Laurie Baker ,birth centenary, celebrations,seminar, exhibitions, thiruvananthapuram, Indian Coffee House , Thampanoor, Chengalchoola slum dwelling units, Craftsman ,built liveable, lovable homes,englishman , India,
in , ,

ലാറി ബേക്കറുടെ ജന്മശതാബ്ദി ആഘോഷം മാർച്ച് 4 മുതൽ 11 വരെ

തിരുവനന്തപുരം: ചിലവു കുറഞ്ഞതും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതുമായ കെട്ടിടങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തനായ ലോറി ബേക്കറുടെ ( Laurie Baker ) ജന്മശതാബ്ദി ആഘോഷം വിപുലമായി ആഘോഷിക്കുവാൻ തീരുമാനമായി.

ലോറി ബേക്കർ എന്നും ഹൃദയത്തിൽ സൂക്ഷിച്ച ‘livable lovable and affordable homes’ എന്ന ആശയത്തിലൂന്നി അദ്ദേഹത്തിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള ദേശീയ എക്‌സിബിഷനും രാജ്യാന്തര സെമിനാറും 2018 മാർച്ച് 4 മുതൽ 11 വരെ നടക്കും.

ബേക്കർ സ്ഥാപിച്ച കോസ്റ്റ്‌ഫോർഡ് (സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്ക്‌നോളജി ഫോർ റുറൽ ഡവലപ്പ്‌മെന്റ്) ലോറി ബേക്കർ സെന്റർ ഫോർ ഹാബിറ്റാറ്റ് ആൻഡ് സ്റ്റഡീസും (എൽ.ബി.സി), സംസ്ഥാനസർക്കാരിന്റെ സഹായത്തോടെയാണ് ഈ ശതാബ്ദിയാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

സുസ്ഥിര ആവസ്ഥവ്യവസ്ഥയെക്കുറിച്ച്‌ 2018 മാർച്ച് 4 മുതൽ 6 വരെ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രാജ്യാന്തരസെമിനാർ നടക്കും. രാജ്യാന്തരപ്രശസ്തരായ ആർക്കിടെക്റ്റുകളും സാങ്കേതികവിദഗ്ദ്ധരും സാമൂഹ്യശാസ്ത്രജ്ഞരും ഭരണകർത്താക്കളും വിവിധ വിഷയങ്ങളുടെ ചർച്ചയിൽ സംബന്ധിക്കും.

മാർച്ച് 4-ന് രാവിലെ 9.30-ന് ചേരുന്ന രാജ്യാന്തര സെമിനാർ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്ര പരിസ്ഥിതി ഗ്രാമവികസന മന്ത്രി ഡോ. ജയറാം രമേഷ് മുഖ്യപ്രഭാഷണം നടത്തും. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ സുഗതകുമാരിയും കെ.മുരളീധരൻ എം.എൽ.എയും ആശംസ ആർപ്പിക്കും.

മൂന്നു ദിവസത്തെ രാജ്യന്തര സെമിനാറിലെ ചർച്ചകൾ ക്രോഡീകരിച്ചു കൊണ്ടുളള സമാപന യോഗം മാർച്ച് 6 ഉച്ചയ്ക്ക് 12.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.

മാർച്ച് 4 മുതൽ 11 വരെ സൂര്യകാന്തി എക്‌സിബിഷൻ ഗ്രൗണ്ടിൽ ബദൽ നിർമ്മാണ / ജീവിത മാതൃകകളുടെ ദേശീയ എക്സിബിഷൻ നടക്കും. വിവിധ പ്രദേശങ്ങളുടെ നിർമ്മിതി മാതൃകകൾ, രാജ്യന്തരപ്രശസ്തരായ വാസ്തുശില്പികളുടെ പദ്ധതികളുടെ പ്രദർശനം, തൽസമയനിർമ്മാണരീതികൾ, വിദ്യാർത്ഥികൾക്കു പ്രവൃത്തിപരിചയ ശിൽപശാലകൾ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്.

കൂടാതെ വിവിധ കെട്ടിട നിർമ്മാണ വസ്തുക്കളുടെയും സൗരോർജ്ജോല്പന്നങ്ങളുടെയും പ്രദർശനം, മാലിന്യ സംസ്കരണത്തിന്റെ നൂതനസംവിധാനങ്ങൾ, മഴവെളളസംഭരണം, വിദഗ്ദ്ധരുമായുളള ചോദ്യാത്തരങ്ങൾ, ആശയസംവാദങ്ങൾ, ഓപ്പൺ ഫോറം, കലാപരിപാടികൾ, ഡോക്യുമെന്ററി പ്രദർശനം, ഭക്ഷ്യമേള എന്നിവയും മേളയിലെ മുഖ്യ ആകർഷണമാകും.

