സംഗീതാസ്വാദകര്‍ക്കായി ഈ വരുന്ന ഫെബ്രുവരി 25, ശനിയാഴ്ച ജെടി പാകും ലെ മെറിഡിയനും ചേര്‍ന്ന് സംഗീതവിരുന്നൊരുക്കുന്നു. ശുദ്ധ സംഗീതത്തിന്റെ ആസ്വാദകരെ കീഴടക്കാന്‍ ഇത്തവണ കൊച്ചിയില്‍ എത്തുന്നത് 'യൂഫോറിയ' എന്ന പ്രശസ്ത ബാന്‍ഡാണ്. പാരമ്പര്യ വാദ്യോപകരണങ്ങളായ തബലയ്ക്കും ഡോലക്കിനുമൊപ്പം ഇലക്ട്രിക് ഗിത്താര്‍ വളരെ ഭംഗിയായി ഉപയോഗിച്ച് ഇന്ത്യന്‍ റോക്ക് സംഗീത സംസ്കാരത്തിന് പുതിയൊരു വാതില്‍ തുറന്ന് കൊടുത്തവരാണ് 'യൂഫോറിയ' എന്ന സംഗീതബാന്‍ഡ്.
ഡല്‍ഹിയില്‍ ഉദയം ചെയ്ത ഈ ബാന്‍ഡിന്റെ കൊച്ചിയിലെ ആദ്യ സംഗീതവിരുന്നാണ് ഫെബ്രുവരി 25 ന് വൈകിട്ട് 6.30 ജെടി പാക്കില്‍ നടക്കുക.
ജെടി പാക്കിനൊപ്പം ഈ സംഗീതവിരുന്ന് സംഘടിപ്പിക്കുന്നത് നഗരത്തിലെ മുന്‍നിര ഫൈവ് സ്റാര്‍ ഹോട്ടലായ ലെ മെറിഡിയനാണ്. സാംസ്കാരിക പരിപാടികളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ലെ മെറിഡിയന്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ പുസ്തക പ്രകാശനത്തിനോടൊപ്പം നടന്ന പത്രസമ്മേളനത്തിനും മറ്റു സാംസ്കാരിക കലാ പരിപാടികള്‍ക്കും വേദിയായിട്ടുണ്ട്.
ഗാനരചയിതാവും സംവിധായകനുമായ ഡോ. പലാഷ് സെന്‍ ആണ് ഈ സംഘത്തെ നയിക്കുന്നത്. കൊച്ചിയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സംഗീത സായാഹ്നമായിരിക്കും 'ഹിന്ദ്-റോക്ക്' എന്ന് വിശേഷണമുള്ള സംഗീതം യൂഫോറിയ അവതരിപ്പിക്കുക. 'ധൂം' നുശേഷം ഒരു പിടി നല്ല ഗാനങ്ങള്‍ അവര്‍ പുറത്തിറക്കി. 2000 ല്‍ റിലീസായ 'ഫിര്‍ ധൂം', 2003 ലെ 'ആനാ മേരി ഗലിമേം' ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'ഐറ്റം' എന്നു പേരുള്ള അവരുടെ ആല്‍ബങ്ങള്‍ യൂഫോറിയയുടെ സംഗീതപാടവത്തിന്റെ ഉദാഹരണങ്ങളാണ്.
ഡോ. പലാഷ് സെന്‍ ഉള്‍പ്പെടെ ഒന്‍പത് അംഗങ്ങളുള്ള ഈ സംഘത്തിലെ മറ്റ് അംഗങ്ങള്‍ ദേവജ്യോതി ബാധുരി (ബാസ്സ്), രാകേഷ് ഭരദ്വാജ് (ബര്‍കഷന്‍), പ്രശാന്ത് ത്രിവേദി (തബല), അശ്വനിവര്‍മ്മ (ഡ്രംസ്സ്), വിനായക് ഗുപ്ത (കീബോര്‍ഡ്), അംബോറിഷ് സൈകിയ(ഗിത്താര്‍), കാമാക്ഷി ഖന്ന, വൈശാലി ബറുവ (ബാക്ക് അപ് വോക്കല്‍സ്) എന്നിവരാണ്.
Tags- latest malayalam news, malayalam latest news, live malayalam news, current news malayalam, lifestyle news, kochi news, euphoria band, hotel Le meridian kochi
| < Prev | Next > |
|---|








