ആരോഗ്യ രംഗത്ത് തദ്ദേശ സ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനാകും: ഡോ ബി ഇക്ബാൽ

തിരുവനന്തപുരം: സർക്കാർ തലത്തിൽ വിവിധ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ ഏകോപിപ്പിച്ച് ആർദ്രം മിഷൻ വിഭാവനം ചെയ്യുന്ന രീതിയിൽ ആശുപത്രി കെട്ടിട നിർമാണത്തിനും അറ്റകുറ്റപണികൾക്കും നേതൃത്വം നൽകാൻ പഞ്ചായത്തുകൾക്ക് കഴിയുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ പറഞ്ഞു.

നിലവിലുള്ള ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പുറമേ കൂടുതൽ ജീവനക്കാരെ താൽക്കാലികമായി നിയമിക്കാനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗ പ്രതിരോധം, ആരോഗ്യ വർധക പുനരധിവാസ സാന്ത്വന പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തണം. ഇതിനായി ഫീൽഡ് തല പ്രവർത്തനങ്ങൾക്കു വാഹന സൗകര്യം ഒരുക്കുന്നതടക്കമുള്ള ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വാർഡ് തല ശുചിത്വ പോഷണ സമിതികളുടെ ശാക്തീകരണം, ആരോഗ്യ സേന തെരഞ്ഞെടുപ്പും പ്രവർത്തനങ്ങളും ആരോഗ്യ ഉപ-കേന്ദ്രങ്ങളിലെ ക്ലിനിക്കുകളുടെ നടത്തിപ്പുമടക്കമുള്ള വ്യക്തമായ മാർഗരേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.

പഞ്ചായത്തു തല ആരോഗ്യ പ്ലോജക്ടുകൾ മുഖേന ആരോഗ്യ അവസ്ഥാ റിപ്പോർട്ടുകൾ തയ്യാറാക്കി അതനുസരിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണം. കുടിവെള്ളം, മാലിന്യ സംസ്‌കരണം, കൊതുകു നിയന്ത്രണം, പോഷണം, കൃഷി, വ്യായാമം, തുടങ്ങിയ സാമൂഹിക ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ അവസ്ഥാ റിപ്പോർട്ടാണ് തദ്ദേശ സ്ഥാപനങ്ങൾ വാർഡ് തലത്തിൽ സമർപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എന്റെ ഹൃദയമിപ്പോൾ ഈ കുഞ്ഞുങ്ങൾക്കിടയിലാണ്

തകർന്ന റോഡുകളുടെ നിർമാണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