in , ,

പ്രണയം മുറിവേറ്റ കരങ്ങളിൽ ഋതുക്കൾ വിരുന്നിനെത്തുന്നു

One day you will ask me
Which is more important?
My life or yours?
I will say mine and you will walk away
Not knowing you are my life
Khalil Gibran

പ്രണയത്തിൽ പെയ്യാത്തവർ ആരും തന്നെയില്ല.

ഈറൻ കാറ്റേറ്റ്
ഒറ്റമഴയിൽത്തന്നെ നനഞ്ഞവർ
പെരുമഴയിലും കുളിരാത്തവർ
കുടയില്ലാതെ  ഇറങ്ങി നടക്കുന്നവർ
ബന്ധിക്കപ്പെട്ട ഉടലിന്റ അസ്വസ്ഥതകളായി
തണുപ്പിൽ വിയർത്തും വിയർപ്പിൽ തണുത്തും
കാറ്റായി കടലായി
പാട്ടായി
ഇമ്പമേറ്റി
കായ്ക്കാമരക്കൊമ്പിൽ നിന്നും പൂക്കാമരക്കൊമ്പിലേയ്ക്കും
തിരിച്ചും ശയ്യാതലമൊരുക്കി
ഉദ്വേഗമേതുമില്ലാതെ നിരായുധരാക്കി
നിഷ്പ്രഭരാക്കി പ്രണയം
എന്നെന്നും അനുഗമിക്കുന്നു .

rathiP1അനുഭൂതികളിൽ വെച്ചേറ്റവും മനോഹരമായ പ്രണയം കാലാന്തരങ്ങളിലൂടെ സഞ്ചരിച്ച് അതിന്റെ എല്ലാ അനുതാപത്തോടെയും അഹങ്കാരത്തോടെയും എന്റെ കൂടെയുണ്ട്.

കാൽച്ചുവട്ടിൽ നിന്നും ഊർന്നുപോയ മണ്ണുപോലെ ചിലപ്പോൾ  കണ്ണിൽ  നനവ് പടർത്തി
മറ്റുചിലപ്പോൾ വിജയിച്ചും പെരുമ്പറ മുഴക്കിയും ജീവിതത്തിന്റെ സജീവതയായി പ്രണയത്തെ നെഞ്ചിലേറ്റുന്നുണ്ട് ഒരർത്ഥത്തിൽ  ഓരോരുത്തരും…

പള്ളിക്കാട്ടിലെ കറുക മരത്തിൽ നിന്നും പുളിയുറുമ്പുകളെ വകഞ്ഞുമാറ്റി നീറ്റലിലെല്ലാം നിന്നോടുള്ള ഇഷ്ടമാണെന്ന് പറഞ്ഞുള്ള ഒരു  ചാടിയിറക്കമാണ്‌ ആദ്യത്തെ പ്രണയോർമ്മ…

പമ്പരം കൊത്തിപ്പോയ ആ വികൃതികളെ ഊഞ്ഞാലിലെ ഉന്തിയേറുപോലെ  ഉയരത്തിലേക്ക് പറത്തി വിടാൻ ഇന്നും കൊതിയുണ്ട്.

കളികൾ ഏറി ..കളിയിമ്പവും

ഉമ്മറത്തെ മെതിയടികൾ ചാരുകസേരയിൽ മീശ പിരിച്ചപ്പോൾ മാറത്തടുക്കിയ പുസ്തകങ്ങളിൽ ഒളിഞ്ഞിരുന്നു പെറ്റ് പെരുകാൻ മാത്രം അവ വിധിക്കപ്പെട്ടു.

വഴിയൊതുങ്ങിത്തന്നെ നടന്നു പിന്നെ  പെൺകുട്ടിക്കാലമത്രയും.

വിപ്ലവ  വിളികളിൽ മതി മറന്ന് ബുദ്ധിജീവിതത്തിന്റെ നീളൻ ജുബ്ബയിലേയ്ക്ക്  കയറിക്കൂടി ക്യാമ്പസ് പ്രണയം.

പോയട്രി ക്ലാസ്സിൽ  ഷേക്‌സ്‌പിയറും ഷെല്ലിയും  വിരിഞ്ഞാടിയപ്പോൾ  പ്രണയം വ്യക്തികളിലേക്കുള്ള ദൂരം കുറച്ചു .ജീവിതാസക്തികളെ നേരുകളിലേക്കും  ആവേശത്തിന്റെ ഉൾപ്പെരുക്കങ്ങളിലേക്കും വിവർത്തനം ചെയ്തു തുടങ്ങി.  പിൻകാഴ്ചകളുണ്ടായിട്ടില്ല , പിന്നീടൊരിക്കലും..

പിണഞ്ഞും മറിഞ്ഞും ഓക്കാനിച്ചും അത്  നീങ്ങികൊണ്ടേയിരുന്നു.

column1

ആദ്യമാദ്യം ഉലഞ്ഞും
പിന്നെയലിഞ്ഞും
ബോധാബോധങ്ങളുടെ പുലർകാലങ്ങളിൽ  അറിയാതെ ചാടിയെണീറ്റു.
കെട്ടഴിച്ചുവിട്ടതുപോലെ  കൂട്ടിവെച്ച പ്രണയ ചുരുക്കെഴുത്തുകൾ…

പ്രളയമായും കെടുതിയായും  ചിലപ്പോഴൊക്കെ അവസാനത്തേതെന്നു  കാൽപ്പെരുമാറ്റം കേൾപ്പിച്ചു.

എന്റെ പകലുകൾക്കു ലക്‌ഷ്യം നൽകുന്ന, രാത്രിയുടെ അന്ത്യയാമങ്ങൾക്ക് വെണ്മ പടരുന്ന, വിലാപങ്ങളിൽ നിന്നും സങ്കീർത്തനങ്ങളിലേയ്ക്ക്   കൈപിടിച്ച് നടത്തുന്ന മെയ്‌വഴക്കം സിദ്ധിച്ച ഒരഭ്യാസിയെപ്പോലെ അതെന്നെ അനുഗമിച്ചു.

വന്മലയുടെ  ആലിംഗനത്തിലമർന്നു കിടന്നിരുന്ന  ഒരു ചെറിയ തടാകത്തിൽ നിന്ന് എല്ലാ ഉഷ്‌ണപ്പെരുക്കങ്ങളെയും തളിർപ്പിച്ച് അതിരുകളെയെല്ലാം പറത്തിവിട്ട് പല പല നദികളായി അതു  പ്രവഹിച്ചു.

the kiss by gustav klimtതർജ്ജമ ചെയ്യാനാവാത്ത ഏതോ ഒരു  ഭാഷയിൽ
എല്ലാ ഇടങ്ങളിലും അതിന്റെ മാറ്റൊലിയുണ്ട്
അടുക്കളയിലെ പുകയൂത്തിൽ
തീൻമേശയിലെ രുചികളിൽ
ഷവറിന്റെ നനവിൽ
മുടിയിഴകളിലെ ഈറനിൽ
ഉറക്കങ്ങളിലെ കരിമ്പടത്തിൽ
വായനയിൽ
എഴുതിക്കൂട്ടിയ ജിജ്ഞാസകളിൽ
നാഴികമണിയുടെ ഞരക്കങ്ങളിൽ
അവരുടെ കലപിലകളിൽ

എണ്ണിയാലൊടുങ്ങാത്ത മനോരാജ്യങ്ങളിൽ പ്രണയം കൊണ്ട് ഞാൻ വിശുദ്ധയാക്കപ്പെടുന്നു.

ദേഹിയും ദേഹവും വെടിഞ്ഞുള്ള ആത്‌മാവിന്റെ വിലാപങ്ങൾ…

എന്തൊരു ആനന്ദമാണിത് !!

നിറയാതെ
വിശപ്പാറാതെ
പിടഞ്ഞ്  പിടഞ്ഞ്
ഓരോ നിമിഷവും ദേ, ഇപ്പോൾ ജനിച്ചതുപോലെ ….

കുടിയൊഴിയാൻ അനുവാദമില്ലാത്ത ഏതോ ഒരു  അരമനയിൽ  നിന്നും  പ്രണയത്തിന്റെ സുവിശേഷങ്ങൾക്ക്
ഞാൻ നിരന്തരം  കാതോർക്കുന്നുണ്ട്. ആ പ്രളയത്തിൽ കടപുഴകണം.അതിന്റെ ചില്ലകൾ കാലത്തെ  അനുസ്മരിപ്പിക്കണം.

കാരണം, I am  a prisoner  in my love.
My own love…

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

oppo-f7,launched,india,25-Megapixel Front Camera, Bezel-Less Display, Price, Specifications

ഓപ്പോ എഫ് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Malappuram national high way survey, protest , local people,  proceedings, NH survey, huge protests,  Sudhakaran , G Sudhakaran, national highway, Vayalkkili, Keezhaattoor, kerala assembly, chief minister,Delhi,  incumbent minister ,public works, Government , Kerala,Kuttippuram, national highway, land acquisition, protest, police, highway action committee, CR Neelakandan

ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല: ജി സുധാകരൻ