തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11ന്

63 സ്ഥാനാര്‍ത്ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടുന്നത്

തിരുവനന്തപുരം; സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഒക്‌ടോബര്‍ 11ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 63 സ്ഥാനാര്‍ത്ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടുന്നത്.  ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.

വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കും.  12 ന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.  വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോപതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പിന് ആറു മാസത്തിന് മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.

തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീന്‍മുട്ടി(3), നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28-ാം മൈല്‍(3), കൊല്ലം ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ഭരണിക്കാവ്  (3), ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക് (3), ഉമ്മന്നൂരിലെ കമ്പംകോട് (3), ഇടുക്കി വിപ്പെരിയാറിലെ ഇഞ്ചിക്കാട് (3), നെടുങ്കത്തെ നെടുങ്കം കിഴക്ക്(2), വന്‍മേടിലെ വെള്ളിമല(4), എറണാകുളം മഴുവന്നൂരിലെ ചീനിക്കുഴി(3),  പോത്താനിക്കാട്ടെ തൃക്കേപ്പടി(2), തൃശ്ശൂര്‍ കയ്പമംഗലത്തെ തായ്‌നഗര്‍(4), പാലക്കാട് കിഴക്കഞ്ചേരിയലെ ഇളങ്കാവ്(3), തിരുവേഗപ്പുറയിലെ ആമപ്പൊറ്റ(4), കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ(3), കണ്ണൂര്‍ മാങ്ങാട്ടിടത്തെ കൈതേരി 12-ാം മൈല്‍(3), കണ്ണപുരത്തെ കയറ്റീല്‍ (3) എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട്(5), കണ്ണൂര്‍ എടക്കാട് ബ്ലോക്കിലെ കൊളച്ചേരി(3) എന്നീ വാര്‍ഡുകളിലും വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി(3), കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം(3) എന്നീ വാര്‍ഡുകളിലായിട്ടാണ് 63 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം: കെഎസ്യുഎം- സിപിസിആര്‍ഐ ധാരണയായി

മോഹൻലാൽ ഇനി സിദ്ദിഖിന്റെ ബിഗ് ബ്രദർ