Razan al-Najjar ,Gaza,Lini Puthussery ,India,Liberia,Women,Global Health,  Lini, Razan ,Salome ,  tribute, Jim Campbell, nurses, twitter, Nipah,  Lini Puthussery, Salome Karwah ,
in , ,

ലിനി ഉൾപ്പെടെ വിട പറഞ്ഞ ഭൂമിയിലെ മൂന്ന് മാലാഖമാർക്ക് ലോകത്തിന്റെ ആദരം

തിരുവനന്തപുരം: ആതുര രംഗത്ത് മഹത്തായ മാതൃക കാട്ടിയെങ്കിലും ആകസ്മികമായി വിട ചൊല്ലി പിരിഞ്ഞു പോയ ഭൂമിയിലെ മൂന്ന് മാലാഖമാർക്ക് ലോകത്തിന്റെ ആദരം. ലിനി, റസാന്‍, സലോം ( Lini, Razan ,Salome ) എന്നീ മൂന്ന് നഴ്സുമാരെ മറക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.

കേരളത്തിലൊട്ടാകെ ഭീതി പടര്‍ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നതിനിടയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയ്ക്ക് നിപ ബാധിച്ചത്. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ജീവൻ നഷ്‌ടമായത്‌.

സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ ആതുരസേവനത്തിനിറങ്ങിത്തിരിച്ച ലിനി ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയെങ്കിലും മറ്റുള്ളവര്‍ക്ക് മഹത്തായ മാനവ സന്ദേശമാണ് നൽകിയത്.

ആരോഗ്യ മേഖലയിലെ രക്തസാക്ഷിയായ ലിനിയ്ക്ക് പുറമെ റസാന്‍, സലോം എന്നീ നഴ്സുമാർക്കും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ട്വിറ്ററിലൂടെ ആദരാഞ്ജലി അർപ്പിച്ചു.

ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റാണ് റസാന്‍ അല്‍ നജ്ജാർ എന്ന പ്രശസ്തയായ നഴ്‌സ് മരണമടഞ്ഞത്. ലൈബീരിയയില്‍ എബോളയ്ക്കെതിരായ പോരാട്ടത്തില്‍ ഏർപ്പെട്ടിരുന്ന മാര്‍ച്ച്‌ 1-ന് സലോം കര്‍വാ എന്ന നഴ്സിനും സ്വന്തം ജീവൻ നഷ്‌ടമായി.

ലോക പ്രശസ്ത പ്രസിദ്ധീകരണമായ ‘ദ ഇക്കണോമിസ്റ്റ്’ നേരത്തെ ലിനിയെ ആദരിച്ചിരുന്നു. ലിനിയുടെ ജീവത്യാഗത്തിന്റെ കഥ ലോകത്തോട് വിളിച്ചു പറയുന്ന ഒറ്റ പേജ് ലേഖനത്തോടെയാണ് ഈ ആഴ്ചത്തെ ‘ദ ഇക്കണോമിസ്റ്റ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രോഗബാധിതയായി ചികിത്സയിൽ കഴിയവെ പിഞ്ചുകുഞ്ഞുങ്ങളില്‍ നിന്നുളള തന്റെ വേര്‍പാട് തിരിച്ചറിഞ്ഞ ലിനി ഭര്‍ത്താവ് സജീഷിന് എഴുതിയ അവസാന കത്ത് വളരെ വികാരനിർഭരമായിരുന്നു. ആ കത്തും ‘ദ ഇക്കണോമിസ്റ്റ്’ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Razan al-Najjar ,Gaza

ഇസ്രയേലിന്റെ ആക്രമങ്ങളില്‍ പരിക്കേല്‍ക്കുന്ന പലസ്തീനികളെ ശുശ്രൂഷിക്കാന്‍ ഓടിയെത്താറുള്ള റസാന്‍ നജ്ജാര്‍ എന്ന പാരാമെഡിക് വളന്റിയര്‍ ‘ഗാസ അതിര്‍ത്തിയിലെ മാലാഖ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

സംഘര്‍ഷഭൂമിയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെ ഗാസ പട്ടണമായ ഗാന്‍ യൂനുസില്‍ വെള്ളിയാഴ്ചയാണ് റസാന്‍ വെടിയേറ്റു വീണത്. ഒരുപക്ഷേ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് മുൻപ് ചില അഭിമുഖങ്ങളിൽ റസാൻ അഭിപ്രായപ്പെട്ടിരുന്നു.

ഖാന്‍ യൂനിസ് പ്രതിഷേധ ക്യാംപിലെ ആദ്യത്തെ നഴ്സുമാരില്‍ ഒരാളായിരുന്നു റസാന്‍. ഗാസയുടെ യാഥാസ്ഥിതിക സമൂഹത്തില്‍ സ്ത്രീകള്‍ക്കും മുഖ്യമായ പങ്കുവഹിക്കാനുണ്ടെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് റസാന്‍ ആതുരസേവന രംഗത്തെത്തിയത്.

സമൂഹത്തില്‍ സ്ത്രീകള്‍ പലപ്പോഴും മറ്റുള്ളവരാൽ വിധിക്കപ്പെടുന്നതായും എന്നാല്‍ സമൂഹം തങ്ങളെ അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്നും നേരത്തെ റസാന്‍ അഭിപ്രായപ്പെട്ടിരുന്നു.

സ്വമേധയാ തങ്ങളെ അംഗീകരിക്കാന്‍ സമൂഹം തയ്യാറാകുന്നില്ലെങ്കില്‍ അതിനവര്‍ നിര്‍ബന്ധിതരാകുമെന്നും കാരണം ഏതൊരു പുരുഷനെക്കാളും കരുത്തരാണ് സ്തീകളെന്നും ഒരിക്കൽ റസാന്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധത്തിന്റെ ആദ്യ ദിവസം പ്രതികരിക്കാനായി താന്‍ കാണിച്ച ധൈര്യം, അത് മറ്റാര്‍ക്കെങ്കിലും ഉണ്ടായിരുന്നോ എന്ന് താന്‍ സംശയിക്കുന്നതായും റസാന്‍ സൂചിപ്പിച്ചിരുന്നു.

മാര്‍ച്ചില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ കൊല്ലപ്പെടുന്ന 119-മത്തെ രക്തസാക്ഷിയാണ് റസാന്‍. മരിക്കുന്നതിന് തൊട്ടുമുൻപ് വരെ പരുക്കേറ്റ പ്രതിഷേധക്കാരരെ പരിചരിക്കുന്നതിൽ റസാന്‍ വ്യാപൃതയായിരുന്നു.

ടിയര്‍ ഗ്യാസ് ആക്രമണത്തില്‍ പരുക്കേറ്റയാള്‍ക്ക് ബാന്‍ഡേജ് കെട്ടിക്കൊടുക്കുമ്പോഴാണ് റസാന് വെടിയേറ്റത്. വേലിക്ക് അപ്പുറത്തു നിന്നും ഇസ്രയേല്‍ സൈനികന്‍ തൊടുത്തുവിട്ട മൂന്ന് വെടിയുണ്ടകള്‍ റസാന്റെ ദേഹത്ത് തുളച്ചുകയറിയതായി ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു.

ഗുരുതരമായ പരുക്കുകളോടെ ഇരുപതികാരിയായ റസാനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇസ്രായേല്‍ പട്ടാളത്തിന്റെ വെടിയേറ്റ് ഗാസയില്‍ മരിച്ച പാരാമെഡിക്കല്‍ വൊളണ്ടിയര്‍ റസാന് ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

യുദ്ധഭൂമിയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ കാരുണ്യത്തിന്റെ മാലാഖയായി റസാന്‍ ഇനിയെത്തില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അവരിൽ പലർക്കും കഴിഞ്ഞില്ല. മകളുടെ രക്തത്തിൽ കുതിര്‍ന്ന കുപ്പായം നെഞ്ചോടു ചേര്‍ത്തു കരയുന്ന റസാന്റെ പിതാവ് സംസ്‌കാരച്ചടങ്ങിനെത്തിയവരുടെ കണ്ണുകള്‍ ഈറനണിയിച്ചു.

ഇനിയും നിരവധി ഉത്തരവാദിത്വങ്ങള്‍ തനിക്ക് നിറവേറ്റാനുണ്ടെന്ന് യുദ്ധത്തെയോ മരണത്തെയോ ഭയപ്പെടാതിരുന്ന ആ മാലാഖ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതെല്ലാം ബാക്കി വച്ച്‌ വിട പറഞ്ഞെങ്കിലും ആ ധീര വനിത ഈ ലോകത്തിന് മാതൃകയാകുകയാണ്.

ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കാനാക്കാതെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പലരും റസാന് യാത്രാമൊഴി ചൊല്ലിയത്. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ചിലര്‍ അതിര്‍ത്തിയിലെ ഇസ്രായേല്‍ പട്ടാളത്തിനു നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് ഇസ്രയേല്‍ സൈന്യം പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പ്പില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റിരുന്നു.

ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച നഴ്‌സാണ് സലോം കര്‍വാ. രോഗീപരിചരണത്തിനിടയില്‍ തനിക്ക് പിടിപെട്ട എബോളയോട് പോരാടി വിജയിച്ച സലോം കര്‍വാ അതിനു ശേഷം എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി.

എന്നാൽ 2017-ല്‍ പ്രസാവനന്തരം ഉണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് മണ്‍റോവിയയില്‍ സലോം കര്‍വാ മരണപ്പെടുകയായിരുന്നു. തന്റെ ഭാര്യ എബോളയില്‍ നെഗറ്റീവ് ആയിട്ട് പോലും പ്രസവവേളയിൽ സലോം കര്‍വായെ ഒന്ന് തൊടാന്‍ പോലും ആശുപത്രിയിലെ നഴ്‌സുമാര്‍ മടിച്ചിരുന്നതായി അവരുടെ ഭര്‍ത്താവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-june 5

യുവാക്കളുടെ അവസരം

World Environment Day, top 5 ,affordable ,CNG Cars , buy , India ,

ഇതാ അഞ്ച് പരിസ്ഥിതി സൗഹൃദ കാറുകൾ; അതും കൊക്കിലൊതുങ്ങുന്ന വിലയിൽ