മിന്നലേറ്റ യുവ ക്രിക്കറ്റർക്ക് ദാരുണാന്ത്യം

lightning,young kolkata cricketer, Debabrata Pal, struck , 21-year-old , cricketer ,dies ,field ,Calcutta Cricket Academy, Vivekananda Park

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിന്റെ പുതു പ്രതീക്ഷയായി തിളങ്ങുമായിരുന്ന യുവ കൊൽക്കത്ത ക്രിക്കറ്റർക്ക് ( young Kolkata cricketer ) ദാരുണാന്ത്യം. ഇന്നലെയുണ്ടായ പ്രകൃതി ദുരന്തത്തിലാണ് 21 കാരനായ ദേബബ്രത പാൽ എന്ന യുവാവിന് ജീവൻ നഷ്‌ടമായത്‌.

കൊൽക്കത്തയിലെ വിവേകാനന്ദ പാർക്കിൽ വച്ച് മിന്നലേറ്റ ദേബബ്രതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓൾറൗണ്ടറായ ദേബബ്രത പാൽ ദേശീയ ക്രിക്കറ്റിന് പുതുവാഗ്ദാനമായിരുന്നു എന്ന് ക്ലബ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസമാണ് ദക്ഷിണ കൊൽക്കത്തയിലെ വിവേകാനന്ദ പാർക്കിനു സമീപമുള്ള കൽക്കട്ട അക്കാദമിയിൽ ദേബബ്രത പാൽ എത്തിച്ചേർന്നത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ അദ്ദേഹം തന്റെ കായിക മികവ് വെളിപ്പെടുത്തിയതായി ക്ലബ് സെക്രട്ടറി അബ്ദുൽ മസൂദ് വെളിപ്പെടുത്തി.

lightning,young kolkata cricketer, Debabrata Pal, struck ,    21-year-old , cricketer ,dies ,field ,Calcutta Cricket Academy, Vivekananda Park

ഇന്നലെ കായിക താരങ്ങൾ മൈതാനത്ത് പരിശീലനം നടത്തുന്നതിനിടെ ഉച്ചയ്ക്കാണ് മിന്നലുണ്ടായത്. മിന്നലേറ്റ് കുഴഞ്ഞു വീണ ദേബബ്രത പാലിനെ ഉടൻ തന്നെ തങ്ങൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണമടഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു എന്ന് ക്ലബ് സെക്രട്ടറി അറിയിച്ചു.

തിങ്കളാഴ്ച്ച നടത്താനിരിക്കുന്ന പോസ്റ്റ് മോർട്ടത്തിൽ ദേബബ്രത പാലിന്റെ മരണകാരണം വെളിപ്പെടുമെന്ന ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹൂഗ്ലി ജില്ലയിലെ സേറാംപോർ സ്വദേശിയാണ് അന്തരിച്ച ദേബബ്രത പാൽ.

ഹൗറയിലെ കോളേജിൽ പഠനം നടത്തിയിരുന്ന ദേബബ്രത പാൽ ബികോം പരീക്ഷ എഴുതിയ ശേഷം ഫലം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 

കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു; മുല്ലപ്പള്ളിക്കെതിരെയും പോസ്റ്ററുകൾ

Kia , Kia Motors , Hyundai , India, US, recall,  507,000 vehicles , air bag, NHTSA, 1.1-million US cars, National Highway Traffic Safety Administration

ഹ്യൂണ്ടായിയുടെ കിയയ്ക്ക് ഇന്ത്യയിൽ പ്രവേശനം; അമേരിക്കയിൽ തിരിച്ചടി