LDF, govt, second anniversary, celebrations, may 18, programmes,Chief Minister Pinarayi Vijayan 
in

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം; ജില്ലാതല ഉദ്ഘാടനം മെയ് 18 ന് കഴക്കൂട്ടത്ത്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ( LDF Govt ) രണ്ടാം വാർഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം മേയ് 18-ന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

വൈകുന്നേരം 3.30-ന് കാര്യവട്ടം സർവ്വകലാശാലയ്ക്ക് മുന്നിൽ നിന്ന് ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലേക്ക് വർണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ കൺവെൻഷൻ സെന്ററിൽ നാലിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനും വയലാർ സാംസ്‌കാരിക വേദിയും അവതരിപ്പിക്കുന്ന സ്മൃതി ഗീതം ഗാനാഞ്ജലി നടക്കും.

വൈകുന്നേരം അഞ്ച് മണിക്ക് ജില്ലാതല ഉദ്ഘാടനവും പട്ടയവിതരണം, ലൈഫ് വീടുകളുടെ താക്കോൽ വിതരണോദ്ഘാടനവും സഹകരണ-ടൂറിസം-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിക്കും.

മുഖ്യപ്രഭാഷണവും മറ്റു പദ്ധതികളിലൂടെ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണവും കോർപറേഷൻ മേയർ അഡ്വ. വി.കെ. പ്രശാന്ത് നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സ്വാഗതമാശംസിക്കും. ജില്ലാ കളക്ടർ ഡോ. കെ. വാസുകി റിപ്പോർട്ട് അവതരിപ്പിക്കും.

എം.പി.മാരായ ഡോ. ശശി തരൂർ, ഡോ. എ. സമ്പത്ത്, എം.എൽ.എ.മാരായ സി. ദിവാകരൻ, ഡി.കെ. മുരളി, ബി. സത്യൻ, കെ. ആൻസലൻ, വി.എസ്. ശിവകുമാർ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, കെ. മുരളീധരൻ, ഒ. രാജഗോപാൽ, കെ.എസ്. ശബരീനാഥൻ, വി. ജോയി, എം. വിൻസെന്റ് എന്നിവർ വിവിധ വകുപ്പുകളുടെ പദ്ധതികളുടെ ഉദ്ഘാടനവും ആനുകൂല്യ വിതരണവും നിർവ്വഹിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, ബ്ലോക്ക് പ്രസിഡന്റ് എ. ഷാനിഫ ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ദേവദാസൻ, സെക്രട്ടറി കെ. രാമചന്ദ്രൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ആനാവൂർ നാഗപ്പൻ, ജി.ആർ. അനിൽ, നെയ്യാറ്റിൻകര സനൽ, എസ്. സുരേഷ്, കൊട്ടാരക്കര പൊന്നച്ചൻ, എസ്. ഫിറോസ് ലാൽ, സുഭാഷ് ചന്ദ്രൻ, പാളയം രാജൻ, തോന്നയ്ക്കൽ ജമാൽ, കരുമം സുന്ദരേശൻ, ഇളംകുളം മോഹനകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Kamuki , Aparna  Balamurali, controversy, social media, film, review, comments,

ചലച്ചിത്ര നിരൂപണങ്ങളെ കുറിച്ച്‌ വിവാദ പരാമർശം; കൂടുതൽ വിശദീകരണവുമായി യുവനടി

bubble soccer league , Kochi, competition, Kerala,  PLiNG Bubble Soccer League, Curtain Raiser

ബബ്ള്‍ സോക്കര്‍ ലീഗ് കാണണോ? കൊച്ചിയിലേക്ക് സ്വാഗതം