നിയമസഭയില്‍ പുലിയുടെ മുരള്‍ച്ച; മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പെടെയുള്ളവർ അമ്പരന്നു

leopard, Kerala assembly, sound, Pinarayi, Speaker, grenade, Thiruvanchoor, 

തിരുവനന്തപുരം: പലപ്പോഴും പ്രക്ഷുബ്ധമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാറുള്ള കേരളാ നിയമസഭയിൽ പുലിയുടെ ( Leopard ) മുരൾച്ച ശ്രദ്ധയിൽപ്പെട്ടു. പുലിയുടേത് പോലുള്ള ശബ്ദം കേട്ട് മുഖ്യമന്ത്രിയും സ്പീക്കറും ( speaker ) ഉൾപ്പെടെയുള്ളവർ അമ്പരന്നു.

ഈയിടെയായി വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതായുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുള്ള നിയമസഭാ സാമാജികർ കുറച്ചു നേരം അമ്പരപ്പിലായി. തൊട്ടടുത്ത മൃഗശാലയിൽ നിന്ന് പുലി സ്വതന്ത്രനായി പുറത്തിറങ്ങി നിയമസഭയിൽ അനുവാദമില്ലാതെ പ്രവേശിച്ചോ എന്നും ചിലർ സംശയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രനേഡുമായി സഭയിൽ എത്തിയിരുന്നു. അത്തരത്തിലുള്ള മറ്റൊരു അസ്വാഭാവിക സംഭവത്തിനാണ് ഇന്നലെ നിയമസഭ സാക്ഷിയായത്.

ഇന്നലെ നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു തുടങ്ങിയതിന് പിന്നാലെയാണ് അസ്വാഭാവികമായ ശബ്ദം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടത്.
”പുലി മുരളുന്നതു പോലൊരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ” എന്ന് സ്പീക്കര്‍ അറിയിച്ചപ്പോള്‍ മുഖ്യമന്ത്രി അത് ശരിവച്ചു.

”ശരിയാണ്, ഞാനും കേള്‍ക്കുന്നുണ്ട് സര്‍” എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. മുഖ്യമന്ത്രിയും സ്പീക്കറും ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെ മറ്റ് സഭാംഗങ്ങള്‍ നിശബ്ദരായി ആ പ്രത്യേക ശബ്ദം കേള്‍ക്കുവാനായി ചെവി കൂര്‍പ്പിച്ചു.

പുലി മുരളുന്ന ശബ്ദം വീണ്ടും കേള്‍ക്കുന്നുവെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. എന്നാൽ അല്‍പസമയത്തിനകം ശബ്ദം നിലച്ചപ്പോൾ മുഖ്യമന്ത്രി പ്രസംഗം തുടർന്നു.

സഭയിൽ സുഖസുഷുപ്തിയിലാണ്ട അംഗങ്ങളാരോ കൂര്‍ക്കം വലിച്ചപ്പോള്‍ പുറപ്പെടുവിച്ച ശബ്ദമായിരുന്നു പുലിയുടെ മുരള്‍ച്ചയായി കേട്ടതെന്നാണ് പൊതുവെയുള്ള അനുമാനം. എന്തായാലും സഭയിലെ ‘പുലി’യെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പുലിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും സഭയിൽ അംഗങ്ങളായിരിക്കെ ഇത്തരമൊരു പുലി ശബ്ദം പുറപ്പെടുവിച്ചതിൽ തീരെ അസ്വാഭാവികതയില്ലെന്നാണ് ജനസംസാരം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Women's Day , Kerala Police, police stations, women, SI, Loknath Behra, HSO, duty, police, seminar, 

വനിതാ ദിനത്തിൽ വിവിധ പരിപാടികളുമായി കേരള പോലീസ്

Light Metro , Pinarayi, E Sreedharan , DMRC, CM, Kerala, explanation, project, Metroman ,Light Metro project , Thiruvananthapuram , Kozhikode,  Principal Advisor , Delhi Metro Rail Corporation ,

ലൈറ്റ് മെട്രോ: ആരോപണവുമായി ഇ.ശ്രീധരന്‍; വിശദീകരണവുമായി മുഖ്യമന്ത്രി