2018 ലെ എഴുത്തച്ഛൻ പുരസ്ക്കാരം എം മുകുന്ദന് 

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരത്തിന് മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിന് ആരംഭം കുറിച്ച സാഹിത്യകാരന്മാരില്‍ പ്രധാനിയായ എം മുകുന്ദൻ അർഹനായി. മലയാള ഭാഷയുടെ പിതാവും മലയാള സാഹിത്യത്തിന്‍റെ പരമാചാര്യനും പണ്ഡിതനുമായ മഹാകവി തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍റെ പേരില്‍ സാംസ്കാരിക വകുപ്പ് നല്‍കി വരുന്നതാണ് പുരസ്കാരം.

സ്വന്തം ദേശത്തിന്‍റെ കഥയും സംസ്കാരവും ഭാവനാത്മകമായി കൂട്ടിയിണക്കി മലയാള നോവല്‍, കഥാ സാഹിത്യത്തിന് ആധുനിക കഥാ ആഖ്യാനശൈലി സമ്മാനിച്ച സാഹിത്യപ്രതിഭയാണ് എം മുകുന്ദനെന്ന് അവാർഡ് പ്രഖ്യാപിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്‍റെ വികൃതികള്‍, ഹരിദ്വാറില്‍ മണി മുഴങ്ങുന്നു, ഡല്‍ഹി തുടങ്ങിയ രചനകളിലൂടെ കഴിഞ്ഞ അരനൂറ്റാണ്ടോളമായി മലയാളത്തിലെ സര്‍ഗ്ഗാത്മക സാന്നിദ്ധ്യമാണ് എം മുകുന്ദന്‍. മലയാള സാഹിത്യത്തിലെ ആധുനിക രചനാശാഖയില്‍ ഏറെ മുന്നിലാണ് മുകുന്ദന്‍റെ സ്ഥാനം, മന്ത്രി പറഞ്ഞു.

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് എഴുത്തച്ഛന്‍ പുരസ്കാരമായി നല്‍കുന്നത്. ഒന്നര ലക്ഷം രൂപയായിരുന്ന എഴുത്തച്ഛന്‍ പുരസ്കാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ വര്‍ഷം മുതലാണ് അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്.

2018 ലെ എഴുത്തച്ഛന്‍ പുരസ്കാരം നിര്‍ണയിച്ചത് സാഹിത്യഅക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ ചെയര്‍മാനും സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, പ്രശസ്ത കവി കെ സച്ചിദാനന്ദന്‍, സാഹിത്യകാരന്മാരായ ഡോ. ജി ബാലമോഹന്‍ തമ്പി, ഡോ. സുനില്‍ പി ഇളയിടം എന്നിവരടങ്ങുന്ന ജൂറിയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തെക്കുകിഴക്കനേഷ്യയിൽ ആസ്ത്മ രോഗികളുടെ എണ്ണം വർധിക്കുന്നു.

കാട്ടാക്കടയിൽ ഇനി ഹരിതവിദ്യാലയങ്ങൾ