Latvian woman, Liga, Kovalam, death, sister, Ilzie, press conference, DGP, Loknath Behra, suspect, murder, identified, police, post-mortem,  
in ,

വിദേശ വനിത ലിഗയുടെ ദുരൂഹ മരണം; അധികൃതർക്കെതിരെ ആരോപണങ്ങളുമായി സഹോദരി

തിരുവനന്തപുരം: ലിത്വാനിയ സ്വദേശി ലിഗയുടെ ( Liga ) ദുരൂഹ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അധികൃതർ അലംഭാവം കാട്ടിയെന്നും ആരോപിച്ച് സഹോദരി ഇല്‍സി വീണ്ടും രംഗത്തെത്തി.

ലിഗയുടെ മരണത്തില്‍ മുമ്പ് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നില്‍ക്കുന്നതായും ലിഗയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ച വാശിയോടെയാണ് പോരാട്ടത്തിനിറങ്ങുന്നെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇൽസി വ്യക്തമാക്കി.

സംഭവത്തെ പറ്റി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യം അവർ ആവർത്തിച്ചു. ലിഗയെ കാണാതായ സമയത്ത് പോലീസിനോട് കരഞ്ഞു പറഞ്ഞിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ഇൽസി പരാതിപ്പെട്ടു.

ലിഗയെ കാണാതായ സമയത്ത് പോലീസിൽ നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആവര്‍ത്തിക്കരുതെന്നും ലിഗയുടെ മരണത്തെ പറ്റി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും അവർ അഭിപ്രായപ്പെട്ടു.

ലിഗയുടെ മരണം ആത്മഹത്യയാണെന്ന് വിധിയെഴുതുകയാണെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെടുമെന്നും ലിഗയുടെ മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താൻ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും സഹോദരി അറിയിച്ചു.

തങ്ങള്‍ കേരള മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്ന് ബന്ധുവിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇല്‍സിയും ജ്വാല ഫൗണ്ടേഷൻ പ്രവർത്തക അശ്വതിയും കുറ്റപ്പെടുത്തി.

കോട്ടയത്ത് നിന്ന് കാണാതായ ജസ്‌ന എന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും സമാനമായ അലംഭാവമാണ് ഉണ്ടായതെന്നാണ് അവരുടെ പിതാവില്‍ നിന്നറിഞ്ഞതെന്നും സഹോദരി ആരോപിച്ചു.

ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ലെന്നും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച്‌ എത്താന്‍ സാധിക്കില്ലെന്നും ആരോ ഇവിടേക്ക് കൊണ്ടു വന്നതാകാമെന്നും ഇലിസ പറഞ്ഞു.

ലിഗയുടേത് വിഷക്കായ കഴിച്ചുള്ള മരണമാകാമെന്ന കണ്ടെത്തല്‍ കെട്ടുകഥയാണെന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് ആരോപിച്ചു. ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

ഒരല്‍പം വൈകിയാണെങ്കിലും പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഏറ്റവും മികച്ച ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തന്‍കോടുള്ള ഒരു  സ്വകാര്യ ആശുപത്രിയില്‍ എത്തിയ ലിഗയെ ഒരു മാസം മുന്‍പ് കോവളത്ത് നിന്നാണ് കാണാതായത്. കോവളം ബീച്ചില്‍ നിന്ന് ആറ് കിലോമീറ്ററോളം അകലെ ആളൊഴിഞ്ഞ കണ്ടല്‍ക്കാടുകള്‍ക്കുള്ളിലാണ് ശനിയാഴ്ച ലിഗയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

ശ്രീജിത്തിന്റെ മരണം: ചെന്നിത്തലയുടെ ഏകദിന ഉപവാസത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഉമ്മന്‍ ചാണ്ടി

fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

കേരളത്തിലും ഇന്ധന വില കുതിച്ചുയരുന്നു; ജനം ആശങ്കയിൽ