അഭിഭാഷകര്‍ക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കാനാകില്ല: ആക്ടിങ് ചീഫ് ജസ്റ്റിസ്

lawyers, can't select, judges, Acting Chief Justice, HC, Rishikesh Roy , Antony Dominic , Justice , Justice PN Ravindran , contempt of court , petition, advocate, HC, Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic 

കൊച്ചി: അസാധാരണ സംഭവ വികാസങ്ങൾക്ക് കേരള ഹൈക്കോടതി ഇന്ന് സാക്ഷ്യം വഹിച്ചു. കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ക്ക് ജഡ്ജിമാരെ തെരഞ്ഞെടുക്കാമെന്ന മുന്‍ ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കിന്‍റെ നിർദേശം ആക്ടിങ് ചീഫ് ജസ്റ്റിസ് ( Acting Chief Justice ) ഋഷികേശ് റോയി റദ്ദാക്കി.

സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ കേസ് കേള്‍ക്കാന്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് പുതുതായി ചുമതലയേറ്റ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി വ്യക്തമാക്കി.

കേസ് കേള്‍ക്കേണ്ട ജഡ്ജിയെ തീരുമാനിക്കേണ്ടത് അഭിഭാഷകരല്ലെന്നും ഇത്തരമൊരവസ്ഥ ആശാസ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ചിദംബരേഷിന്‍റെ ബെഞ്ചില്‍ നിന്നും കേസ് മാറ്റി നല്‍കണമെന്ന് നേരത്തെ നാല് അഭിഭാഷകർ ആവശ്യപെട്ടിരുന്നു.

ജസ്റ്റിസ് ആന്‍റണി ഡൊമിനിക് അധ്യക്ഷനായിരിക്കെ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അക്കാര്യം അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ആക്ടിങ് ചീഫ് ജസ്റ്റിസ് രംഗത്തെത്തിയിരിക്കുന്നത്.

ഇത് ‘ബെഞ്ച് ഹണ്ടിങും’ ‘ഫോറും ഷോപ്പിങും’ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയി വ്യക്തമാക്കി. കേസ് കേള്‍ക്കാന്‍ അഭിഭാഷകര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ജഡ്ജിയെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കുന്ന കോടതി ഭാഷയാണ് ബഞ്ച് ഹണ്ടിംഗും ഫോറം ഷോപ്പിംഗും.

അഭിഭാഷകരുടെ ആവശ്യം ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ അഡ്മിസ്ട്രേറ്റീവ് കമ്മിറ്റി കഴിഞ്ഞ മാസം 28-ന് ചേര്‍ന്ന യോഗത്തിലാണ് അംഗീകരിച്ചിരുന്നത്.

കേസുകള്‍ ജസ്റ്റിസുമാരുടെ ബെഞ്ചില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് മുന്‍ ചീഫ് ജസ്റ്റിസിനെതിരെ വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ കെമാല്‍ പാഷയുടെ ബെഞ്ചില്‍ നിന്ന് മാറ്റിയത് നേരത്തെ വിവാദമായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

police-driver-gavaskar-petition-high-court-

പോലീസിലെ ദാസ്യവൃത്തി: ഗവാസ്‌കര്‍ ഹൈക്കോടതിയില്‍

കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ്; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്റില്‍