B LIVE NEWS

Saturday, May 19th

blive:

ബുദ്ധിശക്‌തി വര്‍ദ്ധിപ്പിക്കാന്‍ വ്യായാമം ചെയ്‌താല്‍ മതിയോ?

E-mail Print PDF

ഈ ചോദ്യത്തിനുള്ള ഉത്തരം അമേരിക്കയിലെ ഇല്ലിനോയിഡിലെ ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ദിവസേന കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നവരുടെ ബുദ്ധിശക്‌തി ക്രമേണ വര്‍ദ്ധിക്കുമത്രെ. ശാരീരികക്ഷമത നിലനിര്‍ത്താനാണ്‌ പലരും വ്യായാമം ചെയ്യുന്നത്‌. എന്നാല്‍ ഇതുവഴി മാനസികാരോഗ്യവും വര്‍ദ്ധിക്കുമെന്നാണ്‌ പുതിയ കണ്ടെത്തല്‍. രണ്ടുവര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ്‌ ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്‌.

വിവിധ പ്രായക്കാരായ ആയിരത്തോളം പേരിലാണ്‌ പഠനം നടത്തിയത്‌. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കാര്യത്തില്‍ വ്യായാമം ചെയ്യുന്നത്‌ മൂലം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. വ്യായാമം എന്നു പറയുമ്പോള്‍, ഏറ്റവും ഉത്തമം, സൈക്‌ളിംഗോ, നടത്തയോ ആണ്‌. പ്രായമായവര്‍ നടക്കുന്നതാണ്‌ ഉത്തമമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു, ദിവസേനയുള്ള വ്യായാമം വഴി കുട്ടികളിലെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. മുതിര്‍ന്നവരില്‍ പ്രായമേറുന്നത്‌ മൂലമുണ്ടാകുന്ന ഓര്‍മ്മക്കുറവ്‌ പരിഹരിക്കാനും വ്യായാമം വഴി സാധ്യമാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

Tags- Blivenews.com, malayalam lifestyle news, latest news, malayalam latest news, latest malayalam news, current malayalam news, diabetes in kerala, diabetes treatment in kerala, lifestyle in kerala, exercise for health, exercise increase mental health

Add comment