എം എൻ വിജയൻ അനുസ്മരണം നവംബർ 7 ന് 

പ്രമുഖ ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന എം എൻ വിജയൻ മാഷിനെ  തൃശൂർ അനുസ്മരിക്കുന്നു. 2007 ഒക്ടോബർ 3 നു തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ  സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു മാഷിന്റെ മരണം. കഴിഞ്ഞ ഒക്ടോബർ 3 നായിരുന്നു പതിനൊന്നാം ചരമവാർഷികം.  വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണം നടന്നിരുന്നു. നവംബർ 7  ബുധനാഴ്ച വൈകീട്ട്  സാഹിത്യ അക്കാദമിയിലാണ് പരിപാടി.

ജനങ്ങളെ ഭിന്നിപ്പിച്ച് അക്രമത്തിലേക്ക് നയിക്കുന്ന മതവർഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം നയിച്ചാണ് വിജയൻ മാഷിന്റെ സാമൂഹ്യ സാഹിത്യ ജീവിതം പുതിയ വിതാനങ്ങളെ തേടുന്നതെന്ന് അനുസ്മരണ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

 

കരുണയൂറുന്ന  മനുഷ്യ സ്നേഹത്തിന്റെ വറ്റാത്ത ഉറവയായിരുന്നു വിജയൻ മാഷ് . മാഷിലെ ഉത്പതിഷ്ണുവായ മനുഷ്യൻ എന്നും ഉണർന്നു ചിന്തിച്ചു. എല്ലാത്തരം അനീതികൾക്കെതിരെയും മുന്നറിയിപ്പുകൾ നൽകി. അനുസ്മരണം ഒരു ആചാരമോ അനുഷ്ഠാനമോ അല്ലെന്നും വരും കാല ജാഗ്രതക്കുള്ള മുന്നൊരുക്കമാണെന്നും നിരന്തരം ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.
മൂലധന വ്യവസ്ഥയുടെ അക്രമാസക്തമായ അധിനിവേശമാണ് നമുക്ക് ചുറ്റും കാണാനാവുന്നത്. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം അമ്പരപ്പിക്കും വിധമാണ്. ജീവിത നിലവാര സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാഷ്ട്രങ്ങൾക്കിടയിലാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാർ ഉള്ളതും ഇന്ത്യയിൽ തന്നെ. രാജ്യത്തെ അസമത്വം മുൻപെങ്ങുമില്ലാത്ത വിധം രൂക്ഷമാണ്. .തുല്യതക്കും സമത്വത്തിൽ അധിഷ്ഠിതമായ ലോകക്രമത്തിനും വേണ്ടി എക്കാലത്തും  നിലകൊണ്ട എം എൻ വിജയന്മാഷിന്റെ സമുന്നത വ്യക്തിത്വത്തെ അനുസ്മരിക്കുന്നത് വരും കാല രാഷ്ട്രീയത്തിന്റെ ശരിയായ  ദിശ നിർണയിക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ മാനങ്ങൾ പകർന്നു തരും. അസമത്വവും അനീതിയും അക്രമവും  രാജ്യത്ത് നടമാടുമ്പോൾ അതിൽനിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനും ജനകീയ പ്രശ്നങ്ങളിൽനിന്ന് മുഖം തിരിക്കാനും ജാതി മത സംഘർഷങ്ങളെ കൂട്ട് പിടിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ഭരണാധികാരികൾ- പത്രക്കുറിപ്പിൽ പറയുന്നു

 

മുംബൈ ടാറ്റ ഇൻസ്റ്റിട്യൂട്ടിലെ ഡോ. മുഹമ്മദ് ഇർഷാദ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഷൈജൻ ( ജോൺ മത്തായി സെന്റർ ) പി എസ് മനോജ്‌കുമാർ ( ഗവണ്മന്റ് കോളജ്‌ കുട്ടനെല്ലൂർ ) ടി ആർ രമേഷ് ( സാമൂഹ്യ പ്രവർത്തകൻ) എന്നിവർ സംസാരിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബലിദാനി ആക്കി ഒപ്പം നിർത്താൻ നോക്കുന്നവർ… 

പ്രളയദുരിതാശ്വാസം: പണം സ്വരൂപിക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ സൃഷ്ടികള്‍ ലേലം ചെയ്യും