in

ലോബ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

തിരുവനന്തപുരം: ലൊയോള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ലൊയോള ഓള്‍ഡ് ബോയ്‌സ് അസോസിയേഷന്റെ (ലോബ) ഈ വർഷത്തെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, യങ്ങ് അച്ചീവേഴ്‌സ് പുരസ്‌കാരങ്ങൾ ഡോ. സുജിത് വര്‍ഗീസ് തോമസും സഞ്ജയ് വിജയകുമാറും ഏറ്റുവാങ്ങി.

ശ്രീമൂലം ക്ലബ്ബില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ദക്ഷിണ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ബി സുരേഷ് ആയിരുന്നു മുഖ്യാതിഥി. ഡോ. സുജിത്ത് വർഗീസ് തോമസിന് അദ്ദേഹം ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാർഡ് സമ്മാനിച്ചു. സഞ്ജയ് വിജയകുമാറിന് ലൊയോള സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ദേവസ്സി പോൾ എസ് ജെ യങ്ങ് അച്ചീവേഴ്‌സ് പുരസ്കാരം സമ്മാനിച്ചു.ലോബ പ്രസിഡന്റ് ഡോ. സി വി റാം മോഹന്‍ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ലൊയോള സ്‌കൂൾ റെക്റ്റർ ഫാദർ സണ്ണി കുന്നപ്പള്ളിൽ എസ് ജെ – മെമെന്റോകൾ വിതരണം ചെയ്തു.

ഉത്തർപ്രദേശിലെ നൂറുവർഷത്തോളം പഴക്കമുള്ള ഫത്തേപ്പൂര്‍ ബ്രോഡ്‌വെല്‍ ആശുപത്രിയെ തകർച്ചയിൽനിന്നു കരകയറ്റി അവിടത്തെ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാക്കി മാറ്റിയതാണ് ഡോ. സുജിത് വര്‍ഗീസ് തോമസിന്റെ സംഭാവന. കേരളത്തിൽനിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ആഗോളപ്രശസ്തി നേടിയ മോബ്മിയുടെ സ്ഥാപകനും കേരള സ്റ്റാർട്ടപ്പ് വില്ലേജ് ബോർഡ് ചെയർമാനുമാണ് സഞ്ജയ് വിജയകുമാര്‍. അത്തരത്തിൽ രാജ്യം മുഴുവൻ ആദരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളാണ് പുരസ്കാരജേതാക്കൾ ഇരുവരും.
നാലുവർഷം മുൻപാണ് ലോബ അവാര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് തന്നെ ഇത്തരം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആദ്യത്തെ വിദ്യാലയമാണ് തിരുവനന്തപുരത്തെ ലൊയോള സ്‌കൂള്‍. നൂറ്റി ഇരുപതോളം വരുന്ന സ്‌കൂള്‍ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയും സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോയ അധ്യാപകേതര ജീവനക്കാര്‍ക്കായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ലോബ കാഴ്ചവെയ്ക്കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മാപ്പു പറഞ്ഞിട്ടുമതി ചർച്ചയെന്ന് മമതയോട് ഡോക്ടർമാർ 

ആവിഷ്കാര സ്വാതന്ത്ര്യം