Madhavan Nair, bail,ISRO,  Antrix, Devas, deal,former chief, granted,  Antrix-Devas deal case, special court, accused, ISRO's former chairman, CBi, charge sheet, 
in ,

ആ​ന്‍​ട്രി​ക്​​സ്​-​ദേ​വാ​സ്​ ഇ​ട​പാ​ടിൽ ജി ​മാ​ധ​വ​ന്‍ നാ​യ​ര്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: വിവാദ ആന്‍ട്രിക്സ് – ദേവാസ് ഇടപാടില്‍ (Antrix-Devas deal) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ (Madhavan Nair) ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചു. അൻപതിനായിരം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സിബിഐയുടെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കോടതി കുറ്റാരോപിതരെ വിളിച്ചു വരുത്തിയത്. 2016-ലാണ് സിബിഐ ആന്‍ട്രിക്സ്-ദേവാസ് ഇടപാടിനെ സംബന്ധിച്ച കേസിൽ ജി. മാധവന്‍ നായര്‍ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ഐഎസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനിലൂടെ സ്വകാര്യ മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസ് 578 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിനായി കുറ്റാരോപിതർ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ഖജനാവിന് 578 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ്സിബിഐയുടെ ആരോപണം.

ഇന്‍സാറ്റ് കൃത്രിമോപഗ്രഹത്തിലെ നിയന്ത്രിത തരംഗദൈര്‍ഘ്യമുള്ള എസ്. ബാന്‍ഡ് ട്രാന്‍സ്പോണ്ടര്‍ ആന്‍ട്രിക്സ് കമ്പനി, ബംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടി മീഡിയ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയതിനെ സംബന്ധിച്ച് ആരോപണമുയർന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

തുടർന്ന് 2016 ആഗസ്റ്റ് 11-ന് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റാരോപിതർ ഡിസംബർ 23-ന് മുൻപ് കോടതിയിൽ ഹാജരാകാകണമെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി വീരേന്ദർ കുമാർ ഗോയൽ ഈ വർഷം സെപ്റ്റംബർ 16-ന് ഉത്തരവിട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Operation blade, kerala police,money lending rackets, Operation Kubera, investigation, complaints, collection agents, parallel money lending, mafia, cases, registers, districts, 

അമിത പലിശക്കാര്‍ക്കെതിരെ ഓപ്പറേഷന്‍ ബ്ലേഡുമായി പോലീസ്