London buses ,coffee, diesel, bio fuel, coffee-based biofuel, ,U.K. startup ,bio-bean, Shell and Argent Energy ,double-deckers ,innovative ,new java-based fuel, high-octane joe,, city bus, entire year,
in , ,

ഡീസൽ വേണ്ട; കാപ്പി മതി; കൗതുകമായി ലണ്ടൻ ബസുകൾ

ലണ്ടൻ: ബ്രിട്ടീഷ് നഗരവീഥികളിൽ പായുന്ന ബസ്സുകൾക്ക് ഇനിമുതൽ ഡീസലിന് (diesel) പകരം കാപ്പിയാണ് (coffee) ഇന്ധനമെന്ന് കേട്ടാൽ ആരുമൊന്ന് ഞെട്ടും. എന്നാൽ സംഗതി സത്യമാണ്. യുണൈറ്റഡ് കിങ്ഡമിലെ ബയോ- ബീൻ (Bio-bean) എന്ന നവസംരംഭകരാണ് ലണ്ടൻ നഗരത്തിലെ ഡബിൾ ഡക്കർ ബസ്സുകൾക്കായി (London buses) ജാവ കേന്ദ്രീകൃത ഇന്ധനം നിർമ്മിച്ചിരിക്കുന്നത്.

റിപ്പോർട്ടുകളനുസരിച്ച് നഗരത്തിലെ ഒരു ബസ്സിന്‌ ഒരു വർഷത്തിലുടനീളം യാത്ര ചെയ്യുന്നതിനാവശ്യമായ ഊർജം ഇതിനോടകം നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. അത് ഏകദേശം 6,000 ലിറ്ററായി (1,585 gallons) കണക്കാക്കപ്പെട്ടിട്ടുണ്ട്.

London buses ,coffee, diesel, bio fuel, coffee-based biofuel, ,U.K. startup ,bio-bean, Shell and Argent Energy ,double-deckers ,innovative ,new java-based fuel, high-octane joe,, city bus, entire year,ചെറിയ കഫെകളിൽ നിന്നും തുടങ്ങി സ്റ്റാർ ബക്സ് പോലെയുള്ള വൻ ശൃംഖലകളിൽ നിന്നും കോഫി ഫാക്ടറികളിൽ നിന്നുമെല്ലാം കാപ്പി നിർമ്മിച്ചതിനു ശേഷമുള്ള അവശിഷ്ടങ്ങൾ ശേഖരിക്കുകയാണ് ഇന്ധന നിർമ്മാണത്തിന്റെ ആദ്യ പടി. ഇവയെല്ലാം ബയോ ബീൻ പ്ലാന്റുകളിൽ എത്തിക്കുകയും ഉണക്കിയ ശേഷം അതിൽ നിന്നും എണ്ണ വേർതിരിച്ചെടുക്കുകയും ചെയുന്നു.

ഇത്തരത്തിൽ ലഭ്യമാക്കുന്ന എണ്ണ മറ്റ് എണ്ണകളുമായി കൂട്ടിക്കലർത്തി ‘B20’ ജൈവ ഇന്ധനം രൂപപ്പെടുത്തുകയും ധാതുക്കളടങ്ങിയ ഡീസലുമായി ചേർത്ത് മിശ്രിതമാക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ രൂപപ്പെടുത്തിയെടുത്ത മിശ്രിതം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ 10 മുതൽ 15 ശതമാനം വരെ കുറവായിരിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

കൂടാതെ മാരകമായ മീഥേൻ വിസർജിക്കുന്നത് പൂർണമായും ഒഴിവാക്കുന്നു. മറ്റൊരു സവിശേഷതയായി കണക്കാക്കപ്പെടുന്നത് ഇങ്ങനെ നിർമ്മിച്ചെടുക്കുന്ന ജൈവ ഇന്ധനം എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാം എന്നുള്ളതാണ്. ഇതിനായി വാഹനങ്ങളുടെ എൻഞ്ചിനുകളിൽ പ്രത്യേക മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല.

London buses ,coffee, diesel, bio fuel, coffee-based biofuel, ,U.K. startup ,bio-bean, Shell and Argent Energy ,double-deckers ,innovative ,new java-based fuel, high-octane joe,, city bus, entire year,

കാപ്പി നിർമ്മിച്ചതിനു ശേഷമുള്ള അവശിഷ്ടങ്ങൾ ബ്രിട്ടനിൽ മാത്രം പ്രതി വർഷം ഏകദേശം 500000 ടൺ രൂപപ്പെടുന്നതായി കണക്കുകൾ ഉദ്ധരിച്ച് ബയോ ബീൻ ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ ഗതാഗത ശൃംഖലയുടെ മൂന്നിലൊന്ന് ഭാഗത്തിന് പര്യാപ്തമായ ഇന്ധനം ഇതിൽ നിന്നും രൂപപ്പെടുത്താമെന്നാണ് കമ്പനിയുടെ അവകാശവാദം.

ബയോ ബീൻ സ്ഥാപകനായ ആർതർ കേ ഈ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.അമേരിക്കയിൽ ദിനംപ്രതി ഏകദേശം 400 ദശലക്ഷത്തിലധികം കപ്പ് കാപ്പികൾ ചിലവാകാറുണ്ടെന്നാണ് കണക്ക്.

അങ്ങനെ നോക്കുമ്പോൾ കാപ്പിയുടെ അവശിഷ്‌ടങ്ങളിൽ നിന്ന് ഇന്ധനം നിർമ്മിക്കുവാൻ ഏറ്റവും അനുയോജ്യമായ ഇടം അമേരിക്കയാണെന്ന് കമ്പനി കണക്കുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

കുറിഞ്ഞി ഉദ്യാനം: ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം

Lady Gaga, luxurious wedding, rumours, engaged, Christian Carino, marriage, Stefani Joanne Angelina Germanotta, famous,Hollywood, news, reports, music programme,

ലേഡി ഗാഗയുടെ അത്യാഢംബര വിവാഹം; അഭ്യൂഹങ്ങൾ പലവിധം