in ,

വേണം, ഇടുക്കിയില്‍നിന്നും ഒരു ലോംഗ് മാര്‍ച്ച്

ഡോ. ആസാദ്

ഇടുക്കിയില്‍ വന്‍കിടക്കാര്‍ക്ക് സംരക്ഷകര്‍ ഏറെയാണ്. രാജ്യത്താകെത്തന്നെയും സമ്പന്നര്‍ക്കും ലക്ഷക്കണക്കിനു കോടി രൂപ കുടിശ്ശിക വരുത്തിയ കോര്‍പറേറ്റ് ഭീമന്മാര്‍ക്കും ആശ്വാസം നല്‍കുന്ന നയമാണ് ബാങ്കുകളുടെത്. അടിത്തട്ടിലെ ദരിദ്ര ജനവിഭാഗങ്ങള്‍ ഒന്നോ രണ്ടോ ലക്ഷം രൂപ വായ്പയെടുത്തു ജീവിതം പതുക്കെ കരുപ്പിടിപ്പിക്കാന്‍ നോക്കുകയായിരുന്നു. പ്രളയം എല്ലാം കുത്തിയൊഴുക്കിക്കൊണ്ടുപോയി. ഇടുക്കിയിലെ നാല്‍പ്പതിനായിരത്തോളം കര്‍ഷകരുടെ വീടും കൃഷിയിടവുമാണ് പ്രളയത്തില്‍ പെട്ടത്. ബാക്കി നില്‍ക്കുന്ന ജീവനു വിലപേശുകയാണ് ബാങ്കുകള്‍.

രണ്ടു മാസത്തിനകം ആറുപേർ ജീവനൊടുക്കിയ ഇടുക്കിയിലെ കർഷകരുടെ ജീവന്മരണ പ്രതിസന്ധിയെപ്പറ്റി  ഡോ.  ആസാദ്  എഴുതുന്നു…

ഇടുക്കിയില്‍നിന്നും കര്‍ഷക ആത്മഹത്യാ വാര്‍ത്തകളാണ് വരുന്നത്. രണ്ടു മാസത്തിനകം ആറു ആത്മഹത്യകള്‍ നടന്നതായി മാധ്യമങ്ങളില്‍ കണ്ടു. വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്ത പതിനയ്യായിരത്തോളം പേര്‍ക്കാണ് ജപ്തിനോട്ടീസു ലഭിച്ചിരിക്കുന്നത്. പ്രളയം വരുത്തിയ വന്‍ നാശത്തിനു പിറകേ കര്‍ഷകരെ വേട്ടയാടാന്‍ സഹകരണ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും കാണിക്കുന്ന ധൃതി സംശയകരവും കുറ്റകരവുമാണ്. വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം അവരനുസരിക്കുന്നില്ല. ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് കര്‍ഷകര്‍ നട്ടംതിരിയുന്നു.

ഇടുക്കിയില്‍ വന്‍കിടക്കാര്‍ക്ക് സംരക്ഷകര്‍ ഏറെയാണ്. രാജ്യത്താകെത്തന്നെയും സമ്പന്നര്‍ക്കും ലക്ഷക്കണക്കിനു കോടി രൂപ കുടിശ്ശിക വരുത്തിയ കോര്‍പറേറ്റ് ഭീമന്മാര്‍ക്കും ആശ്വാസം നല്‍കുന്ന നയമാണ് ബാങ്കുകളുടെത്. അടിത്തട്ടിലെ ദരിദ്ര ജനവിഭാഗങ്ങള്‍ ഒന്നോ രണ്ടോ ലക്ഷം രൂപ വായ്പയെടുത്തു ജീവിതം പതുക്കെ കരുപ്പിടിപ്പിക്കാന്‍ നോക്കുകയായിരുന്നു. പ്രളയം എല്ലാം കുത്തിയൊഴുക്കിക്കൊണ്ടുപോയി. ഇടുക്കിയിലെ നാല്‍പ്പതിനായിരത്തോളം കര്‍ഷകരുടെ വീടും കൃഷിയിടവുമാണ് പ്രളയത്തില്‍ പെട്ടത്. ബാക്കി നില്‍ക്കുന്ന ജീവനു വിലപേശുകയാണ് ബാങ്കുകള്‍.

കയ്യേറ്റക്കാരെ ഇറക്കിവിടാന്‍ ശേഷിയറ്റ നിയമവും നിയമപാലന വ്യവസ്ഥയുമാണ് കുറച്ചുകാലമായി ഇടുക്കിയില്‍ കാണുന്നത്. എന്നാല്‍ ദരിദ്ര സമൂഹങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ നിയമം ശക്തമാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാനും ബാങ്കുകളെ നിയന്ത്രിക്കാനും സര്‍ക്കാറിനു കഴിയണം. ബാങ്കുകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിയെന്നത് ആശ്വാസകരമാണ്.

ബാങ്കുകള്‍ക്ക് വായ്പയെടുത്തവരുടെയോ ജാമ്യക്കാരുടെയോ വസ്തുവകകളില്‍ കടന്നു കയറാനും സ്വത്തു കണ്ടുകെട്ടാനും ജപ്തിനടപടി പൂര്‍ത്തീകരിക്കാനും അധികാരം നല്‍കുന്ന സര്‍ഫാസി നിയമം പ്രാബല്യത്തിലുണ്ട്. അതിന്റെ മാരകമായ പ്രയോഗം പലയിടത്തും വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പ്രീതാ ഷാജിയുടെ കേസില്‍ സുപ്രീംകോടതി നല്‍കിയ അനുകൂലവിധി മാത്രമാണ് അല്‍പ്പം ആശ്വാസം നല്‍കിയത്. സാമ്പത്തിക പുനസംഘടനാ അജണ്ടയുടെയും നവലിബറല്‍ നയങ്ങളുടെയും ഭാഗമായി ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍തന്നെയാണ് ഇത്തരം നിയമ നിര്‍മ്മാണങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നത്. അവര്‍ വീണ്ടുവിചാരത്തിനു ധൈര്യം കാണിക്കണം.

ഇടുക്കിയില്‍നിന്നു കര്‍ഷകര്‍ ഭരണസിരാ കേന്ദ്രങ്ങളിലേയ്ക്കു റാലി നയിക്കും. നിരാകരിക്കപ്പെട്ട നീതി തങ്ങളുടെ അവകാശമാണെന്നു പ്രഖ്യാപിക്കും. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമൊക്കെ വിതച്ച വിത്തുകള്‍ ഇടുക്കിയിലും നാമ്പുനീട്ടും. തീര്‍ച്ചയായും വേണം ഇടുക്കിയില്‍നിന്നും കര്‍ഷകരുടെ ഒരു ലോംഗ് മാര്‍ച്ച്.

എഫ് ബി പോസ്റ്റ് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാരമ്പര്യത്തനിമ നഷ്ടപ്പെടാതെ ക്ഷേത്രങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുമെന്ന് മന്ത്രി 

കബീറിന്റെ ദിവസങ്ങളിലൂടെ ജഗതി തിരിച്ചുവരുന്നു