ഇതിന് പുറമെ എല്ലാ ജില്ലാകേന്ദ്രത്തിലും വിപുലമായ അനുബന്ധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. നഗരവികസം, തിരദേശവികസനം, പൊതുവിദ്യാഭ്യാസഗുണനിലവാരം, ശുചിത്വ സംവിധാനങ്ങളുടെ പരിപാലനം, സമ്പൂർണ്ണ ഭവനനിർമ്മാണവും അടിസ്ഥാനസൗകര്യവും, ആദിവാസി-മത്സ്യത്തൊഴിലാളിമേഖലകളുടെ പുനഃസംഘാടനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണു ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുളളത്.

ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻ.ഐ.ആർ.ഡി) കൂടി സഹകരണത്തോടെ രാജ്യത്തെ 5000 വരുന്ന ബ്ലോക്കു കേന്ദ്രങ്ങളിൽ ഒരു ബേക്കർ നിർമ്മിതി രൂപപ്പെടുത്തുന്നതിനുളള സാങ്കതികപിന്തുണയും ഈ ആഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, വിവിധ സർവ്വീസ്-ട്രേഡ്‌ യൂണിയൻ-സാമൂഹിക സംഘടനകളുടെ സഹായത്തോടെ 100 പ്രഭാഷണങ്ങളും പ്രദർശനവും ഈ കാലയളവിൽ സംഘടിപ്പിക്കും.

ലാറിബേക്കർ: ഒരു അനുബന്ധം

1917-ൽ ഇംഗ്ലണ്ടിൽ ജനിച്ച ലോറൻസ് വിൻഫ്രഡ്‌ ബേക്കർ എന്ന ലാറിബേക്കർ വാസ്തുവിദ്യപഠിച്ച ശേഷം ആതുരസേവനത്തിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിച്ചേർന്നു. കുഷ്ഠരോഗികൾക്കും ആദിവാസികൾക്കുമുള്ള പുനരധിവാസപദ്ധതികളിലും സജീവമായി പങ്കെടുത്ത അദ്ദേഹം ചേരികളുടെയും ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും മേഖലകളിൽ അവരുടെ തൊഴിൽ, ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായ കെട്ടിടങ്ങൾ രൂപകല്പന ചെയ്തു.

സുരക്ഷിതത്വത്തിനും സൗന്ദര്യസങ്കല്പങ്ങൾക്കും ഒട്ടും കോട്ടം വരുത്താതെയാണ് സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ്, കൊല്ലം ജില്ലാ പഞ്ചായത്തു കെട്ടിടം, മലപ്പുറം ടൗൺഹാൾ, അഹാട്ടസ് ആസ്ഥാനമന്ദിരം എന്നിവയ്ക്ക് പുറമെ നിരവധി സ്കൂൾക്കെട്ടിടങ്ങൾ ആശുപത്രിസമുച്ചയങ്ങൾ, ആരാധനാലയങ്ങൾ എന്നിവ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ചത്.

കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും വലിയ ചർച്ചയാകുന്ന ഈ ഘട്ടത്തിൽ സിമന്റ്, കമ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുവാനും പഴയ കെട്ടിടസാമഗ്രികൾ പുനരുപയോഗിക്കുവാനും മുള പോലുളള നിർമ്മാണവസ്തുക്കൾ പ്രയോജനപ്പെടുത്തുവാനും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങൾക്ക് ഇന്നും പ്രസക്തിയേറുകയാണ്.

Laurie Baker ,birth centenary, celebrations,seminar, exhibitions, thiruvananthapuram, Indian Coffee House , Thampanoor, Chengalchoola slum dwelling units, Craftsman ,built liveable, lovable homes,englishman , India,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Tripura , BJP, CPM, assembly election, results, Meghalaya, Nagaland, 

ത്രിപുര: സിപിഎമ്മിന് തിരിച്ചടി; ബിജെപിയ്ക്ക് മുന്നേറ്റം

നഴ്സുമാരുടെ സമരം: ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടു