London, gorilla, boy , zoo, video, viral, human being, cruelty, saved, calm, visitors,
in , ,

മനുഷ്യരോളം ക്രൂരരല്ല മൃഗങ്ങൾ; തെളിവുമായി ഇതാ ഒരു ഗൊറില്ല സംഭവം കൂടി

ലണ്ടൻ: പിഞ്ചു കുഞ്ഞുങ്ങളെപ്പോലും അതിനിഷ്‌ഠൂരമായി കൊലപ്പെടുത്തുന്ന നരാധമന്മാരുടെ ക്രൂരകൃത്യങ്ങൾ മാധ്യമങ്ങളിൽ നിറയവെ മൃഗങ്ങള്‍ മനുഷ്യരോളം ക്രൂരരല്ല എന്നതിന് മറ്റൊരു തെളിവായ പുതിയൊരു സംഭവത്തിന്റെ വീഡിയോ വൈറലായി. കാഴ്ച ബംഗ്ലാവ് സന്ദര്‍ശിക്കാനെത്തിയ ഒരു കുട്ടി ഗൊറില്ലയുടെ ( gorilla ) മുന്‍പിലേക്ക് വീണതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് മൃഗങ്ങൾ മനുഷ്യരേക്കാൾ എത്രയോ കരുണയുള്ളവരാണെന്ന് തെളിയിച്ചത്.

ക്രൂരകൃത്യങ്ങളെ ‘മൃഗീയ’മെന്ന് വിശേഷിപ്പിക്കുന്ന മനുഷ്യർ പക്ഷേ മൃഗങ്ങളെക്കാൾ എത്രയോ പതിന്മടങ്ങ് ക്രൂരന്മാരെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിനം പ്രതി റിപ്പോട്ട് ചെയ്യപ്പെടുന്നത്.

എന്നാൽ ഭക്ഷണത്തിനും സ്വരക്ഷയ്ക്കും വേണ്ടിയല്ലാതെ മറ്റുള്ളവയെ ഉപദ്രവിക്കാത്ത ജന്തു സമൂഹത്തിൽ തികച്ചും വ്യത്യസ്തമാണ് മതിയായ കാരണം പോലുമില്ലാതെ പ്രകൃതിയ്ക്കും സമസ്ത ജീവജാലങ്ങൾക്കും ഉപദ്രവകാരിയാകുന്ന മനുഷ്യരുടെ കാര്യം.

മനുഷ്യരുടെ ക്രൂരതകളെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി പ്രവഹിക്കവെയാണ് മൃഗങ്ങളുടെ കാരുണ്യത്തെ പറ്റിയുള്ള വാർത്തകൾ സമൂഹത്തിന് തിരിച്ചറിവേകുന്നത്.

വലുപ്പം കൊണ്ട് ഭീമാകാരന്മാരായ ഗൊറില്ലകളുടെ മുന്നിലേയ്ക്ക് വീണു പോയ കുട്ടിയെ ഉപദ്രവിക്കാതെ മാറിപ്പോയ ആ മൃഗങ്ങൾ മനുഷ്യർക്ക് നൽകുന്ന ചില തിരിച്ചറിവുകൾ വളരെ വിലയേറിയതാണ്.

ഇംഗ്ലണ്ടിലെ ഒരു കാഴ്ചബംഗ്ലാവിൽ ഒരു കുട്ടി അബദ്ധവശാല്‍ ഗൊറില്ലകളുടെ മുന്നിലേയ്ക്ക് വീണത് കണ്ട് സന്ദർശകർ നിലവിളിച്ചപ്പോൾ വീണതിന്റെ ആഘാതത്താലോ ഭയത്താൽ മരവിച്ചു പോയതിനാലോ ശ്വാസം പോലുമെടുക്കാതെ കുട്ടി നിലത്ത് അനങ്ങാതെ കിടന്നു.

കൗതുകപൂർവ്വം കുട്ടിയുടെ അടുത്തെത്തിയ ഗൊറില്ലകളിലൊന്ന് കുട്ടിയെ അടിമുടി പരിശോധിച്ചു. അത് പലപ്രാവശ്യം കുട്ടിയെ തൊട്ടുരുമ്മി നോക്കവെ മറ്റ് രണ്ട് ഗൊറില്ലകളും കുട്ടിയുടെ സമീപമെത്തിയിരുന്നു.

ഇതേസമയം ഗൊറില്ലകൾ കുട്ടിയെ ഉപദ്രവിച്ചേക്കുമെന്ന് ഭയന്ന് മുകളില്‍ നിൽക്കുകയായിരുന്ന സന്ദർശകർ ബഹളം വച്ചു. എന്നാൽ കുറച്ച്‌ സമയം കുട്ടിയുടെ സമീപം നിന്ന ശേഷം ഗൊറില്ല അല്‍പം മാറി ശാന്തമായി ഇരുന്നു.

ഇടയ്ക്ക് തല ഉയര്‍ത്തി നോക്കിയ കുട്ടി ഗൊറില്ല തന്നെ നോക്കി അരികിലിരിക്കുന്നത് കണ്ട് മല്ലന്റെയും മാതേവന്റേയും കഥയെ ഓർമ്മിപ്പിക്കും മട്ടിൽ വീണ്ടും കമഴ്ന്ന് കിടന്നു.

അപ്പോഴേക്കും മൃഗശാലാ ജീവനക്കാര്‍ താഴേക്കിറങ്ങി വരുന്നതു കണ്ട ഗൊറില്ലകള്‍ കുട്ടിയുടെ അരികിൽ നിന്ന് മാറിപ്പോയി.

ഗൊറില്ലകൾക്കൊപ്പം സുരക്ഷിതമായി കുറച്ചു സമയം ചിലവിട്ട കുട്ടിയെ രക്ഷാപ്രവർത്തകർ പിന്നീട് മുകളിലെത്തിക്കുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kuttanad agriculture loan scam case , Kuttanad loan scam, new complaint, police, FIR, Kuttanad agriculture loan scam , arrest, father Thomas,   crime branch ,CB,  allegations , probe, fraud, NGO, agriculture loan fraud, Vijayakumaran Nair, investigation officer, NGO Kuttanad Vikasana Samithy , KVS,

കുട്ടനാട് വായ്പാ കുംഭകോണം: മുഖ്യസൂത്രധാരനടക്കം 5 പേർ അറസ്റ്റിൽ; ഫാ. തോമസ് ഒളിവിൽ

നഴ്സുമാരുടെ ശമ്പള വർദ്ധന: ചർച്ച പരാജയം; 24 മുതല്‍ തലസ്ഥാനത്തേക്ക് ലോംഗ് മാര്‍ച്ച്‌