Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
in ,

വി​ദേ​ശ ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട ( foreign woman’s murder ) സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ട്രൂസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. യുവതിയുടെ  മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ചാണ് ആന്‍ഡ്രൂ ഹൈക്കോടതിയെ സമീപിച്ചത്.

ലിത്വാനിയ സ്വദേശിനിയെ ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നും പിന്നില്‍ നിഗൂഢശക്തികളുണ്ടെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

കാണാതായി 30 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം ലഭിച്ചതെന്നും എന്നാല്‍ മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ഹർജിയിൽ പറയുന്നു.

കാണാതായി 5 ദിവസത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്നും ഈ അഞ്ച് ദിവസങ്ങളില്‍ തന്റെ ഭാര്യ ആരുടെയോ തടവിലായിരുന്നുവെന്നും ഭര്‍ത്താവ് ആന്‍ഡ്രൂ ഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കും.

ലിത്വാനിയ സ്വദേശിനിയായ വിദേശ വനിതയുടെ മരണത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്.

കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച കേസില്‍ രണ്ടു പ്രതികളെ മാത്രമേ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളൂ എന്നും എന്നാൽ കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസ് തെളിവുകൾ മൂടി വയ്ക്കുന്നതായി യുവതിയുടെ ഭർത്താവ് ആൻഡ്രൂ ആരോപിച്ചു. വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്നതിനാലാണ് പോലീസ് ഇപ്രകാരം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തെ പറ്റി അയർലൻഡ് സർക്കാരിനും അന്താരാഷ്ട്ര   മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതായി അദ്ദേഹം വ്യക്തമാക്കി.

കോവളത്ത് നിന്ന് കഴിഞ്ഞ മാര്‍ച്ച്‌ 14-നാണ് ലിത്വാനിയ സ്വദേശിനിയെ കാണാതായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടർന്ന് വിദേശ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷാദ രോഗത്തിനുള്ള ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു വിദേശ വനിത തിരുവനന്തപുരത്ത് എത്തിയത്.

യുവതിയെ കാണാതായതിനെ തുടർന്ന് അവരുടെ സഹോദരിയും ഭർത്താവും ഏറെ അലഞ്ഞതായും കൃത്യ സമയത്ത് അവർക്ക് അധികൃതരിൽ നിന്ന് സഹായം ലഭിച്ചില്ലെന്നും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Xiaomi , Himo electric bicycle ,unveiled, China,  crowdfunded ,urban riders ,LCD instrument panel 

ഇലക്ട്രിക് ബൈസൈക്കിളുമായി ഷവമി; ഹിമോ അടുത്ത മാസം വിപണിയിൽ

Camp followers , PSC, Pinarayi, recruitment, last grade services rule, amendment, 

ക്യാമ്പ് ഫോളോവര്‍ നിയമനം പിഎസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം