B LIVE NEWS

Saturday, May 19th

blive:

നിങ്ങള്‍ക്ക്‌ പ്രമേഹമുണ്ടോ എന്നറിയാന്‍ എന്തു ചെയ്യണം?

E-mail Print PDF

ജീവിതശൈലി രോഗങ്ങളില്‍ ഏറ്റവും അപകടകരമായി മാറുന്ന ഒന്നായി പ്രമേഹം മാറിയിരിക്കുന്നു. പ്രധാനമായും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ്‌ ഈ അസുഖത്തിന്റെ പ്രധാന കാരണം. തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒന്നാണ്‌ പ്രമേഹം. എന്നാല്‍ തിരിച്ചറിയാന്‍ വൈകുന്തോറും പ്രമേഹ ചികിത്സയും ബുദ്ധിമുട്ടേറിയതാകും.

പ്രമേഹലക്ഷണങ്ങള്‍ മനസിലാക്കിയിരുന്നാല്‍ രോഗം തിരിച്ചറിയാന്‍ സഹായിക്കും. പ്രമേഹത്തിന്റെ ചില ലക്ഷണങ്ങള്‍ പറയാം. പ്രമേഹമുള്ളവര്‍ക്ക്‌ വിശപ്പും ദാഹവും കൂടുതലായിരിക്കും എപ്പോഴും മൂത്രമൊഴിക്കണമെന്നുള്ള തോന്നലുണ്ടാകുകയും ചെയ്യും. വൃക്കകള്‍ കൂടുതല്‍ വെള്ളം പുറത്തേക്കു കളയുന്നതാണ്‌ ദാഹത്തിനും മൂത്രശങ്കയ്‌ക്കും കാരണമാകുന്നത്‌. ഇന്‍സുലിന്‍ ലെവല്‍ കുറയുന്നതു കൊണ്ട്‌ ശരീരത്തിന്‌ കൂടുതല്‍ ഊര്‍ജം കണ്ടെത്തേണ്ടി വരുന്നതു കൊണ്ടാണ്‌ വിശപ്പു കൂടുന്നത്‌. തളര്‍ച്ചയും കാഴ്‌ചക്കുറവും തലവേദനയും പ്രമേഹലക്ഷണങ്ങളാകാം. ഒരു പ്രത്യേക കാരണമില്ലാതെ ശരീരഭാരത്തില്‍ പെട്ടെന്ന്‌ കുറവുണ്ടാകുന്നതും പ്രമേഹത്തിന്റെ സൂചനയാകാം. പ്രമേഹമുള്ളവരുടെ ദേഹത്ത്‌ മുറിവുകളുണ്ടായാല്‍ ഉണങ്ങാന്‍ ബുദ്ധിമുട്ടു കണ്ടുവരുന്നു. ശരീരത്തിന്റെ പ്രതിരോധശേഷിക്കുറവാണ്‌ ഇതിന്‌ കാരണം. സ്‌ത്രീകളില്‍ മൂത്രസംബന്ധമായ അണുബാധയും പതിവാണ്‌. പ്രമേഹരോഗികളുടെ ചര്‍മം വരളുന്നതായും കണ്ടുവരുന്നു. ശരീരത്തില്‍ നിന്ന്‌ കൂടുതല്‍ ജലം നഷ്‌ടപെ്‌പടുന്നതാണ്‌ ഇതിന്‌ കാരണം. ഇവര്‍ക്ക്‌ ചര്‍മരോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്‌. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും പ്രമേഹം കണ്ടെത്താനുള്ള പരിശോധനകള്‍ ചെയ്യേണ്ടതാണ്‌.

Tags- Blivenews.com, malayalam lifestyle news, latest news, malayalam latest news, latest malayalam news, current malayalam news, diabetes in kerala, diabetes treatment in kerala

Comments  

 
# Prakash 2012-02-20 14:21
Very good information....
But you shared very little basic of diabetics as reader I expect more and more information from Blivenews because if you search in google everyone will be these type of info.
In kerala so many Ayurvedic treatments are available for diseases so please share such best treatment or vital information regarding this diseases
Reply | Reply with quote | Quote
 

Add comment