ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ചു 

തിരുവനന്തപുരം: ലോകകേരളസഭയും അതോടനുബന്ധിച്ചുള്ള സ്റ്റാൻഡിങ് കമ്മറ്റികളും കൈക്കൊള്ളുന്ന തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ച് സർക്കാർ ഉത്തരവായി.

ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക വകുപ്പ് പ്രിന്‍സിപ്പണ്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നിയമസഭ സെക്രട്ടറി വി.കെ. ബാബു പ്രകാശ്, നോർക്ക റൂട്ട്സ് വൈസ് കെ. വരദരാജന്‍, എം.എ. യൂസഫലി, സി.കെ. മേനോന്‍, പ്രവാസി ക്ഷേമ

നിധി ബോർഡ് ചെയർമാന്‍ പി ടി കുഞ്ഞുമുഹമ്മദ്, ആസൂത്രണ ബോർഡ് അംഗം കെ.എന്‍. ഹരിലാൽ, നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, പ്രവാസി ക്ഷേമ നിധി ബോർഡ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ രാധാകൃഷ്ണന്‍. എം എന്നിവർ അംഗങ്ങളാണ്.

ലോകകേരളസഭയുടെയും അതുമായി ബന്ധപ്പെട്ട കലോത്സവങ്ങളുടെയും സംഘാടനം, പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഇടപ്പെട്ട് പരിഹാരം കാണൽ എന്നിവയാണ് സെക്രട്ടേറിയറ്റിന്റെ ചുമതലകൾ.

കഴിഞ്ഞ ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന ലോകകേരളസഭയുടെ ആദ്യ സമ്മേളനസ്ഥിണ്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകകേരളസഭയ്ക്കായി പ്രത്യേക സെക്രട്ടേറിയറ്റിന് രൂപം നൽകിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും. പക്ഷെ മനോജ് നാരായണനെ അംഗീകരിക്കില്ല! 

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 1000 രൂപയുടെ ഓണകിറ്റ്