B LIVE NEWS

Saturday, May 19th

blive:

Lifestyle

ബിയര്‍ കുടിക്കാന്‍ മാത്രമല്ല !

E-mail Print PDF

നിഷ വിജയന്‍

ബിയര്‍ കുടിക്കുന്നത്‌ നല്ലതാണെന്ന ചില പഠനറിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ്‌ ദൃശ്യമായിത്തുടങ്ങിയത്‌. ബിയറിനെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തൊക്കെ അറിയാം? ലോകത്തിലെ ഏറ്റവും പ്രായമേറിയ മദ്യമാണ്‌ ബിയര്‍. വെള്ളവും ചായയും കഴിഞ്ഞാല്‍ ആഗോളതലത്തില്‍ ഏറ്റവും പ്രിയപ്പെട്ട പാനീയമാണ്‌ ബിയര്‍. വിവിധരാജ്യങ്ങളിലെ സംസ്‌ക്കാരത്തിന്റെ ഭാഗമായി ബിയര്‍ മാറിയിരിക്കുന്നു.

ഇന്റര്‍നെറ്റ്‌ ഉപയോഗം വിഷാദരോഗത്തിന്‌ കാരണമാകുന്നു

E-mail Print PDF

തുടര്‍ച്ചയായ ഇന്റര്‍നെറ്റ്‌ ഉപയോഗവും വിവര സാങ്കേതികവിദ്യയിലുള്ള ആപ്‌ളിക്കേഷനുകളുടെ ഉപയോഗവും വിഷാദരോഗത്തിന്‌ കാരണമാകുന്നതായി പുതിയ പഠനം വ്യക്‌തമാക്കുന്നു. അമേരിക്കയിലെ മിസൗറി സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ വംശജനായ ശ്രീറാം ചെല്ലപ്പന്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. സര്‍വ്വകലാശാലയിലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

E-mail Print PDF

സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ്‌ കണ്ടുവരുന്നത്‌. നടുവേദന, കൈയ്‌ക്കും കാലിനും വേദന, കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇക്കാലത്ത്‌ സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ്‌. അതുകൊണ്ടുതന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചേ മതിയാകൂ...

ഭാരംകുറച്ചാല്‍ ലൈംഗികജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാം

E-mail Print PDF

ശരീരഭാരവും പൊണ്ണത്തടിയും കുറയ്‌ക്കാന്‍ സാധിച്ചാല്‍ ലൈംഗികജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന്‌ പുതിയ പഠനം തെളിയിക്കുന്നു. കൂടാതെ ടൈപ്പ്‌ 2 പ്രമേഹം കുറയ്‌ക്കാനും സാധിക്കും. അഡ്‌ലെയ്‌ഡ്‌ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഗാരി വിറ്റെര്‍ത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. ടൈപ്പ്‌ 2 പ്രമേഹവും പൊണ്ണത്തടിയുമുള്ള 31 പുരുഷന്‍മാരെ എട്ട്‌ ആഴ്‌ചകളോളം പഠനവിധേയമാക്കിയാണ്‌ ഗാരി വിറ്റെര്‍ത്തും സംഘവും പുതിയ നിഗമനത്തിലെത്തിയത്‌.

ഓറല്‍ സെക്‌സ്‌ വായിലെ അര്‍ബുദത്തിന്‌ കാരണമാകുന്നു

E-mail Print PDF

വായില്‍ അര്‍ബുദം പിടിപെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്‌. കഴിഞ്ഞവര്‍ഷം ബ്രിട്ടനില്‍ മാത്രം ആറായിരത്തിലധികം പേര്‍ക്കാണ്‌ വായില്‍ ക്യാന്‍സര്‍ പിടിപെട്ടത്‌. ജീവിതശൈലിയിലും ആഹാരശീലത്തിലുമുള്ള മാറ്റങ്ങളും പുകവലിയും മദ്യപാനവുമൊക്കെയാണ്‌ വായിലെ ക്യാന്‍സറിന്‌ പ്രധാന കാരണമെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌.

ക്യാപ്‌സ്യൂള്‍ ഗുളികകള്‍ നിര്‍മ്മിക്കുന്നതിന്‌ മനുഷ്യ മാംസം ഉപയോഗിക്കുന്നു

E-mail Print PDF

ഗുളികകളുടെ ക്യാപ്‌സ്യൂള്‍ നിര്‍മ്മിക്കാന്‍ മനുഷ്യമാംസം ഉപയോഗിക്കുന്നതായുള്ള ആരോപണം ശക്‌തമാകുന്നു. ചൈനയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന ക്യാപ്‌സ്യൂളുകള്‍ നിര്‍മ്മിക്കുന്നത്‌ മനുഷ്യമാംസം ഉപയോഗിച്ചാണെന്ന ആരോപണവുമായി ദക്ഷിണകൊറിയയാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. 2011 ഓഗസ്‌റ്റിന്‌ ശേഷം നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച്‌ കടത്തിയ 17,500 ക്യാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തതായി ദക്ഷിണകൊറിയ അധികൃതര്‍ വ്യക്‌തമാക്കി.

മല്‍സ്യവും ചിക്കനും അല്‍ഷിമേഴ്‌സ്‌ സാധ്യത ഇല്ലാതാക്കും

E-mail Print PDF

നിഷ വിജയന്‍

ഈ കാലഘട്ടത്തില്‍ വ്യാപകമായി കണ്ടുവരുന്ന അസുഖമാണ്‌ മറവിരോഗം അഥവാ അല്‍ഷിമേഴ്‌സ്‌. പ്രധാനമായും പ്രായമായവരിലാണ്‌ അല്‍ഷിമേഴ്‌സ്‌ കണ്ടുവരുന്നതെങ്കിലും ചെറുപ്പക്കാര്‍ക്കും ഈ അസുഖം പിടിപെടാമെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. എന്നാല്‍ മല്‍സ്യം, ചിക്കന്‍, സലാഡ്‌, വിവിധതരം പരിപ്പുകള്‍ എന്നിവ കഴിക്കുന്നവര്‍ക്ക്‌ അല്‍ഷിമേഴ്‌സും മറ്റ്‌ മറവിസംബന്ധമായ അസുഖങ്ങളും പിടിപെടാനുള്ള സാധ്യത കുറവാണെന്ന്‌ റിപ്പോര്‍ട്ട്‌.

മാതളനാരങ്ങ ജ്യൂസ്‌ വയാഗ്രയേക്കാള്‍ ഫലപ്രദം

E-mail Print PDF

ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനാണ്‌ സ്‌ത്രീകളും പുരുഷന്‍മാരും വയാഗ്ര കഴിക്കുന്നത്‌. എന്നാല്‍ വയാഗ്രയ്‌ക്ക്‌ ചില പാര്‍ശ്വഫലങ്ങളുണ്ട്‌. വയാഗ്രയുടെ സ്ഥിരമായ ഉപയോഗം ചില പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ മാതളനാരങ്ങ ജ്യൂസ്‌ സ്ഥിരമായി കഴിക്കുന്നതുവഴി ആരോഗ്യവും ലൈംഗികശേഷിയും മെച്ചപ്പെടുത്താനാകുമെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. വയാഗ്ര കഴിക്കുന്നതിന്‌ തുല്യമായ ഫലമാണ്‌ മാതളനാരങ്ങ ജ്യൂസ്‌ നല്‍കുന്നത്‌.

ദാമ്പത്യ തകര്‍ച്ചയ്‌ക്ക്‌ കൂര്‍ക്കംവലി ഒരു കാരണമോ?

E-mail Print PDF

ഉറക്കത്തിനിടയില്‍ കൂര്‍ക്കംവലിക്കുന്നത്‌ ദാമ്പത്യ തകര്‍ച്ചയ്‌ക്ക്‌ കാരണമാകുമോ? നിങ്ങളില്‍ ആര്‍ക്കെങ്കിലും അത്തരം അവസ്ഥയുണ്ടായിട്ടുണ്ടോ? എന്നാല്‍ കൂര്‍ക്കംവലി ദാമ്പത്യം തകര്‍ക്കുമെന്നാണ്‌ ലണ്ടനില്‍ നിന്നുള്ള ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്‌. കൂര്‍ക്കംവലിയെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ ഒരു വര്‍ഷത്തില്‍ ശരാശരി 167 തവണ വഴക്കിടുമെന്നാണ്‌ പഠനത്തില്‍ വ്യക്‌തമായത്‌. 14 മാസം നീണ്ട പഠനത്തില്‍ 2000 ദമ്പതിമാരെയാണ്‌ പഠനവിധേയമാക്കിയത്‌.

ധോണിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന 4 പാഠങ്ങള്‍...

E-mail Print PDF

ഇന്ത്യന്‍ കായികരംഗത്ത്‌ തന്നെ അസുലഭമായ നേട്ടം കൈവരിച്ച കായികതാരങ്ങളില്‍ ഒരാളാണ്‌ മഹേന്ദ്ര സിംഗ്‌ ധോണി. 2011 ലോകകപ്പ്‌ വിജയം നേടിയ ഇന്ത്യന്‍ നായകന്‍ എന്ന നിലയിലാകും ഈ ജാര്‍ഖണ്ഡുകാരനെ കായികചരിത്രം സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുക. ഇതുമാത്രമല്ല 2007ലെ 20ട്വന്റി ലോകകപ്പ്‌ വിജയവും ധോണിയുടെ കിരീടത്തിലെ മുത്താണ്‌. സച്ചിനെയും ദ്രാവിഡിനെയും പോലെയുള്ള പ്രതിഭയുള്ള ക്രിക്കറ്റര്‍മാരെ നമുക്ക്‌ ലഭിച്ചിട്ടുണ്ടെങ്കിലും കഠിനാധ്വാനവും നേതൃഗുണവും മാനസികമായ കരുത്തുമാണ്‌ ധോണിയെ വ്യത്യസ്‌തനാക്കുന്നത്‌.

ക്യാന്‍സര്‍ നേരത്തെ കണ്ടെത്താം; ചികില്‍സിച്ച്‌ ഭേദമാക്കാം

E-mail Print PDF

ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്താനായാല്‍ ചികില്‍സിച്ച്‌ ഭേദമാക്കാം എന്നത്‌ ഒരു പുതിയ കാര്യമല്ല. എന്നാല്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ ക്യാന്‍സറിന്റെ രോഗനിര്‍ണയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്ന കണ്ടെത്തലുകളുണ്ടായിട്ടുണ്ട്‌. ക്യാന്‍സര്‍ നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില സൂചനകളാണ്‌ ബാഴ്‌സലോണ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഓങ്കോളജി വിഭാഗത്തിലെ പ്രൊഫസര്‍ ഡേവിഡ്‌ ഫാബിയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌.

More Articles...

Page 1 of 21

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »