ചെങ്ങന്നൂരിന് പിന്നാലെ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ചെങ്കൊടിക്ക് മിന്നുന്ന വിജയം

LDF, three-tier panchayat, by poll, won, wards, Kerala, UDF, Vilappilsala,

തിരുവനന്തപുരം: ചെങ്ങന്നൂരിലെ ചരിത്ര വിജയത്തിന്‌ പിന്നാലെ ത്രിതല പഞ്ചായത്ത്‌ ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന്‌ ( LDF ) മുന്നേറ്റം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19 വാര്‍ഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 12 വാർഡിലും എല്‍ഡിഎഫ്‌ വിജയിച്ചു.

35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വിളപ്പില്‍ശാല കരുവിലാഞ്ചേരി വാര്‍ഡടക്കം മൂന്ന്‌ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ്‌ സ്വന്തമാക്കി.

തിരുവനന്തപുരം വിളപ്പില്‍ശാല പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡ്‌ എല്‍ഡിഎഫ്‌ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു.

518 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് കോണ്‍ഗ്രസിലെ വിജയകുമാറിനെ സിപിഐ എമ്മിലെ ആര്‍ എസ‌് രതീഷ്‌ പരാജയപ്പെടുത്തി. കോണ്‍ഗ്രസ‌് അംഗത്തിന്റെ മരണത്തെത്തുടര്‍ന്നാണ‌് ഇവിടെ ഉപതിരഞ്ഞെടുപ്പ‌് നടന്നത‌്.

കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട എല്‍ഡിഎഫ്‌ നിലനിര്‍ത്തി. സിപിഐ എമ്മിലെ ചന്ദ്രികാദേവി 242 വോട്ടുകൾക്ക് വിജയിച്ചു.

കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് വാര്‍ഡില്‍ സിപിഐ എമ്മിലെ ആര്‍ എസ്‌ ജയലക്ഷ്‌മി 1581 വോട്ടിന്‌ വിജയം സ്വന്തമാക്കി.

പത്തനംതിട്ട ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡില്‍ 3 വാർഡുകൾ എല്‍ഡിഎഫ് സ്വന്തമാക്കി. രണ്ടിടത്ത് യുഡിഎഫ് വിജയിച്ചു.
പന്തളം പൊങ്ങലടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ 130 വോട്ടുകള്‍ക്ക് വിജയിച്ചു.

ആകെ പോള്‍ ചെയ്ത 862 വോട്ടില്‍ 400 വോട്ടുകള്‍ എല്‍ഡിഎഫ് നേടി. പൊങ്ങലടി വാര്‍ഡ് അംഗം മധുസൂദനന്‍ മാര്‍ച്ചില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ദീപാ സജി എട്ട് വോട്ടുകള്‍ക്ക് വിജയിച്ചു. എട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ വിദേശത്തേയ്ക്ക് പോയതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

മലപ്പുഴശ്ശേരി പഞ്ചായത്തില്‍ ഓന്തേകാട് വടക്ക്, ഓന്തേകാട്, കുഴിക്കാല വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

നാലാം വാര്‍ഡില്‍ (ഓന്തേകാട്) സിപിഐ എമ്മിലെ ഉഷാകുമാരി 165 വോട്ടുകള്‍ക്ക് വിജയിച്ചു. ഒന്‍പതാം വാര്‍ഡില്‍ (കുഴിക്കാല) ശാലിനി അനില്‍ കുമാര്‍ 42 വോട്ടുകള്‍ക്ക് വിജയിച്ചു.

ഓന്തേക്കാട് വടക്ക് വാര്‍ഡില്‍ യുഡിഎഫിലെ ടി കെ എബ്രഹാം വിജയിച്ചു. ഇവിടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 35 വോട്ടുകള്‍ക്കായിരുന്നു വിജയം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡുകളില്‍ വിജയിച്ച പ്രതിനിധികളെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യരാക്കുകയും ഹൈക്കോടതി ഇത് ശരിവക്കുകയും ചെയ്തതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാര്‍ഡില്‍ യുഡിഎഫിലെ ഷാരോണ്‍ വിജയിച്ചു.

പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാര്‍ഡിൽ സിപിഐഎമ്മിലെ എം ആര്‍ ജയരാജ്‌ 1403 വോട്ടിന് വിജയിച്ചു.

പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് ഡിവിഷന്‍ എല്‍ഡിഎഫ്‌ നിലനിര്‍ത്തി. സിപിഐ എമ്മിലെ ഷാജി പാറക്കല്‍ 263 വോട്ടിനാണ്‌ വിജയിച്ചത്‌.

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡില്‍ യുഡിഎഫിലെ സി എച്ച്‌ സുലൈമാന്‍ ഹാജി വിജയിച്ചു. 167 വോട്ടിനാണ്‌ വിജയിച്ചത്‌. സിപിഐ എം അംഗമായിരുന്ന സുലൈമാന്‍ ഹാജി രാജിവെച്ച്‌ യുഡിഎഫിനൊപ്പം ചേര്‍ന്ന്‌ വീണ്ടും മല്‍സരിക്കുകയായിരുന്നു.

മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡ്‌ യുഡിഎഫ്‌ നിലനിര്‍ത്തി . കെ വേലായുധന്‍ 119 വോട്ടിനാണ്‌ വിജയിച്ചത്‌.

കോഴിക്കോട്‌ ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാര്‍ഡില്‍ സിപിഐ എമ്മിലെ രമ കൊട്ടാരത്തില്‍ വിജയിച്ചു. 274 വോട്ടിന്‌ വിജയിച്ച്‌ വാര്‍ഡ്‌ നിലനിര്‍ത്തി.

കൊയിലാണ്ടി നഗരസഭ പന്തലായിനി വാര്‍ഡില്‍ സിപിഐ എമ്മിലെ വി കെ രേഖ 351 വോട്ടിന്‌ ജയിച്ചു വാര്‍ഡ്‌ നിലനിര്‍ത്തി.

കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റ് എല്‍ഡിഎഫും ഒരു സീറ്റ് യുഡിഎഫും നിലനിര്‍ത്തി. ഇരിട്ടി നഗരസഭയിലെ ആട്ട്യാലത്ത് സിപിഐ എമ്മിലെ കെ അനിത ആര്‍എസ്‌പിയിലെ രത്നാമണിയെ 253 വോട്ടിന് പരാജയപ്പെടുത്തി.

പാപ്പിനിശേരി പഞ്ചായത്തിലെ ധര്‍മകിണര്‍ വാര്‍ഡില്‍ സിപിഐ എമ്മിലെ എം സീമ 478 വോട്ടിന് കോണ്‍ഗ്രസിലെ കെ കുട്ടികൃഷ്ണനെ തോല്‍പിച്ചു. ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപറമ്പ് വാര്‍ഡിൽ കോണ്‍ഗ്രസിലെ ജെസി ജയിംസ് വിജയിച്ചു.

ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനിലും യുഡിഎഫ്‌ വിജയിച്ചു. യുഡിഎഫിലെ സണ്ണിചെറിയാന്‍ 119 വോട്ടിന്‌ വിജയിച്ചു. നിലവില്‍ ഇത് എല്‍ഡിഎഫ്‌ വാര്‍ഡായിരുന്നു. മരിച്ച എല്‍ഡിഎഫ് അംഗത്തിന്റെ സഹോദരനായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Peppermint , Jennifer Garner , trailer, film,  American action thriller film, directed ,Pierre Morel , starring ,John Gallagher, John Ortiz,

പ്രതികാര ദുർഗയായി ജെന്നിഫര്‍; കിടിലം ട്രെയിലറുമായി പെപ്പര്‍മിന്റ്

Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police

നിപ: പി എസ് സി പരീക്ഷകള്‍ മാറ്റി; പ്രതിരോധ നടപടികളിൽ വിശദീകരണവുമായി മന്ത്രി