Lini , Nipah, medicine, Malaysia,Govt job, husband, Nipah, virus, Pinarayi, Dr Kafeel Khan, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.
in , ,

നിപ: മലേഷ്യയില്‍ നിന്ന് മരുന്നെത്തിക്കും; ലിനിയുടെ കുടുംബത്തിന് ധനസഹായവും ജോലിയും

കോഴിക്കോട്: നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചതിനെ തുടർന്ന് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ ( Lini ) ഭർത്താവ് സജീഷിന് സർക്കാർ ജോലിയും രണ്ടു മക്കൾക്ക് പത്തു ലക്ഷം രൂപ വീതം ധനസഹായവും നൽകാനും സർക്കാർ തീരുമാനിച്ചു.

ലിനിയുടെ മക്കൾക്ക് 18 വയസ് തികയും വരെ സ്ഥിര നിക്ഷേപമായി അഞ്ചു ലക്ഷം രൂപയും ബാക്കി തുക ഇവർക്ക് മാസം പലിശ ലഭിക്കുന്ന വിധവും നിക്ഷേപിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്.

മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണമെന്നതായിരുന്നു ലിനിയുടെ ആഗ്രഹമെന്നും അതിന് സർക്കാറിന്റെ സഹായം കൈത്താങ്ങാണെന്നും സജീഷ് അഭിപ്രായപ്പെട്ടു.

നിപ വൈറസ് ബാധിച്ച് മരിച്ച മറ്റുള്ളവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകുവാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കൂടാതെ നിപ ബാധിച്ചവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും.

നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നും രോഗ ബാധിതരുമായ ബന്ധപ്പെട്ടവർക്ക് മാത്രമാണ് ഇപ്പോൾ രോഗ ലക്ഷണങ്ങൾ കണ്ടുവരുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

പേരാമ്പ്ര കേന്ദ്രീകരിച്ചു മാത്രമാണ് രോഗം പടർന്നതെന്നും മറ്റ് സ്ഥലങ്ങളിലേക്കും രോഗം പടരുന്നുവെന്ന തരത്തിലുളള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.

എയിംസിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി ഡോക്ടർമാർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഇത്തരം സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കൂടാതെ നിപയെ പ്രതിരോധിക്കാൻ അൽപ്പമെങ്കിലും ഫലപ്രദമായ ‘റിബാവൈറിന്‍’ എന്ന മരുന്ന് മലേഷ്യയില്‍ നിന്ന് കേരളത്തിലെത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യ മന്ത്രി വ്യക്തമാക്കി. മെയ് 25-ന് സര്‍വ്വകക്ഷി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

‘റിബാവൈറിന്‍’ എന്ന മരുന്നിന്റെ ക്ലിനിക്കല്‍ വിജയം ഇതുവരെ പഠന്തതിന് വിധേയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതിരോധിക്കാന്‍ അല്‍പമെങ്കിലും സാധിക്കുന്ന ഏക മരുന്നാണിത്.

1998-ല്‍ മലേഷ്യയിലും തുടര്‍ന്ന് സിങ്കപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മലേഷ്യയിലെ ‘നിപ’ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് ആ വൈറസ് ‘നിപ’ എന്ന പേരില്‍ അറിയപ്പെട്ടത്.

‘എല്‍നിനോ’ പ്രതിഭാസം മലേഷ്യന്‍ കാടുകളെ നശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രധാനമായും കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച്‌ ജീവിച്ചിരുന്ന നരിച്ചീറ്, വവ്വാല്‍ പോലുള്ള ജീവികളില്‍ നിന്ന് നിപ വൈറസ് പന്നി പോലുള്ള നാട്ടുമൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Samsung Galaxy , new, four smart phones,  prices, specifications Samsung Galaxy J6, Galaxy J8, Galaxy A6, A6+, India, Price, specs, features , launched ,new phones.

സാംസങ് ഗാലക്സിയുടെ പുതുപുത്തൻ ഫോണുകളുടെ വിശേഷങ്ങളിതാ

Thoothukudi, anti-sterlite protest, updates, Madras High court, stayhospital, police, death, Kamal Haasan , RajaniKanth, share market, Vedanta protest ,Five, dead, injured ,police firing,

തൂത്തുക്കുടി വെടിവയ്പ്പിനെ തുടർന്ന് നിർണ്ണായക സംഭവവികാസങ്ങൾ