Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
in , ,

വിവാഹത്തിനായി മതംമാറ്റം; വിമർശനവുമായി എം സി ജോസഫൈന്‍

തിരുവനന്തപുരം: ഹാദിയ കേസില്‍ (Hadiya case) വനിതാ കമ്മീഷൻ ഹൈക്കോടതി വിധിക്കെതിരെയല്ലെന്ന് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ (M C Josephine)  വ്യക്തമാക്കി. വിവാഹത്തിനായുള്ള മതം മാറ്റത്തിനെതിരെ വനിതാ കമ്മീഷനെന്ന് അധ്യക്ഷ (kerala womens’s commission chairperson) എം സി ജോസഫൈന്‍ പ്രതികരിച്ചു.

അത്തരത്തിലുള്ള മതംമാറ്റം സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കലാണെന്ന് യുവതികള്‍ മനസ്സിലാക്കണമെന്ന് എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. ഹാദിയ കേസില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സംരക്ഷണം യഥാവിധി നടക്കുന്നുണ്ടോ എന്നാണ് കമ്മീഷന്‍ അന്വേഷിക്കുന്നതെന്ന് അവർ വ്യക്തമാക്കി.

ഹാദിയയെ ഇപ്പോള്‍ രണ്ട് വശത്ത് നിന്നും കുടുക്കിട്ട് വലിക്കുകയാണെന്നും അത് ആരൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തലാഖിന്റെ ഇരയെക്കുറിച്ചും ഗുര്‍മീത് റാം റഹിമിനെക്കുറിച്ചും സംസാരിക്കാത്തവരാണ് അഖില ഹാദിയയ്ക്കു വേണ്ടി വാദിക്കുന്നതെന്ന് അധ്യക്ഷ കുറ്റപ്പെടുത്തി.

ഹാദിയയെ താന്‍ അഖില ഹാദിയ എന്നു തിരുത്തുകയാണെന്നും ഈ കേസില്‍ കമ്മീഷന്‍ ഹൈക്കോടതിയ്ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും അവർ അറിയിച്ചു. മാധ്യമരംഗത്തെ സ്ത്രീ വിരുദ്ധമായ പ്രവണതകളെ എം സി ജോസഫൈന്‍ വിമര്‍ശിച്ചു.

സ്‌ക്രീന്‍ പ്രസന്‍സിന് വേണ്ടി അവിഹിതമായ ഇടപെടലിന് പ്രേരിപ്പിക്കുന്നതായുള്ള പരാതികൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. എല്ലാ മാധ്യമസ്ഥാപനങ്ങളും സ്ത്രീപക്ഷ മാധ്യമനയം രൂപീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സാസ്‌കാരിക കേരളം ജിമിക്കി കമ്മലില്‍ കുടുങ്ങിക്കിടക്കുകയാണെന്നും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കലാലയങ്ങളിലേക്ക് പോകുമെന്നും എം സി ജോസഫൈന്‍ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sharjah ruler, jail, Indians, Sultan

ഷാർജയിലെ ഇന്ത്യൻ തടവുകാർക്ക് മോചനം: ഷാര്‍ജ ഭരണാധികാരി