Movie prime

ലിഥിയം അയോൺ ബാറ്ററി നിർമ്മാണം: കെൽ – തോഷിബ ധാരണയിലേക്ക്

ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന അതിവേഗം ചാർജ്ജാകുന്ന ലിഥിയം അയോൺ ബാറ്ററികളുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ജപ്പാനിൽ നിന്നും തോഷിബ കമ്പനിയുടെ പ്രതിനിധികൾ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീറിങ്ങിന്റെ (കെൽ ) മാമല പ്ലാന്റ്റ് സന്ദർശിച്ചു. തോഷിബയുടെ ബാറ്ററി വിഭാഗം മേധാവി യോഷിക്കി ഇഷിസുക്ക, ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടോമോഹിക്കോ ഒകാടാ തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തിയ അഞ്ച൦ഗ സംഘം, കെൽ ചെയർമാൻ അഡ്വ : വർക്കല ബി. രവി കുമാർ, മാനേജിംഗ് ഡയറ ക്ടർ More
 
ലിഥിയം അയോൺ  ബാറ്ററി നിർമ്മാണം: കെൽ  – തോഷിബ ധാരണയിലേക്ക്

ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന അതിവേഗം ചാർജ്ജാകുന്ന ലിഥിയം അയോൺ ബാറ്ററികളുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ ജപ്പാനിൽ നിന്നും തോഷിബ കമ്പനിയുടെ പ്രതിനിധികൾ പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീറിങ്ങിന്റെ (കെൽ ) മാമല പ്ലാന്റ്റ് സന്ദർശിച്ചു.

തോഷിബയുടെ ബാറ്ററി വിഭാഗം മേധാവി യോഷിക്കി ഇഷിസുക്ക, ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടോമോഹിക്കോ ഒകാടാ തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തിയ അഞ്ച൦ഗ സംഘം, കെൽ ചെയർമാൻ അഡ്വ : വർക്കല ബി. രവി കുമാർ, മാനേജിംഗ് ഡയറ ക്ടർ കേണൽ ഷാജി വർഗീസ്, ജനറൽ മാനേജർ സജീവ് തുടങ്ങിയവരുമായി ചർച്ചകൾ നടത്തി. ഇരുപത്തിയാറാം തീയതി തിരുവനന്തപുരത്തു വച്ചു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളംഗോവൻ, ഗതാഗത വകുപ്പ് സെക്രട്ടറി കെ. ജ്യോതിലാൽ, കെൽ എം. ഡി കേണൽ ഷാജി വർഗീസ് തുടങ്ങിയവർ തോഷിബ സംഘവുമായി നടത്തിയ ചർച്ചയിലെ നിർദ്ദേശ പ്രാകാരമാണ് ഇവർ മാമല പ്ലാൻറ്റ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയത്.

തോഷിബ ലിഥിയം അയോൺ ബാറ്ററിയുടെ പ്രത്യകതകൾ സന്ദർശകർ വിശദീകരിച്ചു.സാധരണ ലിഥിയം അയൺ ബാറ്ററികൾ മുഴുവൻ ചാർജ്ജാകാൻ 4 മുതൽ 5 മണിക്കൂർ സമയമെടുക്കുമ്പോൾ തങ്ങളുടെ ബാറ്ററികൾ 10 മിനിറ്റിനുള്ളിൽ ചാർജ്ജാകുമെന്ന് തോഷിബയുടെ ബാറ്ററി വിഭാഗം മേധാവി യോഷിക്കിഇഷിസുക്ക പറഞ്ഞു. പലതരം ഇലക്‌ട്രിക്കൽ വാഹനങ്ങൾക്കും, ബോട്ടുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന വിവിധ കപ്പാസിറ്റികളിലുള്ള ലിഥിയം അയോൺ ബാറ്ററികളുടെ നിർമ്മാണത്തെപ്പറ്റി ചർച്ച നടത്തിയതായും, മാമല പ്ലാൻറ്റിലെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം ഇതിനായി സന്ദർശകർക്ക് കാണിച്ചുകൊടുത്തതായും ഷാജി വർഗീസ് പറഞ്ഞു. സംരംഭത്തിൽ പൂർണ്ണ താല്പര്യം പ്രകടിപ്പിച്ച തോഷിബ സംഘം സർക്കാർ അധികൃതരുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും അറിയിച്ചു.