Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 
in

ലിഗയുടെ മരണം; ആരോപണവുമായി പ്രതിപക്ഷ നേതാവും സാമൂഹിക പ്രവര്‍ത്തകയും

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ( Liga ) തിരോധാനം അന്വേഷിക്കുന്നതില്‍ പോലീസിനുണ്ടായ ഗുരുതരമായ വീഴ്ചയാണ് അവരുടെ ദുരൂഹ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ലിഗയെ കാണാനില്ലന്ന പരാതിയുമായി പോലീസിനെ സമീപിച്ച ഭര്‍ത്താവിനോടും, സഹോദരിയോടും അവർ തിരിച്ചെത്തിക്കോളുമെന്ന നിരുത്തരവാദപരമായ മറുപടിയാണ് പോലീസ് നല്‍കിയതെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ ഒരു വിദേശ വനിതക്ക് ഉണ്ടായ ഈ ദുരന്തം ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

നിയമസഭ നടക്കുന്ന സമയത്ത് ലിഗയുടെ സഹോദരി തന്നോട് സഹായം ആവശ്യപ്പെട്ടുവെന്നും, ഉടന്‍ തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താൻ ഡി ജി പിയെ വിളിച്ച് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.

വളരെ വൈകിയാണ് ലിഗയെ കണ്ടെത്താനുള്ള അന്വേഷണ സംഘം രൂപീകരിച്ചതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ കേരളാ പോലീസിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതാണെന്നും ഈ പരാതി ആദ്യം തന്നെ പോലീസ് അര്‍ഹിക്കുന്ന ഗൗരവത്തോടെ എടുത്തിരുന്നെങ്കില്‍ ലിഗയെ ജീവനോടെ തന്നെ കണ്ടെത്താമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ലിഗയുടെ ബന്ധുക്കളെ കാണാന്‍ തയ്യാറാകാതിരുന്നത് തെറ്റായിപ്പോയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഒറ്റപ്പെട്ട, പരിചയമില്ലാത്ത സ്ഥലത്ത് ലിഗ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ വാദത്തില്‍ കഴമ്പുണ്ടെന്നും ഇനിയെങ്കിലും പോലീസ് കൃത്യമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, ലിഗയെ കണ്ടെത്താന്‍ സഹായിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചെങ്കിലും അവരെ കാണാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുകയായിരുന്നുവെന്നും സാമൂഹിക പ്രവര്‍ത്തക അശ്വതി ആരോപിച്ചു.

ഇതേ ആവശ്യവുമായി ഡിജിപിയെ കാണാന്‍ ചെന്നപ്പോള്‍ മോശമായി പെരുമാറിയെന്നും അശ്വതി കുറ്റപ്പെടുത്തി. ജനപ്രതിനിധികൾ അന്ന് ഒരല്പം കരുണ കാണിച്ചിരുന്നെങ്കിൽ ഈ നാടിനു ഇപ്പോൾ ഇങ്ങനെ തല കുനിച്ചു നില്‍ക്കേണ്ടി വരില്ലായിരുന്നു എന്ന് അശ്വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു.

വിവിധ വകുപ്പുകളില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കൊണ്ട്‌ തന്നെ ബോര്‍ഡ് രൂപീകരിക്കണം എന്ന ആവശ്യമുന്നയിച്ച്‌ മെഡി.കോളേജ് പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

ലിഗയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിനായി രൂപീകരിച്ച ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ നാല് ഡിവൈഎസ്പിമാര്‍, ആറ് സി.ഐമാര്‍ ,ഫോര്‍ട്ട്, കണ്‍ട്രോള്‍ റൂം, ആറ്റിങ്ങല്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാര്‍ എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

http://blivenews.com/?s=hartal , WhatsApp hartal, five, arrest, RSS, police, custody, investigation, admin, social media, Kathua, violence, 

അപ്രഖ്യാപിത ഹർത്താലിനും അക്രമത്തിനും ഐഎസുമായി ബന്ധമുണ്ടെന്ന് ബിജെപി

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പു‍ഴ: എസ്‌ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി; എവി ജോ​ര്‍​ജി​ന്‍റെ സ്ഥ​ലംമാ​റ്റത്തിനെതിരെ മനുഷ്യാവകാശകമ്മീഷന്‍