കാരെയും വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കുന്നതിന് വര്‍ഷങ്ങള്‍ നീളുന്നതും കോടിക്കണക്കിനു ഡോളര്‍ വില മതിക്കുന്നതുമായ കരാറാണ് ലതാം എയര്‍ലൈന്‍ ഗ്രൂപ്പ് ഐബിഎസുമായി ഒപ്പുവച്ചത്. മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കൊടുവിലാണ് ഐബിഎസിന് ലതമിന്‍റെ കരാര്‍ ലഭിച്ചത്. 26 രാജ്യങ്ങളിലെ 140 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രതിദിനം 1300 സര്‍വീസുകളാണ് ലതാം നടത്തുന്നത്.

കരാറനുസരിച്ച് ലതാം നിലവിലുള്ള പരമ്പരാഗത സംവിധാനം ഉപേക്ഷിച്ച് ഐബിസ് വികസിപ്പിച്ചെടുത്ത സമ്പൂര്‍ണ സോഫ്റ്റ് വെയറായ ഐഫ്ളൈറ്റ് നിയോ ഒറ്റ ഡിജിറ്റല്‍ സംവിധാനമെന്ന നിലയില്‍ വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നതിലും ക്രൂ മാനേജ്മെന്‍റിലും പ്രതിസന്ധി ഘട്ടങ്ങളിലും ഉപയോഗിക്കും.

ഐഫ്ളൈറ്റ് നിയോയുടെ വിവിധ ഉപാധികള്‍ ഉപയോഗിച്ച് വിമാനക്കമ്പനി ഗ്രൂപ്പിന്‍റെ ശേഷി പരമാവധി ഉപയോഗിക്കുക, പുത്തന്‍ സാങ്കേതികവിദ്യകള്‍ പ്രയോഗത്തില്‍ വരുത്തുക, തീരുമാനങ്ങളെടുക്കുന്നത് പരമാവധി വേഗത്തിലാക്കുക എന്നിവയാണ് ലതാം ലക്ഷ്യമിടുന്നത്. ലതാം ഗ്രൂപ്പിലെ വിവിധ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം ലളിതവല്‍കരിക്കുക, കേന്ദ്രീകൃതമാക്കുക, കാര്യക്ഷമത കൈവരിക്കുക, ചെലവു ചുരുക്കുക, തടസങ്ങള്‍ പെട്ടെന്ന് പരിഹരിച്ച് യാത്രക്കാരുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കുക എന്നിവയും ഐഫ്ളൈറ്റ് നിയോയിലൂടെ സാധ്യമാക്കും.

അഞ്ചു ഭൂഖണ്ഡങ്ങളിലായി 310 വിമാനങ്ങളുപയോഗിച്ച് 1300 സര്‍വീസുകള്‍ നടത്തുന്ന ലതാം ഗ്രൂപ്പിന്‍റെ സങ്കീര്‍ണവും അതേസമയം ചലനാത്മകവുമായ പ്രവര്‍ത്തനത്തില്‍ യാത്രക്കാര്‍ക്ക് ഈ മേഖലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സേവനം ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നല്‍കാന്‍ ഐബിഎസുമായുള്ള കരാര്‍ ഉപകരിക്കുമെന്ന ലതാം എയര്‍ലൈന്‍സ് ഗ്രൂപ്പ് സിഒഒ ഹെര്‍നന്‍ പാസ്മാന്‍ പറഞ്ഞു.

ലതാം ഗ്രൂപ്പ് ഐബിഎസിനെ പങ്കാളിയായി തെരഞ്ഞെടുത്തതിലൂടെ തെളിയുന്നത് തങ്ങളുടെ ഉല്പന്നമായ ഐഫ്ളൈറ്റ് നിയോയില്‍ അര്‍പിച്ച വിശ്വാസവും സമയവും ചെലവും ചുരുക്കി മികച്ച സേവനം നടത്താനുള്ള അതിന്‍റെ ശേഷിയുമാണെന്ന് ഐബിഎസ് ഗ്ലോബല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രസിഡന്‍റും മേധാവിയുമായ ജിതേന്ദ്ര സിന്ധ്വാനി ചൂണ്ടിക്കാട്ടി. ബൃഹത്തായതും സങ്കീര്‍ണവുമായ പ്രക്രിയയാണെങ്കിലും ലതാമിന്‍റെ ബിസിനസ് മൂല്യം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.