ലാവലിന്‍ വിധിക്കെതിരെ നാലാം പ്രതി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ലാവലിന്‍ കേസിൽ (Lavalin case) ഹൈക്കോടതി (High court) വിധിയിലെ വിവേചനം ചൂണ്ടിക്കാട്ടി കേസിലെ നാലാം പ്രതിയായ കസ്തൂരി രംഗ അയ്യര്‍ (Kasthuri Ranga Iyer) സുപ്രീംകോടതിയെ (SC) സമീപിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദ്യുതിബോര്‍ഡ് ചീഫ് എഞ്ചിനീയറായിരുന്ന കസ്തൂരിരംഗ അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഇദ്ദേഹത്തിന്റെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. കേസില്‍ ഏഴാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ കസ്തൂരിരംഗ അയ്യരടക്കം മൂന്നുപേര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനേയും കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത മറ്റു പ്രതികളേയും വിചാരണയില്‍നിന്നൊഴിവാക്കിയ സിബിഐ കോടതി തീരുമാനമാണ് ഹൈക്കോടതി ശരിവച്ചത്.

ലാവ്‌ലിന്‍ കേസില്‍ അന്വേഷണം നടത്തിയ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത പ്രതികള്‍ക്കെതിരെ നടത്തിയിട്ടുള്ള കുറ്റാരോപണവും, ശേഖരിച്ചിരിക്കുന്ന തെളിവുകളും അവരെ വിചാരണക്ക് വിധേയരാക്കാന്‍ പര്യാപ്തമല്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത മറ്റു പ്രതികളേയും അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിട്ടും തന്നെ പ്രതിപ്പട്ടികയില്‍ നിലനിര്‍ത്തിയത് വിവേചനപരാമാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ കസ്തൂരി രംഗ അയ്യര്‍ ബോധിപ്പിച്ചു.

കേസില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമാണെന്നും ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും അതിനാൽ ഹൈക്കോടതി വിധി റദ്ദാക്കി തന്നെയും കേസില്‍ കുറ്റവിമുക്തനാക്കണമെന്നുമാണ് ഹര്‍ജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal, An Insignificant Man, Kejriwal , Movie , release

തടസ്സങ്ങൾ മാറി; കെജ്‌രിവാളിന്റെ കഥ നവംബർ 17-ന് വെള്ളിത്തിരയിൽ

Sharmila Tagore, MAMI 19th Mumbai Film Festival,

അർത്ഥവത്തായ ചിത്രമെടുക്കാൻ സ്വാതന്ത്ര്യം വേണം: ശർമിള ടാഗോർ