ട്രെയിനുകൾ വൈകുന്നു; പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായി

കൊച്ചി; അശാസ്ത്രീയമായ ടൈംടേബില്‍ പരിഷ്‌കരണത്തിനെതിരെയും ട്രെയിനുകള്‍ തുടര്‍ച്ചയായി വൈകി ഓടുന്നതിനെതിരും റെയില്‍വെ യാത്രാക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് നടത്തുന്ന പ്രതിക്ഷേധ പരിപാടിക്ക് കൊച്ചിയില്‍ തുടക്കം. എറുണാകുളം സൗത്ത് സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ പരാതി പുസ്തകത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എയും, ഡോ. എ.സമ്പത്ത് എംപിയും പരാതി രേഖപ്പെടുത്തിയാണ് പ്രതിക്ഷേധ പരിപാടിക്ക് തുടക്കം കുറിച്ചത്.

ദിവസേന റെയില്‍വെയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രാക്കാരെ ദുരതത്തിലാക്കുന്ന അശാസ്ത്രീയമായ ടൈംടേബില്‍ പരിഷ്‌കരണം കാരണവും അല്ലാതെയും തുടര്‍ച്ചയായി സംസ്ഥാനത്ത് ട്രെയില്‍ ഗതാഗതം മാസങ്ങളായി താറുമാറായ അവസ്ഥയിലാണ്. അതിനെതിരെ സംസ്ഥാനത്തെ റെയില്‍വെ അധികാരികള്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് യാത്രാക്കാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

സ്ഥിരം യാത്രാക്കാര്‍ക്കൊപ്പം ജനപ്രതിനിധകളേയും ഉള്‍പ്പടെത്തിയാണ് റെയില്‍വെയുടെ അവഗണനക്കെതിരെ യാത്രാക്കാരുടെ സംഘടന സമരം ശക്തമാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ മുഴുവന്‍  റെയില്‍വെ സ്റ്റേഷനുകളിലേയും സ്‌റ്റേഷന്‍ മാസ്റ്ററുടെ പരാതി പുസ്തകത്തില്‍ എം.പി മാര്‍, എംഎല്‍എ മാര്‍, ജനപ്രതിനിധികള്‍, യാത്രക്കാല്‍ എന്നിവര്‍ പരാതി എഴുതി പ്രതിക്ഷേധം ശക്തമാക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നിഷ്: വാഗ്ദാനത്തില്‍ നിന്നും പിന്മാറിയ കേന്ദ്ര നടപടി അപലപനീയം: മന്ത്രി

സാലറി ചാലഞ്ച്