LEXUS FLAGSHIP, LS500h ,arrives, India, Iconic hybrid electric sedan,car owners, highest expectations ,comfort, performance ,efficiency,Kiriko cut glass,the exterior shape ,15th Jan, 2018, launch, Lexus LS,,fifth generation, , available , luxury commute, careful craftsmanship, global frame ,design , performance ,comfort,,peerless drive experience,smoothness, ride quietness, craftsmanship, attention to detail, documented dependability, long-term quality,
in , ,

ആഢംബര യാത്രാനുഭവമൊരുക്കാൻ എല്‍എസ്500എച്ച് ഇന്ത്യയിലെത്തി

മുംബൈ: ആഢംബര യാത്രാനുഭവ വാഗ്ദാനവുമായി എല്‍എസ്500എച്ച് ( LS500h ) ഇന്ത്യയിലെത്തി. 2018 ജനുവരി 15 മുതല്‍ ലെക്‌സസ് (LEXUS) എല്‍എസ്500എച്ചിന്റെ ബുക്കിംഗ് ആരംഭിച്ചു. എക്‌സ് ഷോറൂം വിലയായ 1,77,21,000 രൂപയ്ക്ക് ലക്ഷ്വറി ഗ്രേഡും 1,82,21,000 രൂപയ്ക്ക് അള്‍ട്രാ ലക്ഷ്വറി ഗ്രേഡും 1,93,71,000 രൂപയ്ക്ക് ഡിസ്റ്റിംക്ട് ഗ്രേഡും ലഭ്യമാകും.

വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധാപൂര്‍വ്വമായ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ ഫലമായ എല്‍എസ്500എച്ച് ഡിസൈന്‍ മുതല്‍ പെര്‍ഫോമന്‍സും വരെയുള്ള കാര്യങ്ങളില്‍ സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവമാണ് നല്‍കുന്നത്.

മാര്‍ദ്ദവമേറിയ പവര്‍ട്രെയിന്‍, ശബ്ദമില്ലാതെയുള്ള റൈഡ്, നിര്‍മ്മാണ വൈദഗ്ധ്യം, സൂക്ഷ്മതലങ്ങളിലുള്ള ശ്രദ്ധ, രേഖപ്പെടുത്തപ്പെട്ട വിശ്വസനീയത, ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ഗുണമേന്മ എന്നീ കാര്യങ്ങളില്‍ ലെക്‌സസ് എല്‍എസ് മോഡലിന് ഏകദേശം മൂന്നു ദശാബ്ദക്കാലമായി പിന്‍തുടരുന്ന അടിസ്ഥാന അളവുകോലുകളാണുള്ളത്.

പരമ്പരാഗത ത്രീ-ബോക്‌സ് രൂപഘടനയുടെ വിശാലതയും 4-ഡോര്‍ കൂപ്പിന്റെ ആകര്‍ഷണീയതയോടെ സിക്‌സ്-ലൈറ്റ് ക്യാബിനും ഉള്‍പ്പെടുത്തിയുള്ള കരുത്തുറ്റ രൂപഭംഗിയാണ് വാഹനത്തിനുള്ളത്. കൃത്യമായ ഹാന്‍ഡ്‌ലിംഗിനുള്ള ഫ്രെയിംവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പുതിയ അധിക കരുത്തുള്ള ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍-ലക്ഷ്വറി പ്ലാറ്റ്‌ഫോം ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കുന്നു.

ഉത്പന്ന നിരയിലെ ഏക ലോംഗ് വീല്‍ ബേസ് മോഡലായ എല്‍എസ്500എച്ച് പുതിയ മള്‍ട്ടി-ലിങ്ക് എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനവും അവതരിപ്പിക്കുന്നു. 3.5L V6 പെട്രോൾ എൻജിന് പുറമെ 310.8kV ലിഥിയം അയണ്‍ ബാറ്ററിയും സംയോജിപ്പിച്ച് യാഥാര്‍ഥ്യമാക്കിയിരിക്കുന്ന എല്‍എസ്500എച്ച് ഫോര്‍മുല വണ്‍ സാങ്കേതികവിദ്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ലോകത്തിലെ ആദ്യ മള്‍ട്ടി-സ്റ്റേജ് ഹൈബ്രിഡ് സംവിധാനം ആവേശകരമായ പെര്‍ഫോമന്‍സും ഇലക്ട്രിക് മോട്ടറിന്റെ കൃത്യമായ സംയോജനത്തിലൂടെ ഉയര്‍ന്ന കാര്യക്ഷമതയും നല്‍കുന്നതോടൊപ്പം കൃത്രിമ 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൃത്യമായ ഷിഫ്റ്റുകളും സാധ്യമാക്കുന്നു.

LEXUS FLAGSHIP, LS500h ,arrives, India, Iconic hybrid electric sedan,car owners, highest expectations ,comfort, performance ,efficiency,Kiriko cut glass,the exterior shape ,15th Jan, 2018, launch, Lexus LS,,fifth generation, , available , luxury commute, careful craftsmanship, global frame ,design , performance ,comfort,,peerless drive experience,smoothness, ride quietness, craftsmanship, attention to detail, documented dependability, long-term quality,

വെഹിക്കിള്‍ ഡൈനാമിക്‌സ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് (വിഡിഐഎം) ഇനിയും കൂടുതല്‍ ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ കഴിയുന്ന അത്യാധുനിക ഇലക്‌ട്രോണിക് കണ്‍ട്രോളാണ് എല്‍എസിനുള്ളത്. ഈ പുതിയ പരിഷ്‌ക്കരിച്ച വിഡിഐഎം സംവിധാനം വാഹനത്തിന്റെ ആറ് വ്യത്യസ്ത ഡൈനാമിക് ചലനങ്ങളെ സംയോജിപ്പിച്ച് നിയന്ത്രിക്കുന്നു.

എല്‍എസ്500എച്ചിന്റെ എന്റര്‍ടെയ്ന്‍മെന്റ് ഫീച്ചറുകളിലും സാങ്കേതികതികവ് പ്രകടമാണ്. വാഹനത്തിലുള്‍പ്പെടുത്തിയിരിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ഫീച്ചറുകള്‍ക്ക് ശ്രദ്ധേയമാണ്. 23-സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ ക്വാണ്ടം ലോജിക് ഇമേര്‍ഷന്‍ (ഝഘക) റെഫറന്‍സ് സൗണ്ട് സിസ്റ്റം ലൈവ് പെര്‍ഫോമന്‍സിന്റെ നിലവാരമുള്ള ശബ്ദവിന്യാസം നല്‍കുന്നു.

5032 വ്യക്തിഗത ഗ്രിഡ് ഫേസെറ്റുകള്‍ സംയോജിപ്പിക്കുന്ന ജനപ്രീതിയേറിയ സ്പിന്‍ഡില്‍ ഗ്രില്ലിന്റെ ആകര്‍ഷകമായ ദൃശ്യഭംഗി നല്‍കുന്ന എല്‍എസ്500എച്ച് ആദ്യ കാഴ്ചയില്‍ തന്നെ ആഢംബര സെഡാന്റെ നിലവാരം ഉയര്‍ത്തുന്നു. ക്യോട്ടോയില്‍ നിന്നുള്ള വസ്ത്ര കരകൗശല വിദഗ്ധന്റെ സഹായത്തോടെ ലെക്‌സസ് ഡിസൈനര്‍മാര്‍ പ്രത്യേക പ്ലീറ്റ് ഡിസൈനാണ് തയ്യാറാക്കിയിരിക്കുന്നത്.

ഡേ ടൈം സണ്‍ലൈറ്റ് അല്ലെങ്കില്‍ വാഹനത്തിലെ ഇന്റീരിയര്‍ ലൈറ്റ് വീഴുന്നതനുസരിച്ച് വ്യത്യസ്ത ഭാവങ്ങള്‍ പ്രകടമാകുകയും ചെയ്യും. ഇന്റീരിയര്‍ ഡോര്‍-ട്രിം പീസായി ഗ്ലാസ് വളരെ അപൂര്‍വ്വമായേ ഉപയോഗിച്ചിട്ടുള്ളൂ. പക്ഷേ കിരിക്കോ-കട്ട് ഗ്ലാസ് എല്‍എസിന് വ്യത്യസ്തതയും ഇതുവരെ കണ്ടിട്ടില്ലാത്ത തലത്തിലുള്ള കലാചാതുരിയും പ്രകടമാക്കുന്നു.

ഒമോട്ടെനാഷി ആശയങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന സൗന്ദര്യവത്കരണം മികച്ച സുഖവും എല്‍എസ്500എച്ചിന് നല്‍കുന്നു. 1022 ലെഗ് റൂം നല്‍കുന്ന ഉന്നത നിലവാരമുള്ള ആഢംബരാനുഭവത്തോടൊപ്പം ഷിയാറ്റ്‌സു മസാജ് സാങ്കേതികവിദ്യയുടെ സുഖവും ഹീറ്റിംഗ് ഫംക്ഷനുകളും അധിക സുഖത്തിന് പിന്‍വശത്തെ ഓട്ടോമാന്‍ കോച്ചും സഹായകരമാകുന്നു.

ഉള്‍വശത്തെ ശാന്തത തിരക്കേറിയ റോഡില്‍ നിന്നുള്ള കവചമായി പ്രവര്‍ത്തിക്കുന്നു. എല്‍എസിന്റെ മുന്‍വശ സീറ്റ് നല്‍കുന്ന വിവിധ രീതിയിലുള്ള ക്രമീകരണങ്ങള്‍ യാത്രക്കാർക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യും.

ഇരിക്കുന്ന പ്രതലം ഡ്രൈവര്‍ക്ക് എത്രത്തോളം സുഖകരമായിരിക്കണമെന്ന വസ്തുത മനസിലാക്കി ഏറ്റവും മികച്ചതും വളരയധികം സപ്പോര്‍ട്ടുള്ളതുമായ സീറ്റുകളാണ് ലെക്‌സസ് തയ്യാറാക്കിയിരിക്കുന്നത്. ദൈനംദിന യാത്രകളെ ഐതിഹാസികമായ ആഢംബരാനുഭവമാക്കി മാറ്റുന്ന പൂര്‍ണ്ണമായും വിട്ടുവീഴ്ചകളില്ലാത്ത സൗകര്യങ്ങളാണ് എല്‍എസ്500എച്ച് ലഭ്യമാക്കുന്നത്.

LEXUS FLAGSHIP, LS500h ,arrives, India, Iconic hybrid electric sedan,car owners, highest expectations ,comfort, performance ,efficiency,Kiriko cut glass,the exterior shape ,15th Jan, 2018, launch, Lexus LS,,fifth generation, , available , luxury commute, careful craftsmanship, global frame ,design , performance ,comfort,,peerless drive experience,smoothness, ride quietness, craftsmanship, attention to detail, documented dependability, long-term quality,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Khap, Khap Panchayat, illegal, attack, couples, SC, Inter-caste marriage, Supreme Court, Deepak Misra, adult man and woman, married, interference, petition, patriarchal, regressive organisations, top court, centre, ban, Haryana, Punjab, UP,

ഖാപിനെ നിയന്ത്രിക്കണം; ദുരഭിമാനക്കൊലയ്‌ക്കെതിരെ സുപ്രീം കോടതി

ഉഴവൂരിനെതിരായ ജോക്കർ പരാമര്‍ശം; മാണി സി കാപ്പന്‍ മാപ്പ് പറഞ്ഞു