Lavalin, Supreme court, notice, Pinarayi, stay, SC, issued, kerala high court, former KSEB officials, trial, Pinarayi vijayan, chief minister, SNC-Lavalin, corruption case, CBI,
in ,

ലാവലിൻ: വിചാരണയ്ക്ക് സ്റ്റേ; പിണറായിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: വിവാദ ലാവലിൻ ( Lavalin ) കേസിൽ പ്രതികളുടെ വിചാരണ സുപ്രീം കോടതി ( SC ) സ്റ്റേ ചെയ്തു. കൂടാതെ ഈ കേസില്‍ മുഖ്യമന്ത്രി പിണറായി ( Pinarayi ) വിജയന്‍ അടക്കം ഹൈക്കോടതി കുറ്റവിമുക്തനാക്കിയ മൂന്ന് പേര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു ( notice ).

കേരള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പിണറായിക്ക് പുറമെ കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട എ ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക്കാണ് സുപ്രീം കോടതി നോട്ടീസയച്ചത്.

മൂവരേയും കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നൽകിയിരുന്നു. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.

കേസിലെ മറ്റു രണ്ട് പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍ എന്നിവരുടെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇവർ സമർപ്പിച്ച ഹർജികളില്‍ വിശദീകരണം തേടി സുപ്രീം കോടതി സിബിഐക്ക് നോട്ടീസ് പുറപ്പെടുവിച്ചു.

നോട്ടീസുകളില്‍ മറുപടി ലഭിച്ച ശേഷം സുപ്രീംകോടതി ഹർജികള്‍ വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. ജസ്റ്റിസുമാരായ എന്‍.വി. രമണയും അബ്ദുല്‍ നസീറും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സിബിഐയ്ക്ക് പുറമെ കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍, രാജശേഖരന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവരും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

organ donation, prisoners,kerala ,assembly,cabinet, rules and regulations, amendment, patient, food, medicines, transplantation, prisoner's organs, issue, organs, hospital, cabinet, kidney, treatment, hospitals,

അവയവദാനം: തടവുകാര്‍ക്ക് അനുമതി നൽകാൻ തീരുമാനം