മധുവിന്റെ മരണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

കൊച്ചി: അട്ടപ്പാടിയിലെ ( Attappadi  ) ആദിവാസി യുവാവ് മധു ( Madhu ) ആള്‍ക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ( HC ) സ്വമേധയാ കേസെടുത്തു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തത്.

മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടമെന്നും സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മധുവിന്റെ കൊലക്കേസില്‍ സര്‍ക്കാരിനെതിരെയുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി കേസെടുത്തിരിക്കുന്നത്.

കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചു. അഡ്വ.ദീപക് ആണ് അമിക്കസ് ക്യൂറി. കേസിലെ തുടര്‍ നടപടികള്‍ വ്യക്തമാക്കണമെന്ന് കോടതി ഉത്തരവിട്ടു.

വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. ക്രൂരമായ മര്‍ദ്ദനത്താല്‍ മധുവിന്റെ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മോഷണക്കുറ്റം ആരോപിച്ചാണ്  ഒരു സംഘം കടുകുമണ്ണ ഊരിലെ മാനസ്സിക അസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പോലീസ് എത്തി മധുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകവെ യുവാവ് മരണമടഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

human rights commission , Kerala state human rights commission , auto, family, rent, collector, report, education, 5 year old girl,  SAT Hospital , Nepali family , children , helped, treatment, admitted, emergency , diaper, hospital , Medical college, thiruvananthapuram

കുരുന്നുകൾ ഉൾപ്പെടെയുള്ള നേപ്പാളി കുടുംബത്തിന് താങ്ങായി എസ്എടി ആശുപത്രി

Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media

ശ്രീദേവിയ്ക്ക് രാജ്യം വിട ചൊല്ലി; ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു