തിരക്കഥ തിരികെ വേണമെന്ന് എം ടി; രണ്ടാമൂഴത്തിന് അനിശ്ചിതത്വം

കോഴിക്കോട്: എം  ടി യുടെ രണ്ടാമൂഴം അഭ്രപാളിയിലേക്ക്, 1000 കോടി രൂപ ബഡ്ജറ്റിലൊരുങ്ങുന്ന ഇതിഹാസ കാവ്യത്തിൽ ഭീമനായി മലയാളിയുടെ നടന വിസ്മയം മോഹൻലാൽ. വാർത്തകൾ അത്യന്തം ആവേശ ജനകമായിരിക്കുന്നു. എന്നാൽ സ്ഥിതിഗതികൾ മാറിയെന്നാണ് വാർത്തകൾ.  ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ തന്നെ യശസ്സുയർത്തും എന്ന് പ്രതീക്ഷയർപ്പിക്കപ്പെട്ടിരുന്ന  ഈ ചിത്രം ഇനി സാധ്യമാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ.
ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാകും എന്ന് കരുതപ്പെട്ടിരുന്ന മഹാഭാരത്തിൽ നിന്നും തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായർ പിൻമാറുന്നു എന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്ത് വന്നിരിക്കുന്നത്. കൂടാതെ  തന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ടിരിക്കുകയാണ് എഴുത്തുകാരൻ.

മൂന്ന് വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് താൻ തിരക്കഥ നല്കിയിരുന്നതെന്നും അതിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കും എന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നാല് വർഷം  കഴിഞ്ഞിട്ടും ചിത്രീകരണം ആരംഭിക്കുക പോലും ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് പിൻമാറുന്നതെന്നും തിരക്കഥ തിരികെ ആവശ്യപ്പെടുന്നതെന്നും എം ടി വ്യക്തമാക്കി.  മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുവാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതം അവതരിപ്പിക്കുന്ന ‘രണ്ടാമൂഴം’ 1984ലാണ് എം ടി വാസുദേവൻ നായർ രചിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതികളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഇത് വയലാർ പുരസ്കാരവും മുട്ടത്ത് വർക്കി പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.

2017 ഏപ്രിലിലാണ് എം ടി യുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ താൻ ഭീമനായി അവതരിക്കുന്നുവെന്ന് മോഹൻലാൽ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കിയത്. ഭീമനായി തന്റെ പേര് നിർദേശിച്ചത് അദ്ദേഹം തന്നെയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. നടൻ തന്നെ സ്ഥിതീകരിച്ചതോടെ ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ടിരുന്നു ഈ ചിത്രത്തിൽ.

ദുബായിലെ വ്യവസായിയായ ബി ആർ ഷെട്ടി നിർമ്മാതാവായി മുന്നോട്ട് വരികയായിരുന്നു. തുടർന്നാണ് തിരക്കഥയുടെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ മൂന്ന് വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിൽ എം ടി നിർമാതാവിന് കൈമാറിയത്.

നിലവിൽ മോഹൻലാലിനെ നായകനാക്കി ഒടിയൻ എന്ന ചിത്രം ഒരുക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. തന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുവാനൊരുങ്ങുന്നുവെന്ന വാർത്ത ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

റെഡി ടു വെയ്റ്റ് ടീമിലെ ആളല്ല അംശി നാരായണപിള്ള 

തീര്‍ഥാടന ടൂറിസം: 91.72 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം