നിര്‍ബന്ധിത മതംമാറ്റം തടയണം; മിശ്രവിവാഹം തുടരണം; ഹൈക്കോടതി

Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,

കൊച്ചി: വിശുദ്ധമായ പ്രണയ വിവാഹങ്ങളെ ലൗ ജിഹാദും (love jihad) ഘര്‍വാപ്പസിയും (ghar wapsi) ആയി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഹൈക്കോടതി (HC) കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങളോ മതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഇത് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും പോലീസ് ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തി കേസെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കണ്ണൂർ പയ്യന്നൂർ സ്വദേശിനി ശ്രുതിയെ വിട്ടുകിട്ടണമെന്ന ഭർത്താവ് അനീസ് അഹമ്മദിന്റെ ഹേബിയസ് കോർപ്പസ് ഹർജയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും ശ്രുതിയുടെ വിവാഹം ലൗജിഹാദ് അല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നിരപേക്ഷത പുലരണമെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു.

ശ്രുതിയുടെ വിവാഹ രേഖകള്‍ പരിശോധിച്ച കോടതി ശ്രുതിയെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ ഹർജി തള്ളിക്കളഞ്ഞു. പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ തീരുമാനത്തിൽ നിയമപരമായി കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പരം വിവാഹം കഴിക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ലെന്നും കോടതി അറിയിച്ചു.

അങ്ങനെയുള്ള വിവാഹങ്ങളെ ജാതിയുടെയും മതത്തിന്റെയും കണ്ണുകളിലൂടെ കാണുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും എന്നാൽ മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതിന് മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭർത്താവിനൊപ്പം പോകണമെന്ന് ശ്രുതി നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെതിരെ ശ്രുതി മൊഴി നൽകിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തോമസ് ചാണ്ടിയുടെ അവധി തീരുമാനം മാറ്റി

വാസസ്ഥലം വിഷമുക്തമാക്കാൻ ഇതാ ചില സൂത്രങ്ങൾ