ദുരിതാശ്വാസ ഏകോപനത്തിന് ലെയ്‌സൺ ഓഫിസർമാർ

തിരുവനന്തപുരം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ പ്രളയക്കെടുതികളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരം ജില്ലയിൽനിന്ന് ലെയ്‌സൺ ഓഫിസർമാരെ നിയമിച്ചു. ആകെ ഒമ്പത് ഉദ്യോഗസ്ഥരാണുള്ളത്.

ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനു പുറമേ അവിടുത്തെ ആവശ്യങ്ങൾ മനസിലാക്കി റിപ്പോർട്ട് ചെയ്യുക, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അതാതു ജില്ലാ ഭരണകൂടങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, അതതു ജില്ലകളിലെ ആവശ്യങ്ങൾ മനസിലാക്കി റിപ്പോർട്ട് ചെയ്യുക എന്നിവയാണു ലെയ്‌സൺ ഓഫിസർമാരുടെ ചുമതലകൾ.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്കു രണ്ടും ചെങ്ങന്നൂരേയ്ക്കു മൂന്നും ലെയ്‌സൺ ഓഫിസർമാരെയാണു നിയോഗിച്ചിട്ടുള്ളതെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തിരുവനന്തപുരത്തുനിന്ന് ഇന്ന് അയച്ചത് 25 ലോഡ് അവശ്യ സാധനങ്ങൾ

വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ പാമ്പ് ശല്യം സൂക്ഷിക്കണം