Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,
in

ലൊയോള സ്കൂൾ: നാളെ ലോബയുടെ അവാർഡ് ദാനം

തിരുവനന്തപുരം: തിരുവനന്തപുരം ലൊയോള സ്കൂളിന്റെ ( Loyola School ) പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ലൊയോള ഓൾഡ് ബോയ്സ് അസോസിയേഷന്റെ ( LOBA ) ഈ വർഷത്തെ ഗ്ലോബൽ ലീഡർഷിപ് അവാർഡിന് ഹരിയാനയിലെ അശോക യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ശങ്കർ കൃഷ്ണനും, യങ് അച്ചീവേഴ്സ് അവാർഡിന് ലോക ബാങ്കിന്റെ ആന്ധ്രാ പ്രദേശ്, തെലങ്കാന സർക്കാരുകളുടെ റസിഡന്റ് പ്രതിനിധിയായ ബാലകൃഷ്ണൻ മാധവൻകുട്ടിയും അർഹരായി.

അവാർഡ് ദാന ചടങ്ങ് 2018 ജനുവരി 19-ന് വൈകുന്നേരം 6.30 മണിക്ക് തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ വച്ച് നടക്കും. മേക് എ ഡിഫറൻസിന്റെ (MAD) സഹസ്ഥാപകനും സി ഇ ഒ യുമായ ജിതിൻ സി നെടുമല ചടങ്ങിൽ വിശിഷ്ടാതിഥിയാകും. ഫെഡറൽ ബാങ്കാണ് ചടങ്ങിന്റെ മുഖ്യ സ്പോൺസർ.

ലോകമെമ്പാടുമായി നാലായിരത്തോളം അംഗങ്ങളുള്ള പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് ലോബ. 2015 മുതലാണ് ലൊയോള ഓൾഡ് ബോയ്സ് അസോസിയേഷൻ അവാർഡുകൾ ഏർപ്പെടുത്തിയത്.

പുതിയ തലമുറയ്ക്ക് മാർഗദർശികളായ വ്യക്തികളെ ആദരിക്കുന്നതിനോടൊപ്പം അവാർഡിനർഹരാകുന്ന വ്യക്തികൾ പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്നും ലൊയോള ഓൾഡ് ബോയ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് സുതൻ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ തന്നെ മികച്ച പൂർവ വിദ്യാർത്ഥി അസ്സോസിയേഷനുകളിൽ ഒന്നായ ലോബ കഴിഞ്ഞ വർഷം 120 ലൊയോള സ്കൂൾ അംഗങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തിയിരുന്നു. ഈ വർഷം അനദ്ധ്യാപകർക്കായി അസോസിയേഷൻ പെൻഷനും ആരംഭിക്കും. ലോബയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഇൻഷുറൻസിനും പെൻഷനും ഉള്ള ധനസഹായം നൽകുമെന്ന് ലോബ വക്താക്കൾ അറിയിച്ചു.

ഗ്ലോബൽ ലീഡർഷിപ് അവാർഡ് ജേതാവായ ശങ്കർ കൃഷ്ണൻ ഇന്ത്യയിലെയും ചൈനയിലെയും ഹെൽത്ത് കെയർ പരിശീലനത്തിന് നേതൃത്വം നൽകിയതിന് പുറമെ ആറു വർഷത്തോളം മക്കിൻസിയുടെ പ്രീമിയർ നേതൃത്വ പദ്ധതിയുടെ ഗ്ലോബൽ ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി ഇ ടിയിൽ നിന്ന് ബിടെക്കും ഐ ഐ എമ്മിൽ നിന്ന് എം ബി എ യും നേടിയ ശങ്കർ കൃഷ്ണൻ മക്കിൻസിയുടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പങ്കാളികളിൽ ഒരാളായിരുന്നു.

ടെസ്സറാക്ട് കൺസൾട്ടിങ്ങിന്റെ സി ഇ ഒ കൂടിയാണ് ശങ്കർ കൃഷ്ണൻ. 2011-ൽ കേരള സർക്കാരിനായി പഞ്ച വത്സര പദ്ധതി തയ്യാറാക്കുന്ന ഹെൽത്ത് കെയർ വർക്കിംഗ് ഗ്രൂപ്പിലെ ഒരംഗം കൂടിയായിരുന്നു ഇദ്ദേഹം. കൂടാതെ അർദ്ധ സർക്കാർ സ്ഥാപനമായ നിഷിന്റെ ഉപദേശക സമിതി അംഗമായും നിരവധി സംരംഭങ്ങൾക്കും സാങ്കേതിക സ്ഥാപനങ്ങൾക്കും മുഖ്യ ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും പുതിയ മാനേജർമാർക്കായി നേതൃത്വ വികസന പദ്ധതികൾ ഇദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.

ലോക ബാങ്കിൽ ആന്ധ്രാ പ്രദേശ്, തെലങ്കാന സർക്കാരുകളുടെ റസിഡന്റ് പ്രതിനിധിയായ യങ് അച്ചീവേഴ്സ് അവാർഡ് ജേതാവായ ബാലകൃഷ്ണൻ മാധവൻകുട്ടി ഇന്ത്യൻ സർക്കാരിന്റെ ഗ്രാമീണ വികസന പദ്ധതികൾ, ദേശീയ ഗ്രാമീണ ഉപജീവന മിഷൻ, ഗൈഡിങ് പോളിസി ഫോർമുലേഷൻ, 150 മില്യൺ ഡോളർ മുതൽമുടക്ക് കണക്കുകൂട്ടുന്ന മുൻനിര വികസന പ്രവർത്തനങ്ങളും, ഗ്രാമങ്ങളെ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളായുള്ള വികസന പദ്ധതികളുമടങ്ങുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

കേംബ്രിഡ്ജിലെ യൂണിറ്റേറിയൻ യൂണിവേഴ്സലിസ്റ്റ് സർവീസ് കമ്മിറ്റിയുടെ സ്ട്രാറ്റജിക് മാനേജ്മെന്റ് കൺസൾട്ടന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി ഇ ടി യിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദവും ഐ ആർ എം എ യിൽ നിന്നും എം ബി എ യും കരസ്ഥമാക്കിയതിനു പുറമെ ഹാർവാർഡിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും അഭ്യസിക്കുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Agni-V, missile , DRDO,India,Agni-V, Missile, DRDO,India,success, test-fires, Agni-5 ballistic missile, Odisha,  China ,    Pakistan, US, Britain, Russia,         

ഇന്ത്യയ്ക്ക് അഭിമാനം; അഗ്നി-V മിസൈൽ വിജയകരമായി പരീക്ഷിച്ചു

padmaavat, supreme court, states, release,allows, release, Madhya Pradesh, Gujarat, Haryana , Rajasthan,film, Deepika, Sanjay Leela Bhansali, ban, Padmavati, name, changed, producers, petition,

പത്മാവതിനെ വിലക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല: സുപ്രീം കോടതി