ലോക് സഭ: ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനമായി

ന്യു ഡൽഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു.

ഏപ്രിൽ 11നാണ് ഒന്നാം ഘട്ടം തുടങ്ങുന്നത്. 20 സംസ്ഥാനങ്ങളിലെ 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അന്ന് നടക്കും. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴു ഘട്ടങ്ങളായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. മെയ് 23നാണ് ഫലപ്രഖ്യാപനം.

മാർച്ച് 25നകം ആദ്യഘട്ട നാമനിർദേശ പത്രികകൾ സമർപ്പിക്കണം. മാർച്ച് 26ന് സൂക്ഷ്മ പരിശോധന നടക്കും. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയ്യതി മാർച്ച് 28 ആണ്.

20 സംസ്ഥാനങ്ങളിലും രാവിലെ 7 മണിക്ക് വോട്ടിങ്ങ് ആരംഭിക്കും. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ , ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വൈകീട്ട് 6 മണി വരെയാണ് വോട്ടിങ്ങ് സമയം. ഉത്തരാഖണ്ഡ്, ത്രിപുര, മിസോറാം സംസ്ഥാനങ്ങളിൽ 5 മണിവരെ വോട്ട് ചെയ്യാം. മണിപ്പൂരിലും മേഘാലയയിലും 4 മണിവരെയാണ് വോട്ടിങ്ങ് സമയം. മറ്റ് 10 സംസ്ഥാനങ്ങളിൽ 3 മണിക്കും 6 മണിക്കും ഇടയിലാണ് സമയ ക്രമീകരണമെന്ന് വിജ്ഞാപനം പറയുന്നു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രൈം മിനിസ്റ്റർ നരേന്ദ്രമോദി ഏപ്രിൽ രണ്ടാം വാരം തീയറ്ററുകളിൽ

മാലിന്യം കത്തിക്കുന്നത് വന്ധ്യതാ സാധ്യത വര്‍ദ്ധിപ്പിക്കും