lenin, Periyar, statues, PM, H Raja, Russia, Modi, vandalism,   E.V. Ramasamy, Tamil Nadu, Tripura, facebook post, apology,   BJP national secretary ,social media ,post ,Dravidar Kazhagam ,founder ,Periyar E.V. Ramasamy
in ,

പ്രതിമകൾ തകർക്കൽ; പ്രധാനമന്ത്രി അപലപിച്ചു ; മാപ്പപേക്ഷയുമായി എച്ച്‌.രാജ

ന്യൂഡൽഹി: ത്രിപുര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ലെനിന്റെയും ( Lenin ) പെരിയാറിന്റെയും ( Periyar ) പ്രതിമകള്‍ ( statues ) തകര്‍ക്കപ്പെടുന്ന സംഭവങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു.

അനിഷ്‌ട സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ പലയിടത്തും ലെനിന്‍റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നതായും ഇത് റഷ്യയിലെ സാധാരണ സംഭവം മാത്രമാണെന്നും റഷ്യന്‍ എംബസി പ്രതിനിധികള്‍ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.

ലെനിന്‍റെ പ്രതിമ തകര്‍ത്ത സംഭവം ഒരു രീതിയിലും ഇന്ത്യ-റഷ്യ ബന്ധത്തെ ബാധിക്കില്ലെന്ന് റഷ്യന്‍ എംബസി പ്രതിനിധികള്‍ അറിയിച്ചതായും സൂചനയുണ്ട്. ബലോണിയയില്‍ കോളേജ് സ്ക്വയറില്‍ അഞ്ച് വര്‍ഷം മുന്‍പ് സ്ഥാപിച്ചിരുന്ന ലെനിന്‍റെ പ്രതിമയാണ് തിങ്കളാഴ്ച ബിജെപി തകര്‍ത്തത്.

സാമൂഹിക പരിഷ്കര്‍ത്താവായ പെരിയാർ എന്ന ഇ.വി രാമസ്വാമി നായ്ക്കറിന്റെ പ്രതിമയും ലെനിന്‍ പ്രതിമ തകര്‍ത്തതു പോലെ തകര്‍ക്കുമെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റ് സംഭവത്തിൽ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജ ബുധനാഴ്ച്ച രാവിലെ മാപ്പ് പറഞ്ഞു.

തന്‍റെ അനുവാദമില്ലാതെ ഫേസ്ബുക്ക് അഡ്മിനാണ് ഇത്തരത്തിലൊരു പ്രസ്താവന പോസ്റ്റ് ചെയ്തതെന്ന് രാജ വിശദീകരിച്ചു. നിലപാടുകളെ നിലപാടുകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമം കൊണ്ടല്ലെന്നും രാജ തന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ദ്രാവിഡാർ കഴകം സ്ഥാപകനായ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്നാണ് ബി.ജെ.പി നേതാവ് നേരത്തെ ഫേസ്ബുക്കിൽ പ്രസ്താവിച്ചിരുന്നത്.

‘ഇന്ന് ലെനിന്‍ പ്രതിമയാണെങ്കില്‍ നാളെ തമിഴ്നാട്ടിലെ ഇ.വി.ആര്‍. രാമസ്വാമി പ്രതിമയാകും തകര്‍ക്കുകയെന്നായിരുന്നു’ രാജയുടെ വിവാദ പ്രസ്താവന. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ അക്രമികള്‍ പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കറുടെ പ്രതിമ തകര്‍ത്തിരുന്നു.

വെല്ലൂര്‍ ജില്ലയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒാഫീസില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് അക്രമികൾ തകര്‍ത്തത്. ഇതേ തുടര്‍ന്ന് ബി.ജെ.പിയുടെ കോയമ്പത്തൂര്‍ ഒാഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 

രാഷ്ട്രീയക്കൊല കുറഞ്ഞു; കണ്ണൂരിൽ 9 രാഷ്ട്രീയ കൊലപാതകങ്ങള്‍: മുഖ്യമന്ത്രി

vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,

കൈയ്യാങ്കളി കേസ്​ പിന്‍വലിക്കൽ; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം