in ,

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി

തിരുവനന്തപുരം: കത്തിലൂടെ വധഭീഷണി ലഭിച്ചതായി കേരളാ വനിതാ കമ്മീഷന്‍ അധ്യക്ഷ (Women’s Commission chairperson) എം സി ജോസഫൈൻ (M C Josephine) വെളിപ്പെടുത്തി. തപാലില്‍ മനുഷ്യവിസര്‍ജ്ജം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

വനിതാ കമ്മീഷന്‍ ഓഫീസിലേക്കാണ് മനുഷ്യവിസര്‍ജ്ജ്യം അയച്ചതെന്നും പരാതി ഉടന്‍ തന്നെ പോലീസിന് കൈമാറുമെന്നും എം സി ജോസഫൈന്‍ വ്യക്തമാക്കി. പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തശേഷമാണ് ഭീഷണി ഉണ്ടായതെന്നും ആരോപണമുണ്ട്.

എന്നാൽ ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ ഇടപെട്ട ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ജോസഫൈന്‍ അറിയിച്ചു.

വനിത കമ്മീഷന് ലഭിച്ച വധഭീഷണി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ഒരു സംഭവമാണിതെന്നും  ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ചെയര്‍മാനെതിരെ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ പറ്റി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നേരത്തെ പി സി ജോര്‍ജ് എം.എല്‍.എക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. പി സി ജോര്‍ജ് നിയമ സഭയിലെ അംഗമായതിനാൽ കേസിന്‍റെ തുടര്‍ നടപടികളിലേക്ക് കടക്കാനായി വനിതാ കമ്മീഷന്‍ സ്പീക്കറുടെ അനുമതി തേടിയിരുന്നു.

ഇതിനെ തുടർന്ന് കേരള വനിതാ കമ്മീഷനും അധ്യക്ഷക്കുമെതിരെ പി സി ജോര്‍ജ് എം.എല്‍.എ നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ വനിതാ കമ്മീഷന്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂടാതെ ആക്രമിക്കപ്പെട്ട നടിയെ സന്ദർശിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ നടിയില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഭക്തിയും വിഭക്തിയും

bullet train,india

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ആരംഭമായി