Movie prime

ജീവനുള്ള ഇഷ്ടിക, ജീവനുള്ള കോണ്‍ക്രീറ്റ് മിശ്രിതം ശാസ്ത്രഞ്ജര്‍ കണ്ടുപിടിച്ചു

ജീവനുള്ളതും തനിയെ ഉത്പാദനം നടത്താന് ശേഷിയുമുള്ള കോണ്ക്രീറ്റ് മിശ്രിതം ശാസ്ത്രഞ്ജര് വികസിപ്പിച്ചെടുത്തു. കേള്ക്കുമ്പോള് തോന്നുന്ന ഈ കണ്ടുപിടുത്തം നടത്തിയത് അമേരിക്കയിലെ കൊളറാഡോ സര്വ്വകലാശാലയിലെ ശാസ്ത്രഞാരാണ്. പ്രകാശസംശ്ലേഷണത്തിലൂടെ ഊര്ജം പിടിച്ചെടുക്കുന്ന ഒരു തരം ബാക്റ്റീരിയകളെ ഉപയോഗിച്ചാണ് ഇത് സാധ്യമായത്. പ്രകാശസംശ്ലേഷണത്തിലൂടെ ഈ ബാക്ടീരിയകള് കോണ്ക്രീറ്റിന് പച്ച നിറം നല്കും. ഉണങ്ങുമ്പോള് ഈ പച്ച നിറം അപ്രത്യക്ഷമാവുകയും ചെയ്യും. “ഇത് ശരിക്കൊമൊരു ഫ്രാങ്ക്സ്റ്റീന് പദാര്ത്ഥമാണ്” ഡോ.വില് സ്രുബാര്, പ്രൊജക്റ്റ് തലവനും എന്ജിനിയറും പറഞ്ഞ വാക്കുകളാണിത്.(നിയന്ത്രിക്കാൻ കഴിയാത്ത അല്ലെങ്കിൽ സ്രഷ്ടാവിന്റെ നാശത്തിന് More
 
ജീവനുള്ള ഇഷ്ടിക, ജീവനുള്ള കോണ്‍ക്രീറ്റ് മിശ്രിതം ശാസ്ത്രഞ്ജര്‍ കണ്ടുപിടിച്ചു

ജീവനുള്ളതും തനിയെ ഉത്പാദനം നടത്താന്‍ ശേഷിയുമുള്ള കോണ്‍ക്രീറ്റ് മിശ്രിതം ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചെടുത്തു. കേള്‍ക്കുമ്പോള്‍ തോന്നുന്ന ഈ കണ്ടുപിടുത്തം നടത്തിയത് അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാലയിലെ ശാസ്ത്രഞാരാണ്.

പ്രകാശസംശ്ലേഷണത്തിലൂടെ ഊര്‍ജം പിടിച്ചെടുക്കുന്ന ഒരു തരം ബാക്റ്റീരിയകളെ ഉപയോഗിച്ചാണ് ഇത് സാധ്യമായത്. പ്രകാശസംശ്ലേഷണത്തിലൂടെ ഈ ബാക്ടീരിയകള്‍ കോണ്‍ക്രീറ്റിന് പച്ച നിറം നല്‍കും. ഉണങ്ങുമ്പോള്‍ ഈ പച്ച നിറം അപ്രത്യക്ഷമാവുകയും ചെയ്യും. “ഇത് ശരിക്കൊമൊരു ഫ്രാങ്ക്സ്റ്റീന്‍ പദാര്‍ത്ഥമാണ്” ഡോ.വില്‍ സ്രുബാര്‍, പ്രൊജക്റ്റ്‌ തലവനും എന്‍ജിനിയറും പറഞ്ഞ വാക്കുകളാണിത്.(നിയന്ത്രിക്കാൻ കഴിയാത്ത അല്ലെങ്കിൽ സ്രഷ്ടാവിന്റെ നാശത്തിന് കാരണമാകുന്ന കണ്ടുപിടുത്തത്തിനെയാണ് ഫ്രാങ്ക്സ്റ്റീന്‍ മോണ്‍സ്റ്റര്‍ എന്ന് പറയുന്നത്. മേരി ഷെല്ലിയുടെ പ്രശസ്തമായ നോവല്‍ ഫ്രാങ്ക്സ്റ്റീനിലൂടെയാണ് ഈ വാക്ക് പ്രയോഗത്തില്‍ വന്നത്).

ലിവിംഗ് കോൺക്രീറ്റ് നിർമ്മിക്കുന്നതിന്, ഗവേഷകർ ആദ്യം സയനോബാക്ടീരിയയെ ചെറുചൂടുള്ള വെള്ളം, മണൽ, പോഷകങ്ങൾ എന്നിവയുടെ മിശ്രിതവുമായി ചേര്‍ത്തു. സൂക്ഷ്മാണുക്കൾ പ്രകാശം ആഗിരണം ചെയ്യുകയും കാൽസ്യം കാർബണേറ്റ് ഉത്പാദിപ്പിക്കുകയും ചെയ്തു, ക്രമേണ മണൽ കണങ്ങളെ ഇത് ശക്തിപ്പെടുത്തി. എന്നാൽ പ്രക്രിയ മന്ദഗതിയിലായിരുന്നു. നിർമ്മാണം വളരെ വേഗത്തിൽ നടക്കണമെന്ന് പ്രതിരോധ വകുപ്പിന്‍റെ നിര്‍ദേശമുണ്ടായിരുന്നു.