in , ,

പാചകവാതകവിലയിൽ വീണ്ടും വൻ വർദ്ധനവ്

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയേകിക്കൊണ്ട് പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു (LPG price hiked). ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ (domestic LPG cylinder) വിലയിൽ 94 രൂപയുടെ വർദ്ധനവുണ്ടായി. ഇതോടെ ഒരു സിലിണ്ടറിന്റെ വില 729 രൂപയായി.

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 146 രൂപയുടെ വർദ്ധനവ്. പുതുക്കിയ വില 1,289 രൂപ. വില വർദ്ധനവ് ബുധനാഴ്ച്ച അർദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

പാചക വാതകത്തിന്റെ സബ്‌സിഡി വരുന്ന മാര്‍ച്ച് മാസത്തോടെ എടുത്ത് കളയുന്നതിന്റെ ഭാഗമായി എല്ലാ മാസവും പാചക വാതക വില വര്‍ദ്ധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വില വര്‍ദ്ധനവ്.

കേരളത്തിൽ ആകെയുള്ള 46 ലക്ഷം ഉപയോക്താക്കളെ പുതിയ തീരുമാനം ബാധിക്കും. രാജ്യത്തു 18.11 കോടി എൽപിജി ഉപയോക്താക്കളാണുള്ളത്. പാചകവാതകത്തിന് വിലയേറുന്നതോടെ ഹോട്ടലുകളിലെ ഭക്ഷ്യവിഭവങ്ങളുടെ വിലയിലും വർദ്ധനവുണ്ടാകും. ജിഎസ്ടി നിലവിൽ വന്നതിനെ തുടർന്ന് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർദ്ധിച്ചിരുന്നു.
ഒക്ടോബറിൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറൊന്നിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 78 രൂപയും വർദ്ധിപ്പിച്ചിരുന്നു. സെപ്റ്റംബറിൽ സിലിണ്ടറൊന്നിന് ഏഴു രൂപ കൂട്ടിയിരുന്നു.
2016 ജൂണിൽ സിലിണ്ടറിന് 419.18 രൂപയായിരുന്നു ദേശീയതലത്തിൽ നിശ്ചയിച്ച വില.

കഴിഞ്ഞ മാസം 49 രൂപയും നവംബറിൽ ഒറ്റയടിക്ക് 94 രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ മേയ് മാസത്തിനു ശേഷം എൽപിജി നിരക്കിൽ വരുത്തുന്ന ആറാമത്തെ വർദ്ധനയാണിത്. പ്രതിവർഷം ഒരു കുടുംബത്തിന് 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ അനുവദിച്ചിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തള്ളും, തേപ്പും, ഇമ്മിണി ബല്യ ട്രോളുകളും

K Satchidanandan, Ezhuthachan Puraskaram, poet

കവി സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്ക്കാരം