Movie prime

എയർടെലിന് 2.1 കോടി പുതു വരിക്കാർ, ജിയോയ്ക്ക് വൻ തിരിച്ചടി

മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള ഔട്ട്ഗോയിംഗ് കോളുകൾക്ക് മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള റിലയൻസ് ജിയോയുടെ തീരുമാനം ഉപയോക്താക്കളെ വളരെയധികം സ്വാധീനിച്ചുവെന്ന് ഭാരതി എയർടെല്ലിന്റെ മൂന്നാം പാദ കണക്കുകൾ കാണിക്കുന്നു. ഐയുസി ചാർജ് ഈടാക്കാൻ തുടങ്ങിയതും നിരക്കുകൾ കൂട്ടിയതും ജിയോയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് ടെലികോം മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ, വരിക്കാരുടെ എണ്ണത്തിൽ എയർടെൽ വൻ മുന്നേറ്റം നടത്തുകയും ചെയ്തു. മൂന്നാം പാദത്തിൽ മാത്രം എയർടെൽ സ്വന്തമാക്കിയ 2.1 കോടി പുതിയ വരിക്കാരെയാണ്. ഒക്ടോബർ 9 നാണ് ജിയോ ഇതര നെറ്റ്വർക്കുകളിലേക്ക് More
 
എയർടെലിന് 2.1 കോടി പുതു വരിക്കാർ, ജിയോയ്ക്ക് വൻ തിരിച്ചടി

മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകൾക്ക് മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള റിലയൻസ് ജിയോയുടെ തീരുമാനം ഉപയോക്താക്കളെ വളരെയധികം സ്വാധീനിച്ചുവെന്ന് ഭാരതി എയർടെല്ലിന്റെ മൂന്നാം പാദ കണക്കുകൾ കാണിക്കുന്നു. ഐയുസി ചാർജ് ഈടാക്കാൻ തുടങ്ങിയതും നിരക്കുകൾ കൂട്ടിയതും ജിയോയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് ടെലികോം മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ, വരിക്കാരുടെ എണ്ണത്തിൽ എയർടെൽ വൻ മുന്നേറ്റം നടത്തുകയും ചെയ്തു. മൂന്നാം പാദത്തിൽ മാത്രം എയർടെൽ സ്വന്തമാക്കിയ 2.1 കോടി പുതിയ വരിക്കാരെയാണ്.

ഒക്ടോബർ 9 നാണ് ജിയോ ഇതര നെറ്റ്‌വർക്കുകളിലേക്ക് സൗജന്യ മിനിറ്റുകളുള്ള എല്ലാ പ്ലാനുകളും പിൻവലിക്കുന്നതായി ജിയോ പ്രഖ്യാപിച്ചത്. ഇതോടെ ജിയോ ഉപയോക്താക്കൾ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയവയിലേക്കുള്ള ഓഫ്-നെറ്റ്‌വർക്ക് കോളുകൾക്ക് പ്രത്യേകം പണം നൽകേണ്ടിവന്നു. മൊബൈൽ ടെർമിനേഷൻ ചാർജുകൾ പിൻവലിക്കേണ്ടതില്ല എന്ന ടെലികോം റെഗുലേറ്ററുടെ തീരുമാനമാണ് ജിയോയെ ഇതിന് പ്രേരിപ്പിച്ചത്.

മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ 4 ജി ഉപയോക്താക്കൾക്ക് ഇരട്ട സിം ഫോണുകളുണ്ട്. സ്ലോട്ടുകളിലൊന്ന് എല്ലായ്പ്പോഴും ജിയോ ഉപയോഗിക്കുന്നു. മറ്റൊന്ന് എയർടെൽ, വോഡഫോൺ ഐഡിയ അല്ലെങ്കിൽ ബി‌എസ്‌എൻ‌എൽ പോലുള്ള എതിരാളി ഓപ്പറേറ്ററിൽ നിന്നുള്ള ഒരു സിം ആയിരിക്കും.

ഇതിനാൽ തന്നെ നിരക്കിലെ ചെറിയൊരു മാറ്റം പോലും ഉപഭോക്താക്കളെ മറ്റൊരു സിം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഫ്രീ നൽകിയിരുന്ന ജിയോയെ പോലും ഉപഭോക്താക്കൾ ഒഴിവാക്കി മറ്റു നെറ്റ്‍വർക്കുകളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. ഒക്ടോബർ – ഡിസംബർ കാലയളവിൽ ഭാരതി എയർടെല്ലിന്റെ നെറ്റ്‌വർക്കിൽ 4ജി പ്ലാൻ ആക്റ്റിവേഷനുകൾ കുത്തനെ കൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എയർടെൽ പ്രതിമാസം 20-30 ലക്ഷം പുതിയ 4 ജി ഉപഭോക്താക്കളെ സ്ഥിരമായി ചേർക്കുന്നുണ്ട്.

ഭാരതി എയർടെലിന് ആദ്യമായാണ് ഒരു പാദത്തിൽ 2.1 കോടി 4 ജി വരിക്കാരെ ലഭിക്കുന്നത്. ഭാരതി എയർടെൽ 2019 ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസത്തിൽ വരിക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മൊത്തം 4 ജി ഉപയോക്താക്കളുടെ എണ്ണം 123.8 ദശലക്ഷമാണ്. 2018 ലെ ഇതേ കാലയളവിൽ നിന്ന് വ്യത്യസ്തമായി എയർടെലിന് വെറും 77.1 ദശലക്ഷം 4 ജി ഉപയോക്താക്കളുണ്ടായിരുന്നു. ഇതിനർഥം കമ്പനിയുടെ 4 ജി വരിക്കാരുടെ എണ്ണം 60.6% വർധിച്ചു എന്നാണ്.