Life after death , boy, Trenton McKinley , accident,God, hospital, organs,  breath, organ donation, doctors, mother, health,  Alabama, United States,
in , ,

മരണാനന്തര ജീവിതമുണ്ടോ? ശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ച ഒരു ബാലന്റെ വെളിപ്പെടുത്തൽ

അലബാമ: മരണാനന്തര ജീവിതമുണ്ടോ ( Life after death ) എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം നൽകാൻ ഇന്നും ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടില്ല. മരണത്തിനപ്പുറം എന്താണ് സംഭവിക്കുക, എവിടെയാണ് പോകുക എന്ന് ഇന്നും ആർക്കും നിശ്ചയമില്ല.

എന്നാൽ മരണത്തിന്റെ പടിവാതിൽക്കൽ വരെ പോയി തിരിച്ചുവന്നവരുടെ നിരവധി അനുഭവകഥകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത് വളരെ വ്യത്യസ്തമായ കഥകളായിരുന്നു.

ജീവിതത്തിനും മരണത്തിനുമിടയിൽ സംഭവിക്കുന്ന ചില നിമിഷങ്ങൾ, അവബോധ മനസ്സിന് അനുഭവിക്കാൻ സാധിക്കുന്ന അവസ്ഥകൾ അത്തരം അനുഭവങ്ങളാണ് മരണത്തെ മുഖാമുഖം കണ്ടശേഷം മടങ്ങിയെത്തിയവർ വിവരിച്ചത്. എന്നാൽ അവ സത്യമാണോ എന്ന് സാധൂകരിക്കാനും മാത്രം ഒരു തെളിവും ശാസ്ത്ര ലോകത്തിന് മുന്നിൽ ഇതുവരെയും ലഭിച്ചിട്ടില്ല.

അത്തരത്തിൽ മരണത്തിനെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് മടങ്ങി വന്ന ഒരു വ്യക്തിയാണ് അമേരിക്കയിലെ അലബാമയിൽ താമസിക്കുന്ന ട്രെന്റൻ മക്കിൻലെ എന്ന പതിമൂന്നുകാരനായ ആൺകുട്ടി. വളരെ വലിയ അപകടത്തിൽപ്പെട്ടു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മക്കിൻലെ ജീവൻ നിലനിർത്തിരുന്നത് ഉപകരണങ്ങളുടെ സഹായത്തോടു കൂടിയായിരുന്നു.

അധികം വൈകാതെ തന്നെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയും അവന്റെ അവയവങ്ങൾ ദാനം ചെയ്യുവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ അവയവങ്ങൾ ദാനം ചെയ്യുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് ആ അത്ഭുതം സംഭവിച്ചത്. മക്കിൻലെ ജീവിതത്തിലേക്ക് മടങ്ങി വന്നു.

ഏതാനും മാസങ്ങൾക്ക് മുൻപ് അപകടത്തിൽപ്പെട്ട് അവന്റെ തലയോട്ടിക്ക് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. പൂർണ്ണമായി ബോധം നഷ്ട്ടപ്പെട്ട്, സ്വയം ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ആ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മക്കിൻലെ ഇനി ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ല എന്നു തന്നെ എല്ലാവരും ഉറച്ച് വിശ്വസിച്ചിരുന്നതായി മക്കിൻലെയുടെ മാതാവ് വെളിപ്പെടുത്തി.

അപകടശേഷം പുത്രൻ ഇനി പഴയതു പോലെ ജീവിതത്തിലേയ്ക്ക് മടങ്ങിവരില്ലെന്നും അവന്റെ തുടർന്നുള്ള ജീവിതം നിർജ്ജീവ അവസ്ഥയിലായിരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചതായും അവർ വ്യക്തമാക്കി.

അതിനാൽ അപകടം കഴിഞ്ഞു കൃത്യം ഒരു മാസമായപ്പോൾ മക്കിൻലെ ശ്വസിക്കുന്നതിന് വളരെ അധികം ബുദ്ധിമുട്ട് പ്രകടിപ്പിച്ചതു കണ്ട് സഹിക്ക വയ്യാതെ ഹൃദയം തകർന്ന ആ അമ്മ പുത്രന്റെ അവയവ ദാന സമ്മത പാത്രത്തിൽ ഒപ്പിട്ട് നൽകി.

അവന്റെ അവയവങ്ങൾ അഞ്ച് കുഞ്ഞുങ്ങൾക്ക് വേണ്ടി ദാനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഒരു തിരിച്ച് വരവ് അവകാശപ്പെടാൻ സാധിക്കാത്തത് കൊണ്ട് അവന്റെ അവയവങ്ങൾ കൂടുതൽ മോശം അവസ്ഥയിൽ ആകുന്നതിന് മുൻപ് ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറായി.

ദാനം ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ഡോക്ടർമാർ പ്രവർത്തന രഹിതമാക്കി. മകന്റെ കാലുകൾ സ്ട്രെച്ചറിൽ നിന്ന് പുറത്തേക്ക് തൂങ്ങി കിടക്കുന്നതായി കണ്ടുവെന്നും ഏകദേശം 15 മിനിറ്റോളം അവന് ജീവനില്ലായിരുന്നു എന്നും ആ അമ്മ കൂട്ടിച്ചേർത്തു.

എന്നാൽ കുറച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ കുട്ടിയുടെ തലച്ചോറ് പ്രവർത്തിക്കുന്നതായിയുള്ള സൂചനകൾ പ്രകടിപ്പിച്ചു തുടങ്ങി. സ്വയം ശ്വസിക്കാനുള്ള ശ്രമവും നടത്തി.

മരണത്തിൽ നിന്ന് അത്ഭുതകരമായ തിരിച്ച വരവ് നടത്തിയ മക്കിൻലെ ഇന്നും പൂർണ്ണ ആരോഗ്യവാനായിട്ടില്ല. ഞരമ്പുകൾക്ക് ഏറ്റ ക്ഷതം മൂലം ചില ആരോഗ്യ പ്രശ്‍നങ്ങൾ ഇന്നും അനുഭവിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും മക്കിൻലെ ഉറച്ച് വിശ്വസിക്കുന്നു താൻ തിരിച്ച് വന്നതിന് പിന്നിൽ ശക്തമായ ഒരു കാരണമുണ്ടെന്ന്.

ശാസ്‌ത്രപരമായി നേരത്തെ മരിച്ച് പിന്നീട് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ മക്കിൻലെ സ്വർഗ്ഗത്തിൽ ഈശ്വരനെ നേരിട്ട് കണ്ടതായി അവകാശപ്പെടുന്നു.

ആ ഒറ്റ കാരണം കൊണ്ടാണ് താൻ ഇന്നും ജീവിച്ചിരിക്കുന്നതെന്ന് മക്കിൻലെ വിശ്വസിക്കുന്നു. താൻ ഒരു തുറസായ പാടത്തിലൂടെ നേരെ നടന്നതായും അപ്പോൾ ഈശ്വരനെ കണ്ടു എന്നുമാണ് ബാലൻ വെളിപ്പെടുത്തിയത്.

എന്നാൽ മറ്റൊന്നും ഓർക്കുന്നില്ലെന്നും മക്കിൻലെ പറയുന്നു. എന്തായാലും നഷ്‌ടപ്പെട്ടെന്ന് കരുതിയ മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കുട്ടിയുടെ അമ്മയും മറ്റ് ബന്ധുമിത്രാദികളും.

Trenton-McKinley-life-after-death-boy-trenton-mckinley-accident-god-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media

ശ്രീദേവിയുടെ ദുരൂഹ മരണം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

Sachin , Dhoni, interview, Pak, first innings, punctuality,  revealed,  Sachin Tendulkar,Gaurav Kapur, Breakfast with Champions,leadership qualities,

ധോണിയെ കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ദൈവം