രാജ്യത്തെ നിയമങ്ങൾ  തന്ത്രിക്കും മന്ത്രിക്കും ഒരുപോലെ ബാധകം 

ശബരിമലയിൽ  സ്ത്രീകൾ പ്രവേശിച്ചതിനെ തുടർന്ന് നടയടച്ച് ശുദ്ധി കർമം നടത്തിയ തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന ആവശ്യം പൊതു സമൂഹത്തിൽ  ശക്തിപ്പെടുകയാണ്. ക്രിമിനൽ  കുറ്റകൃത്യമാണ് തന്ത്രിയുടേതെന്ന്  രാജ്യത്തെ നിയമ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. ഭരണ ഘടനയുടെ പതിനേഴാം അനുച്ഛേദ പ്രകാരം അയിത്തത്തിന്റെ ഏതു രൂപത്തിലുള്ള ചെയ്തികളും കുറ്റകരമാണ്. സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കുന്നതോടൊപ്പം അയിത്തോച്ഛാടനം കൂടി ലക്ഷ്യമാക്കുന്നതായിരുന്നു ശബരിമലയെ സംബന്ധിച്ച പരമോന്നത കോടതി വിധി. പന്ത്രണ്ടു വർഷക്കാലം നിയമത്തിന്റെ ഇഴകീറി പരിശോധിച്ച്, കേൾക്കാവുന്ന വാദമുഖങ്ങളെല്ലാം കേട്ട്, ലഭ്യമായ രേഖകളെല്ലാം സൂക്ഷ്മതയോടെ പരിശോധിച്ച്  രാജ്യത്തെ സുപ്രീം കോടതിയാണ് വിധി പ്രസ്താവിച്ചത്. പുനഃപരിശോധനാ ഹർജി പരിഗണനയ്ക്കെടുക്കുന്ന തീയതി വരെ നിലവിലുള്ള സ്ഥിതി ( അതായത് സ്ത്രീകൾക്കും പ്രവേശിക്കാം എന്ന  അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി) തുടരാം എന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതുമാണ്. എന്നാൽ കോടതി വിധി അനുസരിക്കാൻ ബാധ്യസ്ഥരല്ലെന്നാണ് ഒരു വിഭാഗം കരുതുന്നത്. ഭരണ ഘടനക്കും നിയമ വാഴ്ചക്കും എതിരെ വാളോങ്ങി നിൽക്കുന്നവർ നിയമനീതി വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അയിത്താചരണത്തിന്റെ ക്രിമിനൽ വശങ്ങളെ ഓർമിപ്പിച്ച് അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത് വന്നിട്ടുള്ളത് . ഭരണ ഘടനയുടെ എട്ടാം വകുപ്പ് പ്രകാരം  തന്ത്രിയുടെ അധികാരം റദ്ദാക്കി അദ്ദേഹത്തെ പുറത്താക്കാവുന്നതാണെന്ന്  തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 


ഭരണഘടനയുടെ ആർട്ടിക്കിൾ 17 അനുസരിച്ചു അയിത്തത്തിന്റെ ഏത് രൂപവും ഈ രാജ്യത്ത് നിരോധിച്ചിരിക്കുന്നു. അയിത്തം കല്പിക്കുന്നതോ പ്രേരിപ്പിക്കുന്നതോ ക്രിമിനൽ കുറ്റമാക്കുന്ന നിയമം കൊണ്ടുവന്നത് 1954 ലാണ്. അതിന്റെ പേര് Protection of Civil Rights Act – 1955 എന്നാണ്.

അതിന്റെ വകുപ്പ് 2(ഡി) അനുസരിച്ച് Places of public worship നിർവ്വചിച്ചിട്ടുണ്ട്. കേരള ഹിന്ദു ആരാധനാ പൊതുഇട നിയമം അനുസരിച്ച് ശബരിമല ഒരു places of public worship ആണ്, അതിനാൽ ദേവസ്വം ബോർഡ് ഭരിക്കുന്നു.

Protection of Civil Rights Act ന്റെ മൂന്നാം വകുപ്പ് ഇങ്ങനെ പറയുന്നു.

3. Punishment for enforcing religious disabilities.—Whoever on the ground of “untouchability” prevents any person— (a) from entering any place of public worship which is open to other persons professing the same 

religion or any section thereof, as such person shall be punishable with imprisonment for a term of not less than one month and not more than six months and also with fine which shall be not less than one hundred rupees and not more than five hundred rupees.

4(v) വകുപ്പ് ഇങ്ങനെ പറയുന്നു

Whoever on the ground of “untouchability” enforces against any person any disability with regard to (v) the use of, or access to, any place used for a charitable or a public purpose maintained wholly 

or partly out of State funds or dedicated to the use of the general public or any section thereof, shall be punishable with imprisonment for a term of not less than one month and not more than six months and also with fine which shall be not less than one hundred rupees and not more than five hundred rupees.

7(c) വകുപ്പ് ഇങ്ങനെ പറയുന്നു

Whoever, by words, either spoken or written, or by signs or by visible representations or otherwise, incites or encourages any person or class of persons or the public generally to practice “untouchability” in any form whatsoever shall be punishable with imprisonment for a term of not less than one month and not more than six months, and also with fine which shall be not less than one hundred rupees and not more than five hundred rupees.

Explanation II—For the purpose of clause (c) a person shall be deemed to incite or encourage the practice of “untouchability”—

(i) if he, directly or indirectly, preaches “untouchability” or its practice in any form; or

(ii) if he justifies, whether on historical, philosophical or religious grounds or on the ground of any tradition of the caste system or on any other ground, the practice of “untouchability” in any form.

ചുരുക്കത്തിൽ, യുവതികളെ ശബരിമലയിൽ തടയുകയോ തടയാൻ കൂട്ടു നിൽക്കുകയോ അതിനു പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ മാത്രമല്ല, ചരിത്രപരമോ താത്വികമോ, മതപരമോ ആചാരപരമോ ആയ കാരണങ്ങൾ പറഞ്ഞു യുവതീപ്രവേശത്തെ എതിർക്കുകയോ മറ്റോ ചെയ്യുന്നതും ഒരു മാസം മുതൽ ആറു മാസം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. മറ്റു ഭക്തന്മാർക്കുള്ള ഒരു സേവനവും യുവതികൾക്കും നിഷേധിക്കാൻ പാടില്ല. അത് ഈ രാജ്യത്തെ തന്ത്രിക്കും മന്ത്രിക്കും ഒരുപോലെ ബാധകമാണ്.

തന്ത്രിയോ മറ്റാരെങ്കിലുമോ കുറ്റം ചെയ്തെന്നു തെളിഞ്ഞാൽ എട്ടാം വകുപ്പനുസരിച്ച് കോടതിക്ക് തന്ത്രിയുടെ അധികാരം റദ്ദാക്കാം. പുറത്താക്കാമെന്നു സാരം.

ഈ നിയമത്തിന്റെ 15 ആം വകുപ്പ് പ്രകാരം എല്ലാ ലംഘനങ്ങളും ഒരു കോഗ്നിസിബിൾ ഒഫൻസാണ്. എന്നുവെച്ചാൽ പോലീസ് അറിയുന്ന നിമിഷം കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്, അന്വേഷിക്കേണ്ടതാണ്.

ഇനി അവശേഷിക്കുന്ന കർമ്മം, പോലീസിനെ രേഖാമൂലം അത് അറിയിക്കുക എന്നതാണ്. അതാർക്കും ചെയ്യാം. ശബരിമല തന്ത്രി ഉൾപ്പെടെയുള്ള ആളുകൾ ഈ നിയമലംഘനം പരസ്യമായി നടത്തിയ സാഹചര്യത്തിൽ, കേരള പോലീസിനെ, പത്തനംതിട്ട SP യേയും DGP യേയും ഇക്കാര്യം രേഖാമൂലം അറിയിക്കുന്ന ഉത്തരവാദിത്തം ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും ഉണ്ട്, എന്റെ ജോലി ഞാൻ ഏറ്റെടുക്കുന്നു. നടപടി എടുക്കേണ്ടത് സർക്കാരിന്റെ നിയമപരമായ ബാധ്യത ആണ്. അത് പ്രതീക്ഷിക്കുന്നു.

(ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ശബരിമല വിധിന്യായത്തിൽ ജസ്റ്റീസ്.ചന്ദ്രചൂഡ് സമാനമായ നിരീക്ഷണങ്ങൾ നടത്തിയത് ഓർക്കുമല്ലോ. ഇത് കണ്ടു നാളെത്തന്നെ കേസെടുക്കും എന്ന തോന്നലൊന്നും കേരള പോലീസിനെ അറിയുന്ന എനിക്ക് ഇല്ല. എങ്കിലും നമ്മുടെ നാട് ഇന്ന് നാം കാണുന്ന രീതിയിലാക്കി പുരോഗമിപ്പിച്ച നിയമങ്ങൾ നാം മറക്കാൻ പാടില്ല)

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യഥാർത്ഥ സാമൂഹ്യ മാറ്റം വേദനാജനകമാണ്, മറിച്ചൊരു തെളിവ് ചരിത്രത്തിൽ ഇല്ല

ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ കോടതി കയറുന്നു