Light Metro , Pinarayi, E Sreedharan , DMRC, CM, Kerala, explanation, project, Metroman ,Light Metro project , Thiruvananthapuram , Kozhikode,  Principal Advisor , Delhi Metro Rail Corporation ,
in , ,

ലൈറ്റ് മെട്രോ: ആരോപണവുമായി ഇ.ശ്രീധരന്‍; വിശദീകരണവുമായി മുഖ്യമന്ത്രി

കൊച്ചി: ലൈറ്റ് മെട്രോ ( Light Metro ) പദ്ധതിയെ സംബന്ധിച്ച് ആരോപണങ്ങളുമായി മെട്രോമാൻ ഇ ശ്രീധരൻ ( E Sreedharan ) രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി ( CM ) പിണറായി. ലൈറ്റ് മെട്രോ പദ്ധതി നടത്തിപ്പിനായി പലതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ കുറ്റപ്പെടുത്തി.

ലൈറ്റ് മെട്രോയ്ക്കായി പ്രതിമാസം 16 ലക്ഷം രൂപ ചെലവിട്ട് രണ്ട് വര്‍ഷമായി രണ്ട് ഓഫീസുകള്‍ നടത്തിക്കൊണ്ടു പോവുകയാണെന്നും ഇനി അത് തുടരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എം.ആര്‍.സിക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും ഇ.ശ്രീധരന്‍ നിരാശയോടെ അറിയിച്ചു.

അതേസമയം, കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പിന്മാറുന്നതെന്നും ഡി.എം.ആര്‍.സി ഇല്ലെങ്കിലും ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതിയില്‍ നിന്ന് ഡി.എംആര്‍സി പിന്മാറുന്നത് പദ്ധതിയെ ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകുന്നതിന് മുന്‍പ് സാമ്പത്തിക വശങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കി.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭനടപടികളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനും അതിനാവശ്യമായ സ്ഥലമെടുപ്പിനും 272 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.

കഴക്കൂട്ടം-കേശവദാസപുരം പാത വികസനത്തിനും സ്ഥലമെടുപ്പിനും സര്‍ക്കാര്‍ ഭരണാനുമതി നല്‍കി നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. 3.33 കി.മീ ദൈര്‍ഘ്യമുള്ള കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് 8.2819 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി ഡിപ്പോ-യാര്‍ഡ് നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ മെട്രോ നയത്തിന് അനുസൃതമായി പദ്ധതിയില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നതായും ഡി.എം.ആര്‍.സി തയ്യാറാക്കിയ അനുബന്ധരേഖ പരിശോധിക്കാന്‍ ധനകാര്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

leopard, Kerala assembly, sound, Pinarayi, Speaker, grenade, Thiruvanchoor, 

നിയമസഭയില്‍ പുലിയുടെ മുരള്‍ച്ച; മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പെടെയുള്ളവർ അമ്പരന്നു

Kerala state film awards, Indrans , Parvathy, won , best actor, actress,

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പാര്‍വതി മികച്ച നടി; ഇ​ന്ദ്രന്‍സ് മികച്ച നടൻ