ജീവിത സുഖത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യില്ലെന്ന് ഉറപ്പ് വരുത്തണം: എം സി ദത്തൻ

കൊച്ചി: ജീവിത സുഖത്തിനും ലക്ഷ്വറിക്കുമായി പ്രകൃതിയെ ദുരുപയോഗം ചെയ്യില്ലെന്ന് ഓരോ പൗരനും ഉറപ്പ് വരുത്തണമെന്നും ഉത്തരവാദിത്തത്തോടെയുള്ള ജീവിത രീതികൾ പാലിക്കുന്നത്തിലൂടെ മാത്രമേ ഭൂഗോളത്തിന്റെ സുരക്ഷതത്വം സാധിക്കുകയുള്ളൂവെന്നും മുഖ്യ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ട്ടാവും മുൻ ഐ.എസ്.ആർ. ഒ ഡയറക്ടറുമായിരുന്ന  എം.സി. ദത്തൻ പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും, മുതിർന്ന അധ്യാപകരുടെയും, ടെക്നോളോജിസ്റ്റുകളുടെയും  കൂട്ടായ്മയായ ടാലന്റ് സ്പെയറും ചേർന്ന്  എളമക്കര ഭവൻസ് വിദ്യാഭവനിൽ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള സെമിനാറിന്റെ സമാപന ദിവസം വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

 കാലാവസ്ഥാ മാറ്റം കാല ക്രമേണ സംഭവിക്കുന്നതാണെങ്കിലും മനുഷ്യന്റെ ജീവിത ശൈലി മാറ്റവും, പ്രകൃതി ചൂഷണവും ഈ വ്യതിയാനത്തെ  വിപരീത ദിശയിൽ വേഗത്തിലുള്ളതാക്കുന്നു.  ആരോഗ്യകരമായ ജീവിതത്തിനുള്ള ചുറ്റുപാടുകൾ അതിവേഗത്തിൽ കുറഞ്ഞു വരികയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മറ്റൊരു വലിയ ഭീഷണി. പ്ലാസ്റ്റിക്  ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും പുനരുപയോഗത്തിലൂടെയും, മറ്റു അസംസ്‌കൃത വസ്തുക്കളുമായി ചേർത്ത് പ്രയോജനകരമായി ഉപയോഗിക്കുന്നതിലൂടെയും കുറോയൊക്കെ പരിഹാരം കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

13 സ്കൂളുകളിൽ നിന്നും 1200 വിദ്യാർഥികൾ പങ്കെടുത്ത സെമിനാറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാലാവസ്ഥ പഠന കേന്ദ്രമായ ഡിവേച്ച സെന്റർ ഫോർ ക്ളൈമേറ്റ്‌ ചെയ്ഞ്ചിന്റെ സ്ഥാപക   ചെയർമാൻ പ്രഫ : ജെ. ശ്രീനിവാസൻ, ഇപ്പോഴത്തെ ചെയർമാൻ  പ്രഫ : എസ്. കെ. സതീഷ് തുടങ്ങിയവർ കാലാവസ്ഥ വ്യതിയാനവും അത് ഭൂമിയിൽ ഉണ്ടാക്കുന്ന വിപരീത ഫലങ്ങളും വിദ്യാത്ഥികളുമായി ചർച്ച ചെയ്തു.

കുസാറ്റ് റഡാർ  സെന്റർ ഡയറക്ടർ പ്രഫസർ കെ.മോഹൻ കുമാർ ക്‌ളാസ് എടുത്തു. രണ്ടു ദിവസവും വിദ്യാർഥികൾക്കായി ഈ വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ടാലന്റ് സ്പെയർ ഡയറക്ടർ മാത്യു ജോൺ നന്ദി പ്രകാശിപ്പിച്ചു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബാലാവകാശ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം: മുഖ്യമന്ത്രി 

കേരള സർക്കാരിനെ വലിച്ചു താഴെയിടുമെന്ന് അമിത് ഷാ